തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായ നടി സാമന്തയ്ക്ക് ഇപ്പോള്‍ വെല്ലുവിളികളുടെ കാലമാണ്. രോഗാവസ്ഥയോടു പൊരുതി കരിയര്‍ നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുകയാണ് താരം ഇപ്പോള്‍. കരിയറിലുടനീളം വിമര്‍ശനങ്ങളും സാമന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വിമര്‍ശിക്കുന്നവരേയും അധിക്ഷേപങ്ങളേയുമെല്ലാം സാമന്ത നേരിടുന്ന രീതിയും കയ്യടി നേടാറുണ്ട്. കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് ചിട്ടി ബാബുവിന് സമാന്ത നല്കിയ മറുപടിയും ഇത്തരത്തില്‍ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ സാമന്തയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിട്ടി ബാബു. സമാന്ത നായികയായി എത്തിയ ശാകുന്തളം ബോക്സ് ഓഫീസില്‍ കനത്ത പരാജയം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിട്ടി ബാബു വിമര്‍ശനവുമായി എത്തിയത്. നായികയായുള്ള സാമന്തയുടെ കാലം കഴിഞ്ഞുവെന്നും ഇനി മുതല്‍ സപ്പോര്‍ട്ടിംഗ് വേഷങ്ങള്‍ ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു ചിട്ടി ബാബുവിന്റെ വിമര്‍ശനം. ഇതിന് സാമന്ത നല്കിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു. പുഷ്പയില്‍ ഐറ്റം സോംഗ് ചെയ്തത് സിനിമയില്‍ പിടിച്ചു നില്‍ക്കാനുള്ള സാമന്തയുടെ അവസാനത്തെ അടവായിരുന്നുവെന്നാണ് ചിട്ടി…
Read More