മഴക്കാലം അടുക്കുമ്പോള്‍ കേരളം ഭീതിയോടെ മാത്രം സ്മരിക്കുന്ന നാമമാണ് ഡെങ്കിപ്പനി. എന്നാല്‍ ഡെങ്കിപ്പനിയെ എന്നന്നേക്കുമായി അവസാനിപ്പിക്കാമെന്ന പ്രതീക്ഷ നല്‍കുകയാണ് ചൈനയിലെ ശാസ്ത്രജ്ഞര്‍. ഡെങ്കിപ്പനി കൊണ്ട് വലഞ്ഞ രണ്ട് ദ്വീപുകളിലെ ജനങ്ങളെ അവര്‍ രക്ഷിച്ച വാര്‍ത്തയാണ് കേരളത്തിന് പ്രതീക്ഷ പകരുന്നത്. പുതിയ സംവിധാനമുപയോഗിച്ച് ഈ ദ്വീപുകളില്‍നിന്ന് കൊതുകുകളെ അപ്പാടെ തുരത്തിയാണ് രോഗഭീതി ഒഴിപ്പിച്ചത്. ചെറിയ രണ്ട് ദ്വീപുകളില്‍ ഈ സംവിധാനം വിജയം കണ്ടുവെങ്കിലും വലിയൊരു പ്രദേശത്ത് നടപ്പാക്കുക പ്രയാസമാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. മാത്രമല്ല, അതിന് ചെലവേറുകയും ചെയ്യും. ഡെങ്കിയും സിക വൈറസും മറ്റും പരത്തുന്ന ഏഷ്യന്‍ ടൈഗര്‍ വിഭാഗത്തിലെ കൊതുകുകളെയാണ് ശാസ്ത്രജ്ഞര്‍ തുരത്തിയത്. വൈറസിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയെ വികസിപ്പിക്കുകയും റേഡിയേഷന് നല്‍കുകയും ചെയ്താണ് കൊതുകുകളെ പൂര്‍ണമായും തുരത്തിയത്. കൊതുകുകളുടെ പ്രത്യുത്പാദനശേഷി റേഡിയേഷനിലൂടെ ഇല്ലാതാക്കിയതോടെ, കൊതുകുകള്‍ പെരുകുന്നത് തടയാനായി. ബാക്ടീരിയയെ കടത്തിയ ആണ്കൊതുകുകളെ ഗ്വാങ്ഷുവിന് സമീപത്തുള്ള ദ്വീപുകളില്‍ കടത്തിവിട്ടാണ് പരീക്ഷണം…
Read More