പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷണമുള്ള നടനാണ് ദുല്‍ഖര്‍ സല്മാന്. താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ സീതാരാമം അടക്കമുള്ള ചിത്രങ്ങള്‍ ഇന്ത്യയൊട്ടാകെ ആഘോഷിക്കപ്പെട്ടിരുന്നു. അതിനാല്‍ തന്നെ താരത്തോടൊപ്പം ബിഗ് സക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ മുന്‍നിര താരങ്ങളടക്കം പല സന്ദര്‍ഭങ്ങളില്‍ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ താരത്തോടൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് അറിയിച്ച് യുവജനകമ്മീഷന് മുന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ദുല്‍ഖറിനോടൊപ്പം ഒരേ സിനിമയില്‍ അഭിനയിക്കണമെന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്നും നായിക ആകണമെന്ന ഉദ്ദേശ്യമില്ലെന്നും ചിന്ത പറഞ്ഞു. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ചിന്ത മനസ് തുറന്നത്. സണ്ണിവെയ്നുമായി തനിക്ക് നല്ല സൗഹൃദബന്ധമാണുള്ളത്. സണ്ണിയുടെ അടുത്ത ഫ്രണ്ടാണല്ലോ ദുല്‍ഖര്‍. ആ വഴിയ്ക്കും എളുപ്പമാണ് ചിന്ത പറഞ്ഞു. മമ്മൂട്ടിയെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ദുല്‍ഖറിനെ ഇതുവരെ കണ്ടുമുട്ടാന്‍ സാധിച്ചിട്ടില്ലെന്നും ചിന്ത അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം കിംഗ് ഓഫ് കൊത്തയുടെ മെഗാ…
Read MoreTag: chintha jerome
കീരവാണിയെ അഭിനന്ദിക്കുന്ന ചിന്താജെറോമിന്റെ ഇംഗ്ലീഷിലുള്ള പോസ്റ്റില്‍ മുഴുവന്‍ വ്യാകരണപ്പിശക് ! ട്രോളന്മാര് രംഗത്തിറങ്ങിയതോടെ പോസ്റ്റ് കാണാനില്ല…
ഇംഗ്ളീഷ്സാഹിത്യത്തില് ഡോക്ടറേറ്റ് നേടിയ യുവജനകമ്മീഷന് അധ്യക്ഷ ചിന്താജെറോമിന്റെ ഇംഗ്ലീഷിലുള്ള അവഗാഹത്തെക്കുറിച്ച് പലരും പലപ്പോഴും സംശയം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിന്തയുടെ ഇംഗ്ളീഷിലുള്ള ഫേസ്ബുക്ക് പോസ്റ്റിലെ വ്യാകരണ വാക്യഘടനാ പിശകുകള്‍ സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. ആര് ആര് ആര് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് അതിന്റെ സംഗീത സംവിധായകന് കീരവാണിക്കും, ഗാനരചയിതാവ് ചന്ദ്രബോസിനും ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ അവരെ അഭിനന്ദിച്ചുകൊണ്ടിട്ട എഫ്ബി പോസ്റ്റിലാണ് വ്യാകരണ തെറ്റും വാചകഘടനയിലുള്ള തെറ്റും മുഴച്ച് നില്‍ക്കുന്നത്. ഇംഗ്ളീഷ് സാഹിത്യത്തിലാണ് ചിന്താ ജെറോമിന് ഡോക്റ്ററേറ്റ് ലഭിച്ചത് എന്നതാണ് ഏറ്റവും രസകരമായ കാര്യം. Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu cinema literature sector.…
Read Moreതെറ്റു പറ്റാത്തവരായി ആരുണ്ട് ഗോപൂ ! ചിന്താ ജെറോമിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്ന് ഇ പി ജയരാജന്…
യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര തെറ്റുകള്‍ കടന്നു കൂടിയ സംഭവം വലിയ വിവാദമായിരിക്കെ ചിന്തയ്ക്ക് പിന്തുണയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. വളര്‍ന്നുവരുന്ന ഒരു യുവ വനിതാ നേതാവിനെ മന:പൂര്‍വ്വം സ്ഥാപിത ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തെറ്റുകള്‍ മനുഷ്യസഹജമാണെന്നും എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോയെന്നും ജയരാജന് ചോദിക്കുന്നു. ഇ പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… വളര്‍ന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ, ഒരു മഹിളാ നേതാവിനെ മന:പൂര്‍വ്വം സ്ഥാപിത ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് വേട്ടയാടുകയാണ്. അതിന്റെ ഭാഗമായി പലതരത്തിലുള്ള ആക്ഷേപങ്ങളും ഉയര്‍ത്തിവിടുകയാണ്. യുവജന കമ്മീഷന് ചെയര്‍പേഴ്സണിന്റെ ശമ്പളം നിശ്ചയിക്കുന്നതും ആനുകൂല്യങ്ങള്‍ തീരുമാനിക്കുന്നതും ചിന്തയല്ല. അത് ഗവണ്മെന്റിന്റെ പൊതുനയത്തിന്റെ ഭാഗമായാണ്. അതിന്റെ പേരില്‍ ചിന്തയെ വേട്ടയാടാന്‍ പലരും രംഗത്ത് ഇറങ്ങി. യുവജനകമ്മീഷന്റെ അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങള്‍…
