ചുരുളി സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ അസഭ്യമാണോയെന്ന് പരിശോധിക്കാന്‍ പോലീസ്. ഇതിനായി സിനിമ കണ്ട് റിപ്പോര്‍ട്ട് നല്കാന് എ.ഡി.ജി.പി കെ.പത്മകുമാറിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം രൂപീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സിനിമയിലെ ഭാഷയേക്കുറിച്ച് പോലീസ് അന്വേഷിക്കുന്നത്. ഇത് പോലീസ് സ്വയം ഏറ്റെടുത്ത അന്വേഷണമല്ല, ഹൈക്കോടതിയാണ് സിനിമ കണ്ട് റിപ്പോര്‍ട്ട് നല്കാന് ഡി.ജി.പിയോട് ആവശ്യപ്പെട്ടത്. സിനിമയിലെ ഭാഷ അശ്ളീലമെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. മലയാളിയല്ലാത്ത പൊലീസ് മേധാവി അനില്‍കാന്ത് നേരിട്ട് സിനിമ കാണുന്നില്ല. പകരം മലയാളികളായ മൂന്ന് പേരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തി. ബറ്റാലിയന് മേധാവി കെ.പത്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യാ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിനിസ്ട്രേഷന് ഡി.സി.പി എന്‍.നസീം എന്നിവരാണ് സിനിമ കാണുന്നത്. നാട്ടുകാരുടെ അസഭ്യപ്രയോഗത്തിനെതിരെ കേസെടുത്ത് പരിചയമുണ്ടങ്കിലും സിനിമയിലോ കലാപ്രകടനങ്ങളിലോയുള്ള ഭാഷ അതിരുകടന്നോയെന്ന് ആദ്യമായാണ് പോലീസ് അന്വേഷിക്കുന്നത്. അതിന്റെ ആശയക്കുഴപ്പം ഉദ്യോഗസ്ഥര്‍ക്കുള്ളതിനാല്‍ നിയമോപദേശം…
Read MoreTag: churuli
ചുരുളിയ്ക്കെതിരേ ശുഭാനന്ദ ഗുരുദേവ അനുയായികള്‍ ! പോസ്റ്റര്‍ കത്തിച്ച് പ്രതിഷേധം…
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചലച്ചിത്രം ചുരുളിയ്ക്കെതിരേ ശുഭാനന്ദ ഗുരുദേവ അനുയായികള്‍ പോസ്റ്റര്‍ കത്തിച്ച് പ്രതിഷേധിച്ചു. ശുഭാനന്ദ ഗുരുദേവന് എഴുതിയ ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബംഎന്ന കീര്‍ത്തനം സിനിമയില്‍ ആശ്രമത്തിന്റെ അനുവാദം കൂടാതെ കള്ളുഷാപ്പിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്. മാന്നാര്‍ കുറ്റിയില്‍ ജങ്ഷനിലായിരുന്നു പോസ്റ്റര്‍ കത്തിച്ചത്. രാജേഷ് ബുധനൂര്‍, മനോജ്പരുമല, സന്തോഷ് കുട്ടമ്പേരൂര്‍, ഓമനക്കുട്ടന്, മനു മാന്നാര്‍, അജേഷ്, വിനു എന്നിവര്‍ സംസാരിച്ചു. സംഭവം മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു കുട്ടമ്പേരൂര്‍ ശുഭാനന്ദാശ്രമം അധികൃതര്‍ അറിയിച്ചു. സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലൂടെ ഇക്കഴിഞ്ഞ 19നാണ് ചുരുളി പ്രദര്‍ശനത്തിനെത്തിയത്. വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, ഗീതി സംഗീത, സൗബിന് ഷാഹിര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടത്. ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐ.എഫ്.എഫ്.കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലിജോ പെല്ലിശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും…
Read Moreഅവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നവര്‍ ! ഒന്നോ രണ്ടോ വാക്കുകള്‍ കടുത്തുപോയെങ്കിലും ചുരുളി സൂപ്പര്‍ ആണെന്ന് സീനത്ത്…
ചുരുളി സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം. ചിത്രത്തിലെ തെറിവിളിയെ പലരും വിമര്‍ശിക്കുന്നുണ്ടെങ്കിലും സിനിമ സമ്മാനിക്കുന്ന ദൃശ്യനുഭവത്തെപ്പറ്റി ആര്‍ക്കും രണ്ടഭിപ്രായമുണ്ടാവാനിടയില്ല. ഈ അവസരത്തില്‍ ചുരുളി വ്യത്യസ്ഥമായ അനുഭവം സമ്മാനിച്ചെന്ന് തുറന്നു പറയുകയാണ് നടി സീനത്ത്. ഒന്നോ രണ്ടോ തെറിയുടെ പേരില്‍ ചുരുളി കാണാതെ ഒഴിവാക്കുന്നത് വലിയ നഷ്ടമാണെന്നും സീനത്ത് പറയുന്നു. സിനിമയില്‍ തെറി പറയുന്ന സീന്‍ മാത്രം എടുത്ത് പ്രചരിപ്പിച്ചവരാണ് ഏറ്റവും വലിയ തെറ്റു ചെയ്യുന്നവരെന്നും സീനത്ത് പറയുന്നു. സീനത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ചുരുളി കണ്ടു. വാട്സ്ആപ്പ് വഴിയുള്ള ‘ചുരുളി’യിലെ പ്രധാന സീനിലെ തെറിയുടെ പെരുമഴ കേട്ടപ്പോള്‍ ഏതായാലും തനിച്ചിരുന്നു കാണാന്‍ തീരുമാനിച്ചു. പലരും പറഞ്ഞിരുന്നു സിനിമയില്‍ കുറെ തെറി പറയുകയല്ലാതെ സിനിമ കണ്ടാല്‍ ഒന്നും മനസിലാകുന്നില്ല എന്ന്. ആ പരാതിയും എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കാണാന്‍ ഇരുന്നപ്പോള്‍ ഞാന്‍ വളരെ ശ്രദ്ധയോടെ ‘ചുരുളി’യെ കാണാന്‍…
Read More