സമൂഹത്തില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് സമീപകാലത്ത് പഞ്ഞമില്ല. സ്കൂളില്‍ പഠിക്കുമ്പോള്‍ എല്ലാ ആണ്‍കുട്ടികളെയും പോലെ ടിവിയില്‍ കാണുന്ന സാനിറ്ററി പാഡിന്റെ പരസ്യം കണ്ട് അദ്ഭുതം കൂറുന്ന ഒരാളായിരുന്നു ചിത്രാന്‍ഷും. സംഭവത്തെക്കുറിച്ച് ഏകദേശ രൂപം കിട്ടിയതോടെ പെണ്‍കുട്ടികളെ കളിയാക്കിച്ചിരിക്കാനുള്ള ഒരു വിഷയമായി മാറി അത്. എന്നാല്‍ പിന്നീടൊരു ദിവസം ചിത്രാന്‍ഷ് മനസ് നിറയെ ആര്‍ത്തവത്തെ കുറിച്ചുള്ള സംശയവുമായി അമ്മയെ സമീപിച്ചു. അവന്റെ അമ്മ സുനിത ‘അതൊന്നും ആണ്‍കുട്ടികളറിയേണ്ട കാര്യമല്ല’ എന്നും പറഞ്ഞ് അകറ്റി നിര്‍ത്താതെ അവനെ വിളിച്ച് അടുത്തിരുത്തി ആര്‍ത്തവത്തെ കുറിച്ച് എല്ലാം പറഞ്ഞു കൊടുത്തു. ഇന്ന്, 2019-ല്‍ ഉത്തര്‍പ്രദേശിലെ ബറേലി എന്ന പ്രദേശത്ത് നൂറ്റിയമ്പതോളം സ്ത്രീകള്‍ക്ക് ചിത്രാന്‍ഷ് പാഡുകളെത്തിച്ചു നല്കുന്നു. ചിത്രാന്‍ഷിന്റെ പാഡ്ബാങ്കില്‍ നിന്നും സൗജന്യമായിട്ടാണ് പാഡുകളെത്തിച്ചു നല്‍കുന്നത്. 1500 പാക്കറ്റുകള്‍ 2018 ജൂണ്‍ മുതലിങ്ങോട്ട് ചിത്രാന്‍ഷ് നല്‍കിക്കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങളിലേക്കുള്ള തുടക്കം ഇങ്ങനെയാണ്: ശാസ്ത്രി നഗറില്‍…
Read More