ചോറ്റാനിക്കര: കൊട്ടിഘോഷിച്ച് പ്രചാരണം നൽകിയ ചോറ്റാനിക്കര ക്ഷേത്രവുമായി ബന്ധപ്പെട്ട വികസന പദ്ധതി അനിശ്ചിതത്വത്തിൽ. കർണാടക സ്വദേശി ഗണശ്രാവൺ എന്ന വ്യവസായി ക്ഷേത്രവുമായി ബന്ധപ്പെട്ട വികസനങ്ങൾക്കായി നടത്തിയ കോടികളുടെ വാഗ്ദാനമാണ് ജലരേഖയായിരിക്കുന്നത്. ചോറ്റാനിക്കര പഞ്ചായത്തിന്റെ തലവരെ തന്നെ മാറ്റി മറിക്കുന്ന വിധത്തിൽ വാഗ്ദാനം ചെയ്ത കോടികളിൽ കണ്ണുനട്ട് സ്വപ്നം കണ്ടത് ഒട്ടേറെ വികസനങ്ങളായിരുന്നു. യാതൊരു മുന്നറിവുമില്ലാതെ പെട്ടെന്ന് ഒരു ദിവസമാണ് ചോറ്റാനിക്കര ക്ഷേത്രവികസനത്തിന് 526 കോടിയുടെ സംഭാവന വാഗ്ദാനം വലിയ വാർത്തയായത്. രത്ന വ്യാപാരിയോ?ബംഗളൂരുവിലുള്ള രത്നവ്യാപാരിയെന്ന് പരിചയപ്പെടുത്തിയ ഗണശ്രാവണും കൂട്ടാളികളും ക്ഷേത്രത്തിൽ സ്വർണം പതിപ്പിക്കൽ, ക്ഷേത്രത്തിനു ചുറ്റും റിംഗ് റോഡ്, ഇരട്ട ഗോപുരങ്ങൾ, ഏറ്റവും വലിയ സദ്യാലയം തുടങ്ങി പതിനെട്ടോളം പദ്ധതികളാണ് വിഭാവനം ചെയ്തത്. വൻ പ്രചാരം കിട്ടിയ ഈ വാർത്തയ്ക്കു പിന്നാലെ രണ്ടാഴ്ചയ്ക്കു ശേഷം 174 കോടി രൂപകൂടി ചേർത്ത് മൊത്തം 700 കോടിയുടെ വികസനം നടത്തുമെന്നാണ്…
Read MoreTag: chottanikkara
ദര്‍ശനത്തിനെത്തിയ യുവതിയോട് മോശമായി പെരുമാറിയ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും പഞ്ഞിക്കിട്ട് ഭക്തര്‍ ! പിടിച്ചുകെട്ടുമെന്ന് ഉറപ്പായപ്പോള്‍ ഇരുവരും ഓടിരക്ഷപ്പെട്ടു; ചോറ്റാനിക്കര ക്ഷേത്രത്തില്‍ സംഭവിച്ചത്…
ചോറ്റാനിക്കര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവതിയോട് മോശമായി പെരുമാറിയ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനെയും ഡ്രൈവറെയും പഞ്ഞിക്കിട്ട് ഭക്തര്‍. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം ഉണ്ടായത്. ബോര്‍ഡിന്റെ തൃശ്ശൂര്‍ ആസ്ഥാനത്തെ ഉദ്യോഗസ്ഥനും ഡ്രൈവര്‍ക്കുമാണ് ഭക്തരുടെ തല്ല് കിട്ടിയത്. ഡ്രൈവര്‍ക്ക് ദേഹമാസകലവും ഉദ്യോഗസ്ഥന് മുഖത്തുമാണ് മര്‍ദ്ദനമേറ്റത്. ഭക്തര്‍ പിടിച്ചുകെട്ടുമെന്ന് ഉറപ്പായതോടെ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. എറണാകുളം സ്വദേശിയായ യുവതി സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനും ചോറ്റാനിക്കര പോലീസിനും പരാതി നല്കി. പിന്നാലെ ദേവസ്വം വിജിലന്‍സ് ക്ഷേത്രത്തില്‍ എത്തി അന്വേഷണം നടത്തി. പരാതിക്കാരിയില്‍ നിന്നു ദേവസ്വം ജീവനക്കാരില്‍ നിന്നും മൊഴി രേഖപ്പെടുത്തി. എന്നാല്‍ ഇതുവരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. പതിവായി ദര്‍ശനത്തിനെത്തുന്ന യുവതിയോട് നടപ്പന്തലിന് അരികെയുള്ള സത്രത്തിനു സമീപംവെച്ച്് പ്രതികള്‍ മോശമായി പെരുമാറുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ അയ്യപ്പ ഭക്തരുള്‍പ്പെടെ ഓടിക്കൂടുകയായിരുന്നു. കൊച്ചിന് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ…
Read More