കോവിഡ് സര്‍വ്വവ്യാപിയാകുമ്പോള്‍ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. ക്ലോറോക്വിന് എന്ന ആന്റി മലേറിയല്‍ ഡ്രഗ് ഉപയോഗിച്ച് കോവിഡ്19നെ ചെറുക്കാമെന്നാണ് ഇപ്പോള്‍ പുതിയ കണ്ടെത്തല്‍. ക്ലോറോക്വിന് എന്ന ആന്റി മലേറിയല്‍ ഡ്രഗ് ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയും തൊട്ടു പിന്നാലെയെത്തി. ചൈനയിലും കൊറിയയിലും കൊറോണയെ തുരത്തുവാന്‍ ആന്റി മലേറിയല്‍ ഡ്രഗ് വ്യാപകമായി ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അസ്സോസിയേഷന്റെ അനുമതി ലഭിച്ചിട്ടില്ലെങ്കിലും ഈ മരുന്ന് രോഗബാധിതര്‍ക്ക് എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്നും ട്രംപ് അറിയിച്ചു. ഇത് ബ്രിട്ടനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.നേരത്തേ, വളരെ എളുപ്പത്തില്‍ ലഭ്യമായ ഇതേ മരുന്നിന്റെ ഫലം പരീക്ഷിക്കണമെന്ന ആവശ്യം ജനങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. ബ്രിട്ടനില്‍ ഇതിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ ഒരു എച്ച് ഐ വി മരുന്നിനൊപ്പം ക്ലോറിക്വിന്റെയും കയറ്റുമതി അധികാരികള്‍ നിരോധിക്കുകയും ചെയ്തിരുന്നു. യു.കെ ആയിരക്കണക്കിന് ആന്റിബോഡി കിറ്റുകള്‍ വാങ്ങുമെന്ന് പ്രഖ്യാപിക്കുമ്പോഴും ഏത്…
Read More