തൃശൂര്‍: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് സിഐക്കെതിരേ കേസെടുത്തു. തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരേയാണ് കേസ്. വിവാഹവാഗ്ദാനം നല്കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ കുറ്റിപ്പുറം പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിലാണ് യുവതി ആദ്യം പരാതി നല്‍കിയത്. എന്നാല്‍ സംഭവം നടന്നത് കുറ്റിപ്പുറം സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് കൈമാറുകയായിരുന്നു. ഒരു മാസം മുമ്പാണ് പ്രമോദ് കുമാറിനെ തൃശൂരിലേക്ക് സ്ഥലം മാറ്റിയത്. നേരത്തെ ഇയാള്‍ കുറ്റിപ്പുറം സിഐ ആയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് ഉടന്‍ കടക്കുമെന്നാണ് വിവരം.
Read MoreTag: CI
പീഡനക്കേസില്‍ പ്രതിയായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിഐയെയും പിരിച്ചുവിടും ! ജയസനിലിന് ഉടന്‍ നോട്ടീസ് നല്‍കും…
പീഡനക്കേസ് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ പേരിലുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്. സുനുവിനെ പിരിച്ചുവിട്ടതിന് പിന്നാലെ മറ്റൊരു സി.ഐയെക്കൂടി പിരിച്ചുവിടാനുള്ള ഒരുക്കങ്ങളുമായി പോലീസ്. സി.ഐ. ജയസനിലിലാണ് ഇത്തവണ നറുക്കു വീണിരിക്കുന്നത്. പോക്സോ കേസിലെ പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സുനുവിനെ പോലെ തന്നെ പിരിച്ചുവിടാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് ഉടന്‍ നല്‍കും. അയിരൂര്‍ എസ്.എച്ച്.ഒ ആയിരുന്നു ജയസനില്‍. 17കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ജയസനില്‍ അറസ്റ്റ് ചെയ്ത യുവാവാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഒക്ടോബറില്‍ കേസിന്റെ കാര്യത്തിനെന്ന് പറഞ്ഞ് യുവാവിനെ ജയസനില്‍ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. 17കാരിയെ പീഡിപ്പിച്ചെന്ന കേസിന്റെ അന്വേഷണചുമതല ഉണ്ടായിരുന്നത് ജയസനിലിന് ആയിരുന്നു. കേസിലെ പ്രതിയായിരുന്ന യുവാവ് ഗള്‍ഫിലായിരുന്നു. തുടര്‍ന്ന് കേസിന്റെ കാര്യം പറഞ്ഞ് നാട്ടിലേക്ക് വിളിച്ചു വരുത്തി. ക്വാര്‍ട്ടേഴ്സില്‍ തന്നെ കാണാനെത്തിയ പ്രതിയോട് തന്റെ ചില താല്പര്യങ്ങള് പരിഗണിച്ചാല്‍ കേസില്‍…
Read Moreമകള്‍ പോലീസായപ്പോള്‍ സല്യൂട്ട് ചെയ്ത പോലീസുകാരന്‍ അച്ഛന്‍ ! തന്റെ എല്ലാമെല്ലാമായ അച്ഛനെക്കുറിച്ച് ആ മകള്‍ പറയുന്നതിങ്ങനെ…
ഡിഎസ്പി ആയ മകളെ സല്യൂട്ട് ചെയ്യുന്ന സിഐ ആയ അച്ഛന്റെ ചിത്രം ഒരു സമയത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നിന്നായിരുന്നു ആ ദൃശ്യം. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ. ശ്യം സുന്ദറാണ് മകളും ഗുണ്ടൂര്‍ ഡി.എസ്.പിയുമായ ജെസി പ്രശാന്തിയെ സല്യൂട്ട് ചെയ്തത്. ആന്ധ്രാപ്രദേശ് പോലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച ചിത്രം വൈകാതെ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എക്കാലത്തും തന്റെ അഭിമാനമായിരുന്ന അച്ഛന്റെ പാത തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് പങ്കുവെക്കുകയാണ് ജെസി. ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലൂടെയാണ് ജെസി ജീവിതത്തിലുടനീളം പ്രചോദനമായ അച്ഛനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്. ജെസിയുടെ കുറിപ്പ് ഇങ്ങനെ…” ഡാഡി എല്ലായ്പ്പോഴും എന്റെ ഹീറോയായിരുന്നു, അദ്ദേഹം സബ് ഇന്‍സ്പെക്ടറായിരുന്നു. എല്ലാ രാവിലെകളിലും എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹം ജോലിക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നതാണ് കാണുക. എല്ലാവരും അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നതും കാണാമായിരുന്നു. അതിന്റെ അര്‍ഥമെന്താണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല, പക്ഷേ…
Read Moreവെറും പത്തു ലക്ഷം തന്നാല്‍ മതി ആരെയും മിനിറ്റ് വച്ച് തട്ടാം ! ആളറിയാതെ സിഐയെ വിളിച്ചു ബഡായി അടിച്ചയാള്‍ക്ക് പറ്റിയ അമളി ഇങ്ങനെ…
ആലുവ:ആളുമാറി സിഐയെ ഫോണില്‍ വിളിച്ചു ’10 ലക്ഷം തന്നാല്‍ ആരെയും കൊല്ലാമെന്നു വീമ്പു പറഞ്ഞയാളെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം കുമ്മനം തോണ്ടംപാറ ലക്ഷംവീടു കോളനി കാദരീയ മന്‍സിലില്‍ കെ.യു. നാസര്‍ (54) ആണ് പിടിയിലായത്. കുമരകം പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ കോടതിയുടെ വാറന്റ് നിലവിലുണ്ട്. നഗരത്തിലെ ബാര്‍ ഹോട്ടലിന്റെ പുനര്‍നിര്‍മാണത്തിന് എത്തിയ പ്രതി ഇടയ്ക്കു പരിചയപ്പെട്ടയാളോടു താന്‍ കുപ്രസിദ്ധ ക്വട്ടേഷന്‍ ടീമിലെ അംഗമാണെന്നു പറഞ്ഞു. പണം കിട്ടിയാല്‍ ആരെയും കൊല്ലുമെന്നും ബഡായി അടിക്കുകയായിരുന്നു. പറ്റിയൊരാളെ തരാമെന്നു പറഞ്ഞ പരിചയക്കാരന്‍ സിഐയുടെ നമ്പരാണ് ഡയല്‍ ചെയ്തു കൊടുത്തത്. പിന്നത്തെ കഥ പറയേണ്ടല്ലോ. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Read More