ചോക്ലേറ്റ് ഇഷ്ടമല്ലാത്ത കുട്ടികള്‍ കുറവാണ്. ഇത്തരത്തില്‍ ചോക്ലേറ്റിനോടുള്ള പ്രിയം മൂലം പതിവായി അനധികൃതമായി ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തിയിരുന്ന ബംഗ്ലാദേശ് സ്വദേശിയായ കൗമാരക്കാരന് ബിഎസ്എഫിന്റെ പിടിയിലായി. ബംഗ്ലാദേശിലെ കുമിള ജില്ലക്കാരനായ ഇമാന് ഹുസൈനാണ് പിടിയിലായത്. ഇരു രാജ്യങ്ങളുടെയും രാജ്യാന്തര അതിര്‍ത്തിയായി പരിഗണിക്കുന്ന ഷല്‍ദാ നദിക്കു സമീപമുള്ള ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഇമാന് ഹുസൈന്. സ്ഥിരമായി നദി നീന്തിയാണ് ചോക്ലേറ്റ് വാങ്ങാനായി കുട്ടി ഇന്ത്യന്‍ പ്രദേശത്തേക്ക് എത്തുന്നത്. ത്രിപുരയിലെ സിപാഹിജല ജില്ലയിലെ കലംചൗര ഗ്രാമത്തിലേക്കാണ് കുട്ടി സ്ഥിരമായി എത്തുന്നത്. മുള്ളു വേലിയിലെ വിടവിലൂടെയാണ് കലംചൗര ഗ്രാമത്തിലേക്ക് കടക്കുക. ഇവിടുത്തെ കടയില്‍നിന്നാണ് ചോക്ലേറ്റ് വാങ്ങുന്നത്. ഇതേവഴിയിലൂടെ തന്നെ തിരിച്ചുപോകുകയും ചെയ്യും. എന്നാല്‍, ഏപ്രില്‍ 13ന് അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ ഹുസൈന് ബിഎസ്എഫിന്റെ പിടിയിലാവുകയായിരുന്നു. ചോക്ലേറ്റ് വാങ്ങാനാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന്ചോദ്യം ചെയ്യലില്‍ കുട്ടി സമ്മതിച്ചതായി ബനോജ് ബിപ്ലബ് ദാസ് പറഞ്ഞു. ആകെ 100…
Read MoreTag: chocolate
ചോക്ലേറ്റില്‍ പൊതിഞ്ഞ ഹാഷിഷ് ! ചോക്ലേറ്റ് കയറ്റിവന്ന ലോറിയില്‍ ഒളിപ്പിച്ചു കടത്തിയത് ഹാഷിഷ് ഓയില്‍;തൃശ്ശൂരില്‍ രണ്ടുപേര്‍ പിടിയില്‍…
കൊടുങ്ങല്ലൂരില്‍ ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ ഏഴുകിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ മാള സ്വദേശികളായ സുമേഷ്, സുജിത്ത് ലാല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ കൊടുങ്ങല്ലൂരില്‍ വാഹന പരിശോധനയ്ക്കിടെയാണ് ലോറിയില്‍നിന്ന് ലഹരിമരുന്ന് കണ്ടെടുത്തത്. ചോക്ലേറ്റ് കയറ്റിവന്ന ലോറിയിലാണ് പ്രതികള്‍ ഹാഷിഷ് ഓയിലും ഒളിപ്പിച്ചിരുന്നത്. ഇത് മാളയിലേക്ക് കൊണ്ടുപോവുകയാണെന്നാണ് ഇവര്‍ പോലീസിന് നല്കിയ മൊഴി. പ്രതികള്‍ നേരത്തെയും ലഹരിമരുന്ന് കടത്തിയിരുന്നതായാണ് പോലീസിന്റെ സംശയം. ഇവരുടെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചും ആര്‍ക്ക് വേണ്ടിയാണ് ലഹരിമരുന്ന് എത്തിച്ചതെന്നും അന്വേഷിച്ചുവരികയാണ്.
Read More