കൊച്ചി: മലയാളികളുടെ കാതില്‍ തേന്മഴയായി പെയ്തിറങ്ങുന്ന മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാള്‍. ആഘോഷങ്ങളൊന്നുമില്ലാതെ ഗായിക ഇന്ന് എറണാകുളം അങ്കമാലിയിലുണ്ട്. അങ്കമാലിക്ക് അടുത്തുള്ള ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലാണ് ചിത്രയും ഭര്‍ത്താവ് വിജയ് ശങ്കറുമുള്ളത്. എല്ലാ വര്‍ഷവും സുഖ ചികിത്സയ്ക്കായി ചിത്ര ഇവിടെ എത്താറുണ്ട്. കുറെ കാലമായി പിറന്നാള്‍ ആഘോഷമില്ല. ഇത്തവണയും അങ്ങനെ തന്നെയാണെന്ന് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കര്‍ പറഞ്ഞു. മകൾ നന്ദനയുടെ മരണശേഷം ചിത്ര ആഘോഷങ്ങളൊക്കെ ഒഴിവാക്കുകയാണ് പതിവ്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പ്രണയവും വിരഹവും വിഷാദവുമെല്ലാം ഗാനങ്ങളിലൂടെ സമ്മാനിക്കുന്ന തങ്ങളുടെ പ്രിയ ഗായികയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് രാവിലെ മുതല്‍ വിളിക്കുന്നത്. പിറന്നാള്‍ സന്ദേശങ്ങളുമെത്തുന്നത്. ഗായകരായ സുജാത മോഹന്‍, ജെന്‍സി ആന്റണി, സംഗീത സംവിധായകന് ശരത് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചിത്രയ്ക്ക് പിറന്നാള്‍ സന്ദേശം അയച്ചിട്ടുണ്ട്. “ചിത്രക്ക് ഹൃദയം നിറഞ്ഞ…
Read MoreTag: CHITHRA
നടി ചിത്രയുടെ മരണം കൊലപാതകമോ ? ഹേമന്ദുമായി വാക്കു തര്‍ക്കമുണ്ടായതായി സൂചന; മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് താരത്തിന്റെ മാതാപിതാക്കള്‍…
സീരിയല്‍ നടി ചിത്രയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. സാമൂഹികമാധ്യമങ്ങളില്‍ സജീവമായ ചിത്ര മരിക്കുന്നതിന് മണിക്കൂറുകള്ക്കുമുമ്പും പോസ്റ്റുകളിട്ടിരുന്നു. അവസാനം കാണുമ്പോഴും സന്തോഷവതിയായിരുന്നെന്നാണ് അടുത്ത സുഹൃത്തുക്കളും പറയുന്നത്. ചിത്ര ജീവനൊടുക്കിയെന്ന് വിശ്വസിക്കാനാവില്ലെന്നാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ബന്ധുക്കളുമൊക്കെ ഒരേസ്വരത്തില്‍ പറയുന്നത്. നടിയുടെ മരണത്തില്‍ ആരാധകര്‍ സാമൂഹികമാധ്യമങ്ങളില്‍ സംശയങ്ങളുന്നയിക്കുന്നുണ്ട്. മകളുടെ മരണത്തില്‍ സംശയമുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ചിത്രയുടെ മാതാപിതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. മകള്‍ മനോധൈര്യമുള്ളവളാണെന്ന് ചിത്രയുടെ അമ്മ പറയുന്നു. മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ പോലീസില്‍ പരാതിനല്‍കി. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന ചിത്രയുടെ ഭര്‍ത്താവ് ഹേമന്ദ് സംശയനിഴലിലാണ്. മരിക്കുന്നതിനുമുമ്പ് ചിത്രയും ഹേമന്ദും തമ്മില്‍ വാക് തര്‍ക്കമുണ്ടായതായി പറയപ്പെടുന്നുണ്ട്. അതേസമയം, ഷൂട്ടിംഗ് കഴിഞ്ഞ് അസ്വസ്ഥയായാണ് ചിത്ര മുറിയില്‍ തിരിച്ചെത്തിയതെന്നാണ് ഹേമന്ദ് മൊഴി നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഇയാളെ പോലീസ് ചോദ്യംചെയ്തുവരുകയാണ്. മൃതദേഹത്തില്‍ മുഖത്ത് വലതുഭാഗത്തും കൈയ്യിലും കണ്ട മുറിപ്പാടുകളും സംശയമുണര്‍ത്തുന്നു. ഇത് എങ്ങനെ സംഭവിച്ചതാണെന്ന് വ്യക്തമല്ല. ഇക്കാര്യം…
Read More