യു.എസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം ചൈനീസ് ഭരണകൂടത്തെ ആകെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. ഇതുകൂടാതെ തായ്വാന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ‘ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന്’ എന്നു തായ്വാനെ വിശേഷിപ്പിച്ച പെലോസിയുടെ പ്രസ്താവന എരിതീയില്‍ എണ്ണ പോലെയായി. തായ്വാന് പ്രസിഡന്റ് സൈ ഇങ് വെന്നുമായും മനുഷ്യാവകാശ പ്രവര്‍ത്തകരുമായും നാന്‍സി പെലോസി കൂടിക്കാഴ്ച നടത്തി. തായ്വാന് കടലിലെ തല്‍സ്ഥിതി തുടരുന്നതിനെയാണ് യു.എസ് പിന്തുണക്കുന്നതെന്ന് അഭിപ്രായപ്പെട്ട പെലോസി, താനും യു.എസ് ജനപ്രതിനിധി സഭാംഗങ്ങളും തായ്വാന് സന്ദര്‍ശിക്കുന്നത് അമേരിക്ക നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന സന്ദേശം കൈമാറാനാണെന്നും വ്യക്തമാക്കി. തായ്വാന് കടലിടുക്കില്‍ തല്‍സ്ഥിതി തുടരുന്നതിനെയാണ് ഞങ്ങള്‍ പിന്തുണക്കുന്നത്. ബലപ്രയോഗത്തിലൂടെ തായ്വാന് എന്തെങ്കിലും സംഭവിക്കുന്നത് കാണാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല. തായ്വാന് സ്വാതന്ത്ര്യവും സുരക്ഷയും വേണമെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. അതില്‍ നിന്നും പിന്നോട്ടില്ലെന്നും പെലോസി പറഞ്ഞു. തായ് വാനൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് 43 വര്‍ഷം…
Read MoreTag: chinese government
അശ്ലീല വീഡിയോ കാണരുത് ! വിവാഹം ലളിതമായിരിക്കണം;വിദേശ രാജ്യങ്ങളോടു വിധേയത്വം കാണിക്കുന്നവനെ അകത്താക്കും; പൗരന്മാര്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി…
രാജ്യത്തെ സാമൂഹികാന്തരീക്ഷം ഉടച്ചു വാര്‍ക്കുന്നതിനുള്ള സമൂലമായ പദ്ധതികളുമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. പൗരന്മാരുടെ ധാര്‍മിക നിലവാരം ഉയര്‍ത്തുന്നതിനായി ബെയ്ജിംഗില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന രഹസ്യയോഗത്തിന്റെ ഭാഗമായാണ് പാര്‍ട്ടി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. കഴിഞ്ഞ ഞായറാഴ്ച ചൈനീസ് സര്‍ക്കാര്‍ ഇത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. പോണ് വീഡിയോ കാണുന്നത് ഒഴിവാക്കണമെന്നും മാന്യമായി വസ്ത്രം ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദേശീയത വളര്‍ത്താനും അത് ശക്തമായി പാലിക്കാനുമുള്ള നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിദേശരാജ്യങ്ങളോട് വിധേയത്വമുള്ളവര്‍ രാജ്യത്തിന്റെ അന്തസിന് കളങ്കമുണ്ടാക്കുന്നവരും ദേശീയ താത്പര്യങ്ങളെ വില്‍ക്കുന്നവരാണെന്നും പറയുന്നു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിശദീകരിക്കുന്നു. ഗ്രാമങ്ങളിലെ പല ദുരാചരങ്ങളും ഒഴിവാക്കണമെന്നും ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ശ്രദ്ധചെലുത്തണമെന്നും ഉത്തരവില്‍ പറയുന്നു. വിവാഹങ്ങള്‍,മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയിലെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നാണ് ഇതിലെ പ്രധാനനിര്‍ദ്ദേശം. പുതിയ കാലഘട്ടത്തില്‍ പൗരന്മാരുടെ ധാര്‍മികനിലവാരം പടുത്തുയര്‍ത്താനുള്ള മാര്‍ഗരേഖ എന്ന പേരിലാണ് ചൈനീസ് സര്‍ക്കാര്‍ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.…
Read More