അമേരിക്കന്‍ പോലീസിന്റെ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം അമേരിക്കയില്‍ ആളിക്കത്തുകയാണ്. ജര്‍മന്‍ ബുന്ദസ് ലീഗയില്‍ ബൊറൂസിയ ഡോര്‍ട്ടുമുണ്ടിനായി ഹാട്രിക് നേടിയ കറുത്ത വംശജന് ജേഡന്‍ സാഞ്ചോ തന്റെ നേട്ടം സമര്‍പ്പിച്ചത് ഫ്ളോയിഡിനാണ്. ഇതിനു പിന്നാലെ കറുത്തവനായതിന്റെ പേരില്‍ കളിച്ച ടീമുകള്‍ക്കുള്ളില്‍പ്പോലും നേരിട്ട അവഗണന തുറന്നുപറഞ്ഞ് വെസ്റ്റിന്‍ഡീസ് സൂപ്പര്‍താരം ക്രിസ് ഗെയ്ലും രംഗത്തെത്തിയിരിക്കുകയാണ്. ഫ്ലോയ്ഡിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കറുത്ത വര്‍ഗക്കാര്‍ക്ക് എതിരായ വംശവെറിക്കെതിരെ രൂക്ഷമായ ഭാഷയില്‍ ഗെയ്ല് പ്രതികരിച്ചത്. ഫുട്ബോളില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതാണ് വംശവെറിയെന്ന ധാരണ തിരുത്തിയ ഗെയ്ല്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്വച്ച് കറുത്തവനായതിന്റെ പേരില്‍ അപമാനിക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നടിച്ചു. കളിച്ചിട്ടുള്ള ടീമുകളില്‍പ്പോലും കറുത്തവനായതിന്റെ പേരില്‍ പിന്തള്ളപ്പെട്ടു പോയിട്ടുണ്ടെന്നും ഗെയ്ല് വെളിപ്പെടുത്തി. കറുത്തവനായതിന്റെ പേരില്‍ അഭിമാനിക്കുന്നുവെന്ന വാക്കുകളോടെയാണ് ഗെയ്ല് കുറിപ്പ് അവസാനിപ്പിക്കുന്നത്. യുഎസിലെ മിനിയപ്പലിസില്‍ മേയ് 25നാണ് പൊലീസ് അതിക്രമത്തില്‍ 46കാരനായ…
Read More