മനുഷ്യനെ മരണത്തിലേക്കു വലിച്ചെടുക്കുന്ന അസ്യാസ്ഥ്യങ്ങളുടെ മുൻപന്തിയിൽ സ്ഥാനമുറപ്പിക്കുന്നതു ഹൃദ്രോഗംതന്നെ. പുതിയ പഠനങ്ങളുടെ വെളിച്ചത്തിൽ ഹൃദ്രോഗം ഒരു ജീവിതശൈലീരോഗംതന്നെ. അതായത് വികലമായ ജീവിതക്രമവും അപക്വമായ ആഹാരശൈലിയും ഒന്നിച്ചുചേരുന്പോഴാണ് ഹൃദ്രോഗമുണ്ടാകുന്നതെന്നു പഠനങ്ങളിലൂടെ തെളിഞ്ഞുകഴിഞ്ഞു. ഹൃദയപ്രവർത്തനങ്ങൾക്കു കടിഞ്ഞാണിടുന്ന കൊറോണറി ധമനികളുടെ ഉൾവ്യാസം ചെറുതായി ബ്ലോക്കുണ്ടാകാൻ സുപ്രധാന കാരണം രക്തത്തിൽ കൊളസ്ട്രോൾ കുമിഞ്ഞുകൂടുന്നതുകൊണ്ടാണെന്നു 1772 ൽ തന്നെ കണ്ടുപിടിക്കപ്പെട്ടു. അന്നു മുതൽ ഈ രംഗത്തു ഗവേഷണനിരീക്ഷണങ്ങളുടെ പ്രളയംതന്നെ ഉണ്ടായി. കൊളസ്ട്രോൾ കൂടുന്പോൾമലയാളികളുടെ കൊളസ്ട്രോൾ നിലവാരം അപകടകരമാംവിധം വർധിക്കുന്നതായി ഈയടുത്ത കാലത്തും കേരളത്തിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചു. ഒരു ദിവസം മലയാളി കഴിച്ചുതീർക്കുന്നത് 5000 ടണ് മാംസാഹാരം. കേരളത്തിലെ മൃഗസംരക്ഷണ വകുപ്പ് നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും അധികം മാംസം ഉപയോഗിക്കുന്ന സംസ്ഥാനം കേരളംതന്നെ. കഴിഞ്ഞ മൂന്നു ദശകങ്ങളിലെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ കായികമായ അധ്വാനങ്ങളിലേർപ്പെടുന്ന മലയാളികളുടെ സംഖ്യ ഗണ്യമായി കുറഞ്ഞു. ഒപ്പം കൊഴുപ്പേറിയ…
Read MoreTag: cholesterol
കൊളസ്റ്ററോൾ ശത്രുവും മിത്രവും(3) ഹൃദയാരോഗ്യത്തിനു വില്ലനായ കൊളസ്റ്ററോളിനെ തളയ്ക്കാൻ
അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമുള്ള നിരവധി വൈദ്യശാസ്ത്ര സംഘടനകൾ ഗവേഷണനിരീക്ഷണങ്ങൾ നടത്തി ഹാർട്ടറ്റാക്കിന്റെ വില്ലനായ കൊളസ്റ്ററോളിനെ തളയ്ക്കുന്നതിനുള്ള ചികിത്സാ നിർദേശങ്ങൾ അപ്പപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുവായ കൊളസ്റ്ററോളും എൽഡിഎൽ കൊളസ്റ്ററോളും ട്രൈഗ്ലിസറൈഡുകളും കുറച്ച് നല്ല കൊളസ്റ്ററോളായ എച്ച്ഡിഎൽ കൂടിയുമിരുന്നാൽ ഹൃദയാരോഗ്യ സുരക്ഷ ഉറപ്പുവരുത്താം. മറിച്ചായാൽ അപകടനില വർധിക്കുന്നു. പ്രധാനമായി എല്ലാ മാർഗനിർദേശക രേഖകളും എൽഡിഎൽ കുറയ്ക്കേണ്ട പരിധികളെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. കർശനമായ ജീവിത – ഭക്ഷണ ക്രമീകരണങ്ങൾഎൽഡിഎൽ ഒരു ശതമാനം കൂടുന്പോൾ ഹൃദ്രോഗസാധ്യത മൂന്ന് ശതമാനം വർധിക്കുകയാണ്. എൽഡിഎൽ ഏത്രമാത്രം കുറയ്ക്കണം എന്നതിനെപ്പറ്റി പല അവ്യക്തതകളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ, അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡി യോളജി, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകൾ പ്രഥമിക പ്രതിരോധത്തിനും ദ്വതീയ പ്രതിരോധത്തിനും എൽഡിഎൽ കുറയ്ക്കേണ്ട അളവുകോലുകൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എല്ലാവരിലും…
Read Moreകൊളസ്റ്ററോൾ ശത്രുവും മിത്രവും;(2) കൊറോണറി ധമനിയിലെ ബ്ലോക്കിന്റെ മുഖ്യ കാരണം…
