ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ പോകുന്ന ഡ്രോണുകളുമായി ചൈന രംഗത്ത്. ഒരേ സമയം 16 മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഇത്തരം ഡ്രോണുകള്‍ 6,000 മീറ്റര്‍ (19685 അടി) ഉയരത്തില്‍ നിന്നു പോലും ലക്ഷ്യത്തിലെത്താനുള്ള കഴിവുണ്ടെന്നാണ് ചൈന അവകാശപ്പെടുന്നത്.ഈയിടെ ചൈന തന്നെ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലാണ് സിഎച്ച്-5 എന്ന് പേരിട്ടിരിക്കുന്ന് ഈ കില്ലര്‍ ഡ്രോണിന്റെ വിവരങ്ങളുള്ളത്. ഭൂമിയില്‍ ചലിക്കുന്നതും അല്ലാത്തതുമായ ലക്ഷ്യങ്ങളെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയിലെ സുഹായില്‍ നടക്കാനിരിക്കുന്ന വമ്പന്‍ എയര്‍ഷോക്ക് മുന്നോടിയായാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നവംബര്‍ ആറ് മുതല്‍ 11 വരെയാണ് എയര്ഷോ നടക്കുക. അതേസമയം മെയ് മാസത്തില്‍ ടിബറ്റന്‍ പ്രദേശത്തു നിന്നാണ് പരീക്ഷണ പറക്കല്‍ നടത്തിയതെന്നും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 3500 മീറ്റര്‍(11482 അടി) ഉയരത്തിലുള്ള വിമാനത്താവളത്തില്‍ നിന്നാണ് സിഎച്ച്- 5 ഡ്രോണ്‍ പറന്നുയര്‍ന്നത്. ചൈന അക്കാദമി ഓഫ്…
Read MoreTag: chinese drone
ചൈനയുടെ ചാരന്മാര് ദക്ഷിണേന്ത്യയിലും? ബംഗളൂരു വിമാനത്താവളത്തില്‍ ചൈനയുടെ ഹൈടെക് ഡ്രോണുകള്‍ പിടിച്ചെടുത്തു
ചൈനീസ് നിര്‍മിത ഹൈടെക് ഡ്രോണുകള്‍ ബംഗളൂരു വിമാനത്താവളത്തില്‍ നിന്നു പിടിച്ചു. അത്യാധുനീക സംവിധാനങ്ങളുള്ള പത്ത് ചൈനീസ് ഡ്രോണുകളാണ് കെംപഗൗഡ വിമാനത്താവളത്തില്‍ ഒരു യാത്രക്കാരനില്‍ നിന്ന് പിടിച്ചത്. ഉയര്‍ന്ന റസല്യൂഷനുള്ള ചിത്രങ്ങളും വീഡിയോയും പകര്‍ത്താന്‍ പര്യാപ്തമായവയാണ് പിടിച്ചെടുത്ത ഈ ഡ്രോണുകള്‍. അരക്കിലോ ഭാരം വഹിച്ച് ആറായിരം അടി ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ഡിജെഐ ഫാന്റം 4 ഡ്രോണുകളാണ് പിടിച്ചത്. വലിയ സുരക്ഷാഭീഷണി ഉയര്‍ത്താന്‍ കഴിവുള്ളവയാണിവ. സഞ്ചാരപാതയ്ക്കു തടസം വന്നാല്‍ സ്വയം വേറെ പാത കണ്ടെത്തി പറക്കാന്‍ കഴിവുളള ഇതില്‍ ജിപിഎസും റഷ്യന്‍ നാവിഗേഷന്‍ സംവിധാനവുമുണ്ട്.
Read More