ആരോഗ്യ മന്ത്രി വീണ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് ഉടന്‍ അവസാനിക്കുന്ന ലക്ഷണമില്ല. പരസ്യമായി വിമര്‍ശിച്ച ചിറ്റയം ഗോപകുമാറിന് ഗൂഢ ലക്ഷ്യങ്ങളാണെന്ന് ആരോപിച്ച് വീണാ ജോര്‍ജ് എല്‍ഡിഎഫില്‍ പരാതി നല്കി. മന്ത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും നിലപാട് എടുത്തു. ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് അടൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ അറിയിക്കാറില്ല. വിളിച്ചാല്‍ ഫോണെടുക്കില്ല. ഗുരുതര അവഗണന എന്നായിരുന്നു ചിറ്റയത്തിന്റെ പരസ്യ വിമര്‍ശനം. ഈ പരാമര്‍ശങ്ങളില്‍ പ്രകോപിതയായ വീണ ജോര്‍ജ് ചിറ്റയത്തിന് ഗൂഢലക്ഷ്യമുണ്ടെന്ന് കാട്ടി എല്‍ഡിഎഫില്‍ പരാതി നല്കി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച എന്റെ കേരളം പരിപാടിയിലാണ് ചിറ്റയം വീണാ ജോര്‍ജ് അടി പൊട്ടിയത്. വേണമെങ്കില്‍ ഫോണ്‍കോള്‍ രേഖകള്‍ വരെ പരിശോധിക്കാമെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. വീണാ ജോര്‍ജിനെതിരേ ഇത്തരം ആരോപണങ്ങള്‍ ആദ്യമായല്ല. വിളിച്ചാല്‍ ഫോണെടുക്കില്ല എന്ന…
Read More