കൊഴുപ്പിനെ പൊതുവായി മൂന്നായി തിരിക്കാം. അപൂരിത കൊഴുപ്പുകൾ, പൂരിതകൊഴുപ്പുകൾ, ട്രാൻസ് ഫാറ്റുകൾ. അതിൽ ബഹു, ഏക – അപൂരിത കൊഴുപ്പുകൾ അപകടകാരികളല്ലെന്നുള്ളതാണ്. പൂരിതകൊഴുപ്പുകൾ അപകടകാരികളാകുന്നു. ഇതിൽ ഏറ്റവും അപകടകാരി ട്രാൻസ് ഫാറ്റുകളാണ്. രാസപ്രവർത്തനത്തിലൂടെ കട്ടിയാക്കപ്പെട്ട ഇത്തരം കൊഴുപ്പുകൾ നമ്മുടെ ബേക്കറി പലഹാരങ്ങളിലും പലപ്രാവശ്യം തിളപ്പിക്കുന്ന എണ്ണകളിലും സുലഭമാണ്. നല്ല കൊളസ്റ്ററോളുംചീത്ത കൊളസ്റ്ററോളുംശരീരത്തിൽ ഫാറ്റി അമ്ലങ്ങൾ, ഫോസ്ഫോ ലിപ്പിഡുകൾ തുടങ്ങി നിരവധി കൊഴുപ്പു കണികകളുണ്ട്. അതിൽ പ്രമുഖനാണ് കൊളസ്റ്ററോൾ. കൊളസ്റ്ററോളിന് തനിയെ രക്തത്തിലൂടെ സഞ്ചരിക്കാൻ സാധിക്കാത്തതുകൊണ്ട് സവിശേഷതരം മാംസ്യഘടകങ്ങളെ കൂട്ടുപിടിക്കും. അവയാണ് ലിപ്പോ പ്രോട്ടിനുകൾ. എച്ച്ഡിഎൽസാന്ദ്രത കുറഞ്ഞതും കൂടിയതുമായ ലിപ്പോപ്രോട്ടീനുകളുണ്ട്. സാന്ദ്രത കൂടിയ എച്ച്ഡിഎൽ കൊളസ്റ്ററോൾ ‘നല്ല’താണ്. കാരണം ധമനികളിലും കോശങ്ങളിലും അധികമുള്ള കൊഴുപ്പുകണങ്ങളെ സ്വീകരിച്ച് കരളിലെത്തിക്കുകയും അവിടെനിന്നവ ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യുന്നു. എച്ച്ഡിഎൽ കൊളസ്റ്ററോൾ അധികമുണ്ടെങ്കിൽ അത് ഹൃദയാരോഗ്യത്തെ അനുകൂലമായി ബാധിക്കുന്നു. ഹൃദയധമനികളിലുണ്ടാകുന്ന ജരിതാവസ്ഥയെ തടയുകയാണ് ചെയ്യുന്നത്.…
Read Moreകൊളസ്റ്ററോൾ ശത്രുവും മിത്രവും;(1) ഇനിയും വിട്ടുമാറാത്ത ദുരൂഹതകൾ
നമ്മുടെ പ്രപിതാമഹരിൽനിന്ന് ഇന്നത്തെ മനുഷ്യരിലേക്കുള്ള പരിണാമചരിത്രം, പോഷണ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദിമനുഷ്യന് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഭക്ഷണം. മറ്റാവശ്യങ്ങളെല്ലാം വിശപ്പകറ്റിയശേഷം മാത്രം. ചരിത്രാതീത കാലത്ത് മനുഷ്യൻ ആയുധമുപയോഗിക്കാൻ പഠിച്ചതിന്റെ പ്രധാന ലക്ഷ്യവും ഇരതേടാൻ തന്നെയായിരുന്നു. ഇരതേടിയുള്ള കഠിന പ്രയത്നങ്ങൾക്ക് വിരാമമുണ്ടായത് അവൻ കൃഷി ചെയ്യാൻ പഠിച്ചതുമുതലാണ്. ഏതാണ്ട് പതിനായിരം വർഷങ്ങൾക്കു മുന്പ് നിയോലിത്തിക് വിപ്ലവം എന്നാണ് ഈ പരിവർത്തനഘട്ടത്തെ വിലയിരുത്തുന്നത്. മനുഷ്യൻ അടിസ്ഥാനപരമായി സസ്യഭുക്കോ മാംസഭുക്കോ എന്ന തർക്കം ശാസ്ത്രലോകത്ത് ഇന്നും ദുരൂഹതകളോടെ നിലനിൽക്കുന്നു. നാൽപത് ലക്ഷം വർഷങ്ങൾക്ക് മുന്പ് ഭൂമുഖത്തുണ്ടായിരുന്ന ആസ്ത്രലോപിഥേക്കസുകളുടെ ദന്തഘടന, അവ സസ്യഭുക്കായിരുന്നുവെന്ന് തെളിയിക്കുന്നുണ്ട്. ചുരുക്കത്തിൽ മനുഷ്യൻ അടിസ്ഥാനപരമായി സസ്യഭുക്കായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെങ്കിലും ആധുനികവത്ക്കരണം അവനെ മിശ്രഭുക്കാക്കി മാറ്റിയെടുക്കപ്പെടുകയാണുണ്ടായത്. അപ്പോൾ പ്രകൃതിതത്വങ്ങൾക്ക് വിപരീതമായി പോഷണശാസ്ത്രത്തെ മാറ്റിമറിച്ച മനുഷ്യനു കാലാന്തരത്തിൽ രോഗപീഡകൾ ഒന്നൊന്നായി വന്നുപെട്ടുവെന്നു പറയുന്നതായിരിക്കും ശരി. വിശപ്പുമാറ്റാൻ മാത്രമല്ല, ആസ്വദിക്കുവാൻ കൂടിയുള്ളതാണ് ഭക്ഷണം എന്ന…
Read More