പ്രായത്തില്‍ വളരെയധികം വ്യത്യാസമുള്ള പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വിവാഹങ്ങള്‍ സമൂഹത്തില്‍ സര്‍വ സാധാരണമാണ്. ഇവിടെ 23കാരനെ പ്രണയിച്ച 38കാരിയാണ് നായിക. യുവാവിനെ അതിതീവ്രമായാണ് യുവതി പ്രണയിച്ചതെങ്കിലും 38 കാരിയെ വിവാഹം കഴിക്കാന്‍ യുവാവിനെ വീട്ടുകാര്‍ അനുവദിച്ചില്ല. ഒടുവില്‍ യുവതി തന്നെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി. സ്ത്രീധനമായി വമ്പന്‍ തുക യുവതി അങ്ങ് വാഗ്ദാനം ചെയ്തു. 5 മില്ല്യണ്‍ യുവാന്‍ അഥവാ 5 കോടി ഇന്ത്യന്‍ രൂപ . അപ്രതീക്ഷിതമായി ലോട്ടറിയടിച്ച പയ്യന്റെ വീട്ടുകാര്‍ ഫ്ളാറ്റ്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ക്വോങ്ഹായ് നഗരത്തിലാണ് ഈ വിവാഹം നടന്നത്. തന്നേക്കാള്‍ 15 വര്‍ഷം ഇളപ്പമുള്ള യുവാവുമായി യുവതി ഏറെ നാളായി പ്രണയത്തിലായിരുന്നു.ഇതിനിടയില്‍ യുവതി ഗര്‍ഭിണിയുമായി. ഇതിനെ തുടര്‍ന്നാണ് കല്യാണം കഴിക്കാമെന്ന തീരുമാനത്തില്‍ ഇരുവരും എത്തിച്ചേര്‍ന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലേര്പ്പെട്ടിരുന്ന യുവതി അതിസമ്പന്നയായിരുന്നു. അതിനാല്‍ തന്നെ പയ്യന്റെ…
Read More