സിബിന്‍ അഥവാ നന്മയുടെ ആള്‍രൂപം! ദിവസവും സൗജന്യമായി ഭക്ഷണം കൊടുക്കുന്നത് 500ല്‍ അധികം ആളുകള്‍ക്ക്; ധരിക്കുന്നത് പഴകി കീറിയ വസ്ത്രം; സിബിന്‍ എന്ന 22കാരന്റെ അദ്ഭുതജീവിതം

നന്മയും ദയയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വേറിട്ട മാതൃകയാവുകയാണ് സിബിന്‍ എന്ന ചെറുപ്പക്കാരന്‍. പേരും പെരുമയും നോക്കി നന്മ പ്രവൃത്തികള്‍ ചെയ്യുന്നവരില്‍ നിന്നും തികച്ചും വ്യത്യസ്ഥനാണ് ഈ 22 വയസുള്ള ചെറുപ്പക്കാരന്‍. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടേതു പോലെയുള്ള ലളിതമായ ജീവിശശൈലിയും സിബിനെ വേറിട്ടു നിര്‍ത്തുന്നു. സിബിനെക്കുറിച്ചുള്ള കുറിപ്പ് ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഈ നന്മപ്രവൃത്തികള്‍ പുറംലോകമറിയുന്നത്. സിബിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ഇത് സിബിന്‍ .കേട്ടാല്‍ അന്തം വിട്ടു പോകുന്ന കാര്യങ്ങളാണ് ഈ 22 വയസുകാരന്‍ ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് വിട്ടു മെഡിക്കല്‍ കോളേജില്‍ വന്നതാണ്. അന്ന് മുതല്‍ പാവപ്പെട്ടവര്‍ക്കും ആരുമില്ലാത്തവര്‍ക്കും സഹായിയായി ഇവിടെ ഉണ്ട് സിബിന്‍. രാത്രികാലങ്ങളില്‍ ആശുപത്രി വരാന്തകളില്‍ കിടന്നുറങ്ങി മറ്റുള്ളവരെ സഹായിക്കുന്നതിനു ജീവിതം മാറ്റി വച്ച സിബിന്‍ എല്ലാവര്ക്കും മാതൃകയാണ്ഓരോ ദിവസവും 500 ഓളം ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്നു ഈ…

Read More