ശരത് ഷെട്ടിയുടെ വധം ഡി കന്പനിക്കു കനത്ത തിരിച്ചടിയായിരുന്നു. ഡി-കന്പനിയുമായി ബന്ധപ്പെട്ടു ഷെട്ടിക്കു മാത്രം അറിയാവുന്ന ഒട്ടേറെ സാന്പത്തിക ഇടപാടുകളുണ്ടായിരുന്നു. ശരത് ഷെട്ടി ഇല്ലാതായതോടെ ഇങ്ങനെ വാതുവയ്പിലും ഹവാലയിലും വിവിധ രാജ്യങ്ങളിലായുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകളിലുമൊക്കെ നിക്ഷേപിക്കപ്പെട്ട ശതകോടികൾ എവിടെയാണെന്നുപോലും അറിയാനാകാതെ ഒറ്റയടിക്കു നഷ്ടമായി. അടിത്തറ ഇളക്കിമുംബൈ സ്ഫോടനത്തെത്തുടർന്ന് ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ഭാഗത്തുനിന്നുള്ള വേട്ടയാടലിനൊപ്പം ശരത് ഷെട്ടിയുടെ മരണത്തോടെ കന്പനിയുടെ സാന്പത്തിക അടിത്തറകൂടി ഇളകിത്തുടങ്ങിയതു ഡി-കന്പനിയെ കാര്യമായിത്തന്നെ ഉലച്ചു. ഛോട്ടാ രാജനുമായി ബന്ധം പിരിഞ്ഞതിലും മുംബൈ സ്ഫോടനം സംഘടിപ്പിച്ചതിലും ഒരുപക്ഷേ ദാവൂദ് ഉള്ളുകൊണ്ടെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടാകണം.അധോലോക ഏറ്റുമുട്ടലുകളെയും അറസ്റ്റുകളെയും തുടർന്നു തന്റെ സംഘത്തിലെ ഒട്ടേറെ പേരെ ഇതിനകം ദാവൂദിനു നഷ്ടമായിക്കഴിഞ്ഞിരുന്നു. ഒടുവിൽ ദുബായിലെ ആസ്ഥാനവും വിട്ടു കറാച്ചിയിോൽ പാക്കിസ്ഥാൻ ഒരുക്കിനൽകിയ ബംഗ്ലാവിലെ വിശ്രമജീവിതത്തിലേക്കു മാറാൻ ദാവൂദ് നിർബന്ധിതനായി. ഡി കന്പനി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു…
Read MoreTag: chota rajan
ശരിക്കുമൊരു ഗ്രേറ്റ് ഇന്ത്യൻ ഫയർ എസ്കേപ്; ഛോട്ടാ രാജൻ താമസിച്ച ഹോട്ടൽ മുറിയിലേക്ക് തുരുതുരാ നിറയൊഴിച്ചു; അത്ഭുതകരമായ ഒരു രക്ഷപെടൽ കഥ…
മുംബൈ സ്ഫോടനക്കേസിലെ പ്രതികളായ സലീം കുർള 1998 ഏപ്രിലിലും മുഹമ്മദ് ജിന്ദ്രാൻ 1998 ജൂണിലും മജീദ് ഖാൻ 1999 മാർച്ച് ഒന്നിനും ഛോട്ടാ രാജൻ സംഘത്തിന്റെ വെടിയേറ്റുവീണു. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ തന്ത്രപരമായ പിന്തുണയും ഈ ഓപ്പറേഷനുകളിൽ ഛോട്ടാ രാജൻ സംഘം സ്വീകരിച്ചിരുന്നതായി പറയപ്പെടുന്നു. മുംബൈ സ്ഫോടനക്കേസിലെ പത്തോളം പ്രതികളാണ് ഇതിനകം ഛോട്ടാ രാജൻ സംഘവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പഴയ സുഹൃത്ത്ദാവൂദുമായി വഴിപിരിഞ്ഞതിനു ശേഷം ദുബായ് വിട്ടു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഛോട്ടാ രാജന്റെ പ്രവർത്തനങ്ങൾ. തായ്ലൻഡും ഇന്തോനേഷ്യയുമായിരുന്നു പ്രധാന