പ്രമുഖ മലയാളം നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം പല നടിമാരും സിനിമാ മേഖലയില്‍ നിന്ന് തങ്ങള്‍ക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഏറ്റവും ഒടുവിലായി തനിക്കും ഇതേ രീതിയിലുള്ള അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നു പറഞ്ഞ് രംഗത്തു വന്നിരിക്കുന്നത് മലയാളത്തിലെ യുവനടികള്‍ ഏറ്റവും ശ്രദ്ധേയയായ പാര്‍വ്വതിയാണ്.സിനിമയില്‍ തന്റെ സഹപ്രവര്‍ത്തകരായിരുന്നവരാണ് തന്നോട് ഇങ്ങനെ ചെയ്തതതെന്നും നടി പറയുന്നു. കൊച്ചിയില്‍ യുവനടി ആകമിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ ലൊക്കേഷനിലായിരുന്നു. വളരെ സന്തോഷത്തോടെ അഭിനയിക്കേണ്ട ഒരു സീനാണ് ചെയ്യേണ്ടിയിരുന്നത്. തനിക്ക് അഭിനയിക്കണമായിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ആരും സഹായിക്കാനില്ലാത്ത അവരുടെ അപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാതെ സഹായത്തിന് ആവശ്യപ്പെടുന്ന ആ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ള ആളാണ് താനുമെന്നും പാര്‍വ്വതി പറയുന്നു. ശരീശം ഇങ്ങനെയായതുകൊണ്ട് ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ. അത് ചെയ്തവര്‍ കുറ്റവാളികളാണ്. പക്ഷെ…
Read More