കണ്ണൂര്‍: പാര്‍ട്ടിഗ്രാമത്തിലെ ജാതിവിവേചനത്തിനെതിരേ സമരം ചെയ്തു ശ്രദ്ധേയയായ ദളിത് വനിതാ ഓട്ടോഡ്രൈവര്‍ ചിത്രലേഖ സിപിഎമ്മിന് തലവേദനയാകുന്നു. സമരത്തിനൊടുവില്‍ ചിത്രലേഖയ്ക്ക് അഞ്ച് സെന്റ് ഭൂമി കിട്ടി ഇത് തിരിച്ചെടുക്കുകയാണ് പിണറായി സര്‍ക്കാര്‍. പയ്യന്നൂര്‍ എടാട്ടെ ചിത്രലേഖയ്ക്ക് ഭൂമി നല്‍കി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2016 ഡിസംബര്‍ 18-ന് ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്. ഗവര്‍ണറുടെ ഉത്തരവു പ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് നോട്ടീസിറക്കിയത്. ലഭിച്ച സ്ഥലത്ത് ചിത്രലേഖയുടെ വീടു നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ഉത്തരവ്. കരമടയ്ക്കുന്ന ആറു സെന്റ് സ്ഥലം വേറെയുണ്ടെന്ന കാരണത്താലാണ് ഭൂമി തിരിച്ചെടുക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. കൈവശാധികാരിയായ ജലവിഭവവകുപ്പിന്റെ എതിര്‍പ്പ് മറികടന്നും ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് ഭൂമി ചിത്രലേഖയ്ക്ക് കൈമാറിയതെന്ന് പുതിയ ഉത്തരവിലുണ്ട്. 1995-ലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭൂമി പതിവ് ചട്ട(21)പ്രകാരമാണ് ചിറക്കല്‍ വില്ലേജിലെ പുഴാതിയില്‍ ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ചിത്രലേഖയ്ക്ക് സൗജന്യമായി അനുവദിച്ചത്. നേരത്തെ…
Read More