ലൈംഗികപീഡനാരോപണം നേരിടുന്ന ഗാനരചയിതാവ് വൈരമുത്തുവിനെതിരേ നടപടിയെടുക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനോട് ആവശ്യപ്പെട്ട് ഗായിക ചിന്മയി ശ്രീപദ. ട്വിറ്ററിലൂടെയാണ് ഗായിക തന്റെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ചിന്മയിയുടെ വാക്കുകള്‍ ഇങ്ങനെ…ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഇന്ത്യയില്‍ ഓരോ പോക്സോ കേസ് വരുമ്പോഴും പീഡകരെ നിങ്ങള്‍ പിന്തുണയ്ക്കുന്നത് എന്നെ അതിശയിപ്പിക്കുന്നു. പല മേഖലകളിലും സ്ത്രീ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങള്‍ നിലവിലില്ല. പ്രത്യേകിച്ച് സിനിമാ മേഖലയില്‍. പതിനേഴിലധികം സ്ത്രീകള്‍ വൈരമുത്തുവിനെതിരെ പീഡന പരാതി ഉന്നയിച്ചിട്ടും അയാള്‍ക്കെതിരെ നടപടിയെടുക്കാത്തത് അയാള്‍ താങ്കളുടെ പാര്‍ട്ടിയുമായും പ്രവര്‍ത്തകരുമായും അടുത്ത ബന്ധം പുലര്‍ത്തുന്നതുകൊണ്ടു തന്നെയാണ്. തനിക്കെതിരെ സംസാരിക്കുന്ന സ്ത്രീകളെ നിശബ്ദരാക്കാന്‍ വൈരമുത്തു ശ്രമിക്കുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള സ്ത്രീകളുടെ ജീവിതം നശിപ്പിക്കുകയാണ് അയാള്‍. ഇതൊക്കെ നിങ്ങളുടെ മൂക്കിനു താഴെ നടക്കുന്ന കാര്യങ്ങളാണ്. എന്നിട്ടും നിങ്ങളുടെ പാര്‍ട്ടി അതിനു കൂട്ടുനില്‍ക്കുന്നു. നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമായിരിക്കണം. അല്ലാതെ വൈരമുത്തുവിനും ബ്രിജ്ഭൂഷന് ശരണ്‍ സിങ്ങിനും മാത്രമായി…
Read MoreTag: chinmayi
അമ്മൂമ്മയുടെ പ്രായത്തില്‍ കല്യാണം കഴിച്ച് എങ്ങനെ കുട്ടികളെ ഉണ്ടാക്കും ! നയന്‍താരയെ അധിക്ഷേപിച്ച ഡോക്ടര്‍ക്ക് ചുട്ടമറുപടിയുമായി ചിന്മയി…
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ വിവാഹം കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍മീഡിയ ആഘോഷിക്കുകയാണ്. ഏഴു വര്‍ഷമായി പ്രണയത്തിലായ നയന്താരയുംവിഗ്നേഷും മഹാബലിപുരത്തു നടന്ന അത്യാഢംബര ചടങ്ങിലാണ് വിവാഹിതരായത്. ഇന്ത്യന്‍ സിനിമാലോകത്തെ നിരവധി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.നവദമ്പതികളുടെ ചിത്രം സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. അതിനിടയില്‍ ചില ഫോട്ടോകള്‍ക്ക് താഴെ നെഗറ്റീവ് കമന്റുകളും നിറഞ്ഞിരുന്നു. അങ്ങനെ വന്ന ഒരു നെഗറ്റീവ് കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. അതിന് ഗായിക ചിന്മയി നല്കിയ മറുപടിയുമാണ് വൈറലാകുന്നത്. അറിവന്‍പന്‍ തിരുവല്ലവന്‍ എന്ന ഡോക്ടര്‍ ആണ് നയന്‍താരയുടെ വിവാഹത്തെ കുറിച്ച് മോശം കമന്റിട്ടിരിക്കുന്നത്. ആ കമന്റ് സ്ക്രീന്‍ ഷോട്ട് എടുത്ത് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് ചിന്മയ് മറുപടി നല്‍കിയിരിക്കുന്നത്. സ്ത്രീവിരുദ്ധമാണ് കമന്റ്. ഒരു ഡോക്ടര്‍ തന്നെ ഇത്തരത്തിലൊരു കമന്റ് എഴുതിയതില്‍ തനിയ്ക്ക് വളരെ അധികം വേദനയുണ്ടെന്നും ചിന്മയ് പറയുന്നു. നയന്‍താരയുടെ നടിയെന്ന നിലയ്ക്കുള്ള കഴിവിനെ കുറിച്ച് എനിക്ക് യാതൊരു എതിര്…
Read Moreവീണ്ടും വെടിപൊട്ടിച്ച് ചിന്മയി ! ഗായകന്മാരായ കാര്‍ത്തിക്കിനും മനോയ്ക്കുമെതിരേ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഇങ്ങനെ…
മീടു ക്യാമ്പെയ്ന്‍ കത്തിനിന്ന സമയത്ത് നിരവധി വെളിപ്പെടുത്തലുകളിലൂടെ ഏവരെയും ഞെട്ടിച്ച ഗായിക ചിന്മയി ശ്രീപദ വീണ്ടും പുതിയ ആരോപണങ്ങളുമായി രംഗത്ത്. ഗായകന്‍ കാര്‍ത്തിക്കിനെതിരേ മുമ്പു തന്നെ ആരോപണമുന്നയിച്ചിട്ടുള്ള ഗായിക വീണ്ടും ഗായകനെതിരേ രംഗത്തെത്തിയിരിക്കുകയാണ്. കാര്‍ത്തിക് പ്രശസ്തി ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ മീ ടൂവിനോട് താന്‍ ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്നും അദ്ദേഹത്തിനെതിരേയുള്ള മീ ടൂ ക്യാമ്പെയ്നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്‍മയി വെളിപ്പെടുത്തി. സ്ത്രീകള്‍ക്ക് സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍വരെ കാര്‍ത്തിക് അയച്ചുവെന്നാണ് ചിന്മയി മുമ്പ് ആരോപിച്ചത്. ഇപ്പോള്‍ തമിഴ്നാട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ കാര്‍ത്തിക് ചേര്‍ന്നതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് ചിന്‍മയി. മീ ടൂ ആരോപണത്തിന് ശേഷം കാര്‍ത്തികിനെ പിന്തുണച്ച് സംസാരിച്ചുവെന്നാരോപിച്ച് ചിന്മയി ഗായകന്‍ മനോയെയും വിമര്‍ശിച്ചു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ രാധാ രവി അടക്കമുള്ളവര്‍ക്ക് അനുകൂല നിലപാടാണ് മനോ സ്വീകരിക്കുന്നതെന്നും ചിന്മയി…
Read Moreനേരിട്ടു കണ്ടാല്‍ അയാളുടെ കരണക്കുറ്റി അടിച്ചു പൊട്ടിക്കും ! വൈരമുത്തുവിന്റെ കരണം അടിച്ചു പുകച്ചാല്‍ മാത്രമേ തനിക്ക് നീതി ലഭിക്കുകയുള്ളൂ എന്ന് ചിന്മയി…
പ്രമുഖ തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ നേരില്‍ കണ്ടാല്‍ അയാളുടെ കരണം അടിച്ചുപൊട്ടിക്കുന്നുമെന്ന് ഗായിക ചിന്മയി ശ്രീപാദ. ട്വിറ്ററിലൂടെയാണ് ചിന്മയി ഇത്തരത്തില്‍ വൈകാരികമായ പ്രതികരണം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോശമായി പെരുമാറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മുഖത്തടിച്ച സംഭവത്തില്‍ ഗായകന്‍ കൂടിയായ കാര്‍ത്തിക്കിന്റെ ചോദ്യത്തിന് പ്രതികരണമായാണ് ഗായിക ട്വീറ്റ്. നേരിട്ട് വൈരമുത്തുവിനെ കാണാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും കരണത്തടിക്കുമെന്നും ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുകയുള്ളു എന്നും ചിന്‍മയി മറുപടി. ഇപ്പോള്‍ തനിക്കെതിനുള്ള പ്രായവും കരുത്തും ആയെന്നും ചിന്‍മയി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉയര്‍ത്തി ഗായിക ചിന്‍മയി രംഗത്ത് എത്തിയത്. വിദേശത്ത് ഒരു പരിപാടിക്കിടെ വൈരമുത്തു തന്നെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവെന്നാണ് ചിന്മയി ആരോപിച്ചത്. ഇതിന് പുറമെ പലപ്പോഴും അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ഇവര്‍ ആരോപിച്ചിരുന്നു.
Read Moreഎനിക്ക് എട്ടോ ഒമ്പതോ വയസുള്ളപ്പോഴായിരുന്നു ആ സംഭവം; ആരോ എന്റെ സ്വകാര്യഭാഗങ്ങളില്‍ പിടിക്കുന്നതു പോലെ തോന്നി; തനുശ്രീ ദത്തയ്ക്കു പിന്നാലെ ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് ഗായിക ചിന്മയി…
ബോളിവുഡ് നടി തനുശ്രീ ദത്ത താന്‍ നേരിട്ട പീഡനങ്ങള്‍ തുറന്നു പറഞ്ഞത് ബോളിവുഡിനെയാകെ പ്രകമ്പനം കൊള്ളിച്ചിരിക്കുകയാണ്. ഇപ്പോള്‍ തനുശ്രീയ്ക്കു പിന്നാലെ തെന്നിന്ത്യന്‍ ഗായിക ചിന്മയി ശ്രീപാദയും താന്‍ നേരിട്ട പീഡനം തുറന്നു പറഞ്ഞ് രംഗത്തെത്തി. ജീവിതത്തില്‍ പലഘട്ടങ്ങളിലും നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെകുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയാണ് ചിന്മയി മനസ്സു തുറന്നത്. എനിക്ക് എട്ടോ ഒന്‍പതോ വയസുള്ളപ്പോഴാണ് ആ സംഭവം. ഒരു ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള ശബ്ദലേഖനത്തിന്റെ തിരക്കിലായിരുന്നു എന്റെ അമ്മ. ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നത് പോലെ തോന്നി. ഞാന്‍ ഞെട്ടിയുണര്‍ന്ന് ഈ അങ്കിള്‍ ചീത്തയാണെന്ന് അമ്മയോട് പറഞ്ഞു. സാന്തോം കമ്മ്യൂണിക്കേഷന്‍സില്‍ വെച്ചായിരുന്നു ഇത് ചിന്മയി പറയുന്നു. സമൂഹത്തില്‍ വളരെ വലിയ സ്ഥാനമുള്ള പ്രായമായ ഒരാളില്‍ നിന്നും അപ്രതീക്ഷിതമായൊരു ദുരനുഭവം തനിക്കുണ്ടായി. അയാളെന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഓഫീസിലെത്തിയപ്പോള്‍ അയാളെന്നെ പുറകില്‍ നിന്നും കെട്ടിപ്പിടിച്ചു. ഈ…
Read More