Read Moreശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ചിന്താ ജെറോം ശിവശങ്കരനെഴുതിയ കത്ത് പുറത്ത് ! ‘ചിന്ത’യില്ലാക്കള്ളങ്ങള് പൊളിയുമ്പോള്‍…
സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന് 8.50 ലക്ഷം രൂപ ശമ്പള കുടിശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ചിന്ത തന്നെ ആവശ്യപ്പെട്ടിട്ടാണെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്. ചിന്ത കുടിശിക ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് നല്കിയ കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 2022 ഓഗസ്റ്റ് 22ന് ഈ കത്ത് എം ശിവശങ്കര്‍ തുടര്‍ നടപടിക്കായി അയച്ചു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കുടിശിക അനുവദിച്ച് ഉത്തരവിറക്കിയത്. 2017 ജനുവരി മുതല്‍ മുതല്‍ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. ചിന്താ ജെറോം ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടിശിക അനുവദിക്കുന്നത് എന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുമുണ്ട്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കടമെടുത്ത് മുടിയുമ്പോഴാണ് ചിന്ത ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടതും സര്‍ക്കാര്‍ അനുവദിച്ചതും. ലക്ഷങ്ങളുടെ കുടിശ്ശിക ചോദിച്ച് വാങ്ങുന്നതിലെ ഔചിത്യം ചര്‍ച്ചയായപ്പോള്‍…
Read Moreഅങ്ങനെ അതും ശരിയാക്കി ! ചിന്ത ജെറോമിന് ശമ്പളക്കുടിശ്ശികയായ 8.50 ലക്ഷം രൂപ അനുവദിച്ചു നല്കി സര്‍ക്കാര്‍…
സംസ്ഥാന യുവജന കമ്മിഷന് ചെയര്‍പഴ്സണ്‍ ചിന്ത ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പള കുടിശിക അനുവദിച്ച് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. കായിക യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഉത്തരവിറക്കിയത്. 2017 ജനുവരി ആറു മുതല്‍ 2018 മെയ് 26വരെയുള്ള കാലയളവിലെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപയാണ് ലഭിക്കുക. 2016 ഒക്ടോബറിലാണ് ചിന്ത ജറോമിനെ യുവജന കമ്മിഷന് ചെയര്‍ പേഴ്സണായി നിയമിച്ചത്. സേവന വേതന വ്യവസ്ഥകളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ 50,000 രൂപ അഡ്വാന്‍സ് ശമ്പളമായി നിശ്ചയിച്ചു. 2018 മെയ് മാസം ചെയര്‍പേഴ്സന്റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി. 2016 ഒക്ടോബര്‍ മാസം മുതല്‍ 2018 മെയ് വരെയുള്ള ശമ്പളം ഒരു ലക്ഷം രൂപയായി പരിഗണിച്ച് കുടിശിക അനുവദിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചിന്ത ജറോം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടു തവണ ആവശ്യം തള്ളിയെങ്കിലും…
Read Moreമെസിയില്‍ കാണുന്നത് നല്ലൊരു നേതാവിനെ ! ലോകകപ്പില്‍ ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന കപ്പടിക്കുമെന്ന് ചിന്ത ജെറോം…
ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീന കിരീടം ചൂടുമെന്ന് യുവജന കമ്മിഷന് അധ്യക്ഷ ഡോ. ചിന്ത ജെറോം. ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും തമ്മിലായിരിക്കും ഏറ്റുമുട്ടുകയെന്ന് പ്രതീക്ഷിക്കുന്നതായും ചിന്ത പറഞ്ഞു. മെസിയാണ് തന്റെ ഇഷ്ട താരം, സ്വയം ഗോളടിക്കണം എന്ന വാശിയില്ലാതെ ടീം ജയിക്കണമെന്നു മാത്രം ആഗ്രഹിക്കുന്നയാള്. മറ്റുള്ളവര്‍ക്ക് അസിസ്റ്റ് നല്‍കാനും അവരെക്കൊണ്ടു ഗോളടിപ്പിക്കാനും ശ്രമിക്കുന്നയാള്‍. നല്ലൊരു നേതാവിനെയാണ് മെസ്സിയില്‍ ഞാന്‍ കാണുന്നതെന്നും ചിന്ത പറഞ്ഞു. അച്ഛന് സി.ജെറോം അര്‍ജന്റീന ആരാധകനായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പമിരുന്നായിരുന്നു എന്റെ കളി കാണല്‍. പതിയെപ്പതിയെ ഞാനും അര്‍ജന്റീന ആരാധികയായി. ആ ഇഷ്ടം വര്‍ഷങ്ങള്‍ കഴിയുന്തോറും കൂടിക്കൂടി വന്നു. ഇപ്പോള്‍ അര്‍ജന്റീനയുടെ കട്ട ഫാനാണു ഞാന്‍. തന്റെ ഫുട്ബോള്‍ ഇഷ്ടത്തിന്റെയും അറിവിന്റെയുമെല്ലാം അടിസ്ഥാനം അച്ഛനാണെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ചിന്ത പറഞ്ഞു. ജപ്പാന് ജര്‍മനിയെ തോല്‍പ്പിച്ചതും മൊറാക്കോ ബെല്‍ജിയത്തെ തോല്‍പ്പിച്ചതുമെല്ലാം അതിയായ സന്തോഷം നല്‍കുന്നുവെന്നും ചിന്ത…
Read More