കേന്ദ്രങ്ങൾ. ഛോട്ടാ രാജൻ സംഘവുമായുള്ള ഏറ്റുമുട്ടലിൽ അനുയായികളെ ഓരോരുത്തരെയായി നഷ്ടപ്പെടാൻ തുടങ്ങിയതോടെ ഇനിയൊരവസരം കൊടുക്കാതെ പഴയ സുഹൃത്തിനെ ഉന്മൂലനം ചെയ്യാൻ ദാവൂദ് ഉത്തരവ് നൽകിക്കഴിഞ്ഞിരുന്നു. ഏറ്റവുമടുത്ത വിശ്വസ്തരായ ഛോട്ടാ ഷക്കീലിനും ശരത് ഷെട്ടിക്കും തന്നെയാണ് ഇതു നടപ്പാക്കുന്നതിനുള്ള ചുമതല ഏൽപിച്ചത്. ശരത് ഷെട്ടി…
Read Moreതലവനെ നഷ്ടപ്പെട്ട ഛോട്ടാ രാജനും സംഘാംഗങ്ങളും പതുങ്ങി… എല്ലാത്തിനും പിന്നിൽ കളിച്ച മലയാളിയായ അബ്ദുൽ കുഞ്ഞ് വിലസാനും തുടങ്ങി…
ശ്രീജിത് കൃഷ്ണൻ തമിഴ്നാട്ടുകാരനായ വരദരാജ മുതലിയാർക്കും മലയാളിയായ ബഡാ രാജനും ശേഷമാണ് മുംബൈ ചെന്പൂരിൽ തന്നെ ജനിച്ചുവളർന്ന ഛോട്ടാ രാജൻ സംഘത്തിന്റെ നേതൃത്വമേറ്റെടുക്കുന്നത്. മുതലിയാർ അന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിലും പോലീസുമായുള്ള നിരന്തര ഏറ്റുമുട്ടലുകളും പത്താൻ സംഘത്തിന്റെ വളർച്ചയും മൂലം സ്വാധീന മേഖലകൾ ഒന്നൊന്നായി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. പ്രായത്തിന്റെ പ്രശ്നങ്ങളും കൂടി ആയതോടെ മുതലിയാർ ചെന്നൈയിലേക്കു താമസം മാറ്റിയിരുന്നു. ചെന്പൂരിലും തിലക്നഗറിലും ചെറുകിട ഗുണ്ടാപ്പിരിവുകളുമായി നടന്ന തനിക്ക് അധോലോകത്തു നിലയും വിലയും മേൽവിലാസവുമുണ്ടാക്കിത്തന്ന രാജൻ നായർ ഛോട്ടാ രാജനു കേവലം സംഘത്തലവനെന്നതിനേക്കാളുപരി എല്ലാമെല്ലാമായിരുന്നു. സ്വന്തം നാട്ടിൽ തനിക്കു മേൽവിലാസമുണ്ടാക്കിത്തന്ന മറുനാട്ടുകാരൻ. മുതലിയാർക്കു ശേഷം ബഡാ രാജനെന്നു പോലീസും സാധാരണക്കാരും ഒരുപോലെ വിശ്വസിച്ചിരുന്ന കാലത്താണ് തീർത്തും അപ്രതീക്ഷിതമായി ബഡാ രാജൻ കൊല്ലപ്പെടുന്നത്. ചാവേറിനു പിന്നിൽബഡാ രാജനെ ഇല്ലാതാക്കാനായി എതിരാളികൾ സൃഷ്ടിച്ച ചാവേർ മാത്രമാണ് സഫാലികയെന്ന് എല്ലാവർക്കും വ്യക്തമായിരുന്നു. ദൗത്യം നിറവേറ്റിക്കഴിഞ്ഞാൽ അധികം…
Read Moreഛോട്ടാ രാജന്റെ മലയാളി ഗുരു; ബഡാ രാജൻ എന്ന രാജൻ മഹാദേവൻ നായർ
ഛോട്ടാ രാജൻ എന്ന പേരിൽ ഒരാൾ അറിയപ്പെടുന്പോൾ ഒരു ബഡാ രാജൻ എവിടെയെങ്കിലും ഉണ്ടായിരിക്കണമല്ലോ. ഛോട്ടാ രാജന്റെ ബിഗ് ബോസ്. 1970 കൾ മുതൽ 1983 വരെ മുംബൈ അധോലോകത്ത് ഏറ്റവുമധികം മുഴങ്ങിക്കേട്ട പേരുകളിലൊന്ന്. അതൊരു മലയാളിയായിരുന്നു. ബഡാ രാജൻ എന്ന രാജൻ മഹാദേവൻ നായർ. രാജൻ നായർതൃശൂരിൽനിന്നു മുംബൈയിൽ ഫാക്ടറി തൊഴിലാളിയായെത്തി ഒടുവിൽ അധോലോകത്തെ കനപ്പെട്ട പേരുകളിലൊന്നായി വളർന്ന രാജൻ നായരുടെ ജീവിതമാണ് 1991ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ അഭിമന്യു എന്ന സിനിമയ്ക്കു പ്രചോദനമായതെന്നു പറയപ്പെടുന്നു. എന്നാൽ, സിനിമയിലെപ്പോലെ പോലീസിന്റെയല്ല, അധോലോകത്തെ എതിരാളികളുടെ തന്നെ വെടിയേറ്റാണ് 1983ൽ രാജൻ നായർ കൊല്ലപ്പെടുന്നത്.അതിനു ശേഷമാണ് അയാളുടെ വലംകൈയായിരുന്ന രാജേന്ദ്ര സദാശിവ് നികാൽജെ, ഛോട്ടാ രാജൻ എന്ന പേരിൽ സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. ചേരിയിലെ ജീവിതംഎഴുപതുകളുടെ തുടക്കത്തിൽ താനെയിലെ ഫാക്ടറി തൊഴിലാളിയായിരുന്ന രാജൻ നായർ ഘട്കോപറിലെ ഒരു ചേരിപ്രദേശത്താണ്…
Read Moreരാജ്യസ്നേഹി ഛോട്ടാരാജന്! പണത്തിനുവേണ്ടി അധോലോക സംഘങ്ങൾ തീവ്രവാദികളുടെ കൈകളിൽ ഉപകരണങ്ങളായി; ഛോട്ടാരാജൻ വേറിട്ട വഴിയിലൂടെ നടന്നു…
സാന്പത്തിക കുറ്റകൃത്യങ്ങളിൽ രാജാവ് ആയിരുന്നെങ്കിലും രാജ്യത്തിനെതിരേ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനെ ഛോട്ടാ രാജൻ അനുകൂലിച്ചിരുന്നില്ല. പണത്തിനുവേണ്ടി ചില അധോലോക സംഘങ്ങൾ തീവ്രവാദികളുടെ കൈകളിൽ ഉപകരണങ്ങളായി മാറിയപ്പോൾ ഛോട്ടാരാജൻ വേറിട്ട വഴിയിലൂടെ നടന്നു. അധോലോക പ്രവർത്തനങ്ങൾ വർഗീയവും തീവ്രവാദസംഘടനകളുടെ ബന്ധത്തിലേക്കും വഴുതി വീണപ്പോൾ തന്റെ കൂട്ടാളികളുമായി വേർപിരിയാൻ ഛോട്ടാ രാജൻ മടിച്ചില്ല. അങ്ങനെയാണ് അടുപ്പക്കാരൻ ദാവൂദ് ഇബ്രാഹിമുമായി തല്ലിപ്പിരിയുന്നത്. രാജ്യത്തിനെതിരായ രാഷ്ട്രീയയുദ്ധത്തിലേക്ക് അധോലോകം വഴിമാറുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഛോട്ടാ രാജന്റെ നിലപാട്. ഇങ്ങനെയായാൽ അധികനാൾ കഴിയുന്നതിനു മുന്‍പ് തീവ്രവാദിസംഘടനകളുടെ തലത്തിലേക്കു മാറേണ്ടിവരുമെന്നും രാജൻ ദാവൂദിനോടു പറഞ്ഞിരുന്നു. മുംബൈ സ്ഫോടനത്തിനു ശേഷം ദാവൂദ് രാജ്യംവിട്ടു പാക്കിസ്ഥാനിലെ കറാച്ചിയിൽ സ്ഥിരതാമസമാക്കേണ്ടിവന്നത് ഇതിന് അടിവരയിടുന്നതായി. രാജന്റെ കൈ ശ്രീലങ്കയിൽ എൽടിടിഇ നേതാവ് പ്രഭാകരനുമായി വേർപിരിഞ്ഞ കേണൽ കരുണയെ എൽടിടിഇക്കെതിരായ യുദ്ധത്തിൽ രാജപക്സെ സർക്കാർ ഉപയോഗപ്പെടുത്തിയതു പോലെ മുംബൈ സ്ഫോടനത്തിനുശേഷം ദാവൂദ് സംഘത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ…
Read Moreഛോട്ടാ രാജൻ ബഡാ കഥകൾ..! എയിംസിൽ അധോലോക രാജാവ്!
