ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് നല്ല പണി കൊടുത്ത് ഇന്ത്യ. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് അനുമതി വൈകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതുമൂലം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പല ചൈനീസ് കമ്പനികള്‍ക്കും മൊബൈല്‍ അടക്കം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഏറെ വൈകിയാണു ലഭിക്കുന്നത്. അതിനാല്‍ തന്നെ രാജ്യത്ത് ചൈനീസ് കമ്പനികളുടെ മൊബൈല്‍ ഫോണിന്റെ ലഭ്യത കുറഞ്ഞതായും വിവരമുണ്ട്. അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തെത്തുടര്‍ന്നാണ് ഇന്ത്യ കര്‍ശന നിലപാട് സ്വീകരിച്ചത്. ഇറക്കുമതിയിലൂടെ രാജ്യത്ത് എത്തുന്ന ഗുണനിലവാരം ഇല്ലാത്ത സാധനങ്ങളുടെ വരവ് തടയുമെന്നും ഗുണനിലവാരം ഉറപ്പാക്കുമെന്നും കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ നിരോധിച്ച ആപ്പുകളുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട്ട്് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ ഷഓമിയുടെ വെബ് ബ്രൗസറായ എംഐ ബ്രൗസര്‍, എംഐ കമ്യൂണിറ്റ് ആപ് തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു. സ്വയം പര്യാപ്തത…
Read More