സംസ്ഥാന യുവജന കമ്മിഷന് ചെയര്‍പഴ്സണ്‍ ചിന്ത ജെറോമിന്റെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ചു നല്കാന് ധനവകുപ്പിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ കൊണ്ടു പിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കവേയാണ് ചിന്തയുടെ ശമ്പളം ഇരട്ടിയാക്കിയത്. മുന്‍കാല പ്രാബല്യം നല്‍കിയതിലും വന്വിമര്ശനമാണുയരുന്നത്. യുവജന കമ്മിഷന് ചെയര്‍പഴ്സന്റെ ശമ്പളം കൂട്ടിയ ഉത്തരവ് ഉടനെ പുറത്തിറക്കാനാണ് നീക്കം. ഒരു വര്‍ഷത്തെ മുന്‍കാല പ്രാബല്യം ലഭിച്ചതോടെ ആറ് ലക്ഷത്തോളം രൂപ മുന്‍കാല ശമ്പളമായി മാത്രം ചിന്തയ്ക്കു ലഭിക്കും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമാണ് ചിന്ത ജെറോം. യുവജനകമ്മിഷന് ചെയര്‍പേഴ്സന്റെ നിലവിലെ ശമ്പളം ഒരു ലക്ഷം രൂപയാണ്. 2018 ജൂണ്‍ മുതലാണ് ഈ ശമ്പളം ലഭിച്ചു തുടങ്ങിയത്. അതിനു മുന്‍പ് 50,000 രൂപയായിരുന്നു ശമ്പളം. അധികാരം ഏറ്റ 2016 മുതല്‍ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്ന്…
Read More