കോവിഡ് ബാധിച്ചാൽ പ്രശസ്തരെന്നോ സാധാരണക്കാരെന്നോ കലാകാരനെന്നോ കുറ്റവാളിയെന്നോ ഭേദമില്ല. ഗുരുതരാവസ്ഥയിലായാൽ ഓക്സിജൻ മാസ്കുമായി ജീവിതത്തിലേക്കു തിരിച്ചുവരാൻ പോരാട്ടം നടത്തുകയേ നിർവാഹമുള്ളൂ. ദീർഘകാലം അധോലോക രാജാവായി ബാഹ്യലോകത്തെ വിറപ്പിച്ച വ്യക്തിയും ഇപ്പോൾ അങ്ങനെയൊരു പോരാട്ടത്തിലാണ്. തിഹാർ ജയിലിൽ കഴിയവേ കോവിഡ് ബാധിച്ചു ഡൽഹി എയിംസിൽ പ്രവേശിപ്പിക്കപ്പെട്ട ഛോട്ടാ രാജൻ. കീഴടങ്ങിയതിന്റെ രഹസ്യംസാധാരണക്കാർക്ക് ഓക്സിജൻ സിലിണ്ടറിനു പോലും റേഷനായിത്തീരുന്ന കാലത്ത് ഒരു കൊടുംകുറ്റവാളി സർക്കാരിന്റെ ചെലവിൽ എയിംസിൽ ചികിത്സയിൽ കഴിയുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാണിക്കപ്പെടുന്പോഴും അതു രാജ്യത്തെ നിയമവ്യവസ്ഥയുടെ പ്രത്യേകതയാണെന്നു പറയാനേ നിർവാഹമുള്ളൂ. അധോലോകത്തിന്റെ രീതിയും ശൈലിയും മാറുകയും എതിർസംഘങ്ങളിൽനിന്നു ജീവനു ഭീഷണി ഉയരുകയും ചെയ്യുന്ന സാഹചര്യമായപ്പോൾ ഇതേ നിയമവ്യവസ്ഥയുടെ സംരക്ഷണം കിട്ടുമെന്നു കണക്കുകൂട്ടിത്തന്നെയാണ് ഛോട്ടാ രാജൻ പോലീസിനു പിടികൊടുത്തതെന്ന ആരോപണവും നേരത്തേ ഉയർന്നിരുന്നു. ഒന്നോ അതിലധികമോ സിനിമകളിൽ പോലും ഒതുക്കാനാവാത്ത വിധം സംഭവബഹുലമാണ് ഛോട്ടാ രാജൻ എന്നറിയപ്പെടുന്ന രാജേന്ദ്ര സദാശിവ്…
Read Moreഅധോലോക നായകന് ഛോട്ടാ രാജന് കോവിഡ് ബാധിച്ച് മരിച്ചു ! അന്ത്യം ഡല്‍ഹി എയിംസില്‍ വച്ച്…
അധോലോക നായകന് ഛോട്ടാ രാജന് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏപ്രില്‍ 26നാണ് ഛോട്ടാ രാജനെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. 2015ല്‍ ഇന്തോനേഷ്യയില്‍ നിന്ന് പിടികൂടിയ ഛോട്ടാ രാജന് തീഹാര്‍ ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഛോട്ടാ രാജനെ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് ജയില്‍ അധികൃതര്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു. 70 ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു ഛോട്ടാ രാജന്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് രാജന്റെ പേരിലുണ്ടായിരുന്നത്. മഹാരാഷ്ട്രയില്‍ കുറ്റകൃത്യങ്ങളിലൂടെയാണ് ഛോട്ടാ രാജന് കുപ്രസിദ്ധിയാര്‍ജ്ജിച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ മുഖ്യ എതിരാളിയായായിരുന്നു രാജന് വാഴ്ത്തപ്പെട്ടത്. ദാവൂദ്-ഛോട്ടാ രാജന് പോരാട്ടങ്ങള്‍ ഒരു കാലത്ത് മുംബൈയെ രക്തക്കളമാക്കുന്നതില്‍ പ്രധാന പങ്കുവച്ചിരുന്നു.
Read More