കൊറോണ രോഗ ചികിത്സയ്ക്കായി ആളുകള്‍ മലേറിയ രോഗത്തിനുള്ള മരുന്ന് ഉപയോഗിക്കുന്നതിനെതിരേ കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ മുന്നറിയിപ്പ്. മലേറിയ രോഗ നിവാരണത്തിനുപയോഗിക്കുന്ന ക്ലോറോക്വിന് കോവിഡിന് ഫലപ്രദമാണെന്ന തോതില്‍ വ്യാപക പ്രചാരണമാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. അതിനാല്‍ തന്നെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വന്‍തോതില്‍ മരുന്ന് വിറ്റഴിയുകയും ചെയ്യുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായ നടപടി കൈക്കൊള്ളുന്നത്. ഈ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ കൊറോണ രോഗികള്‍ക്കു നല്‍കുന്നുണ്ടെങ്കിലും എല്ലാവരും അത് ഉപയോഗിക്കാന്‍ പാടില്ല. പരീക്ഷണത്തിനു വിധേയമാക്കുന്ന രോഗികളെ പ്രത്യകം നിരീക്ഷിക്കുന്നുമുണ്ട്. ഈ മരുന്ന് എല്ലാവര്ക്കും ഉള്ളതല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിലെ സാംക്രമിക രോഗം വിഭാഗം വിദഗ്ദര്‍ പറയുന്നു. ഈ മരുന്നിന്റെ കയറ്റുമതിയും നിരോധിച്ചു. ഇതടക്കമുള്ള മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നിര്‍ദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു.
Read More