മലയാള സിനിമ ലൊക്കേഷനുകളില്‍ എക്‌സൈസിന്റെ ലഹരി പരിശോധന. നിര്‍മാതാക്കളുടെ സംഘടനയുടെ ആരോപണങ്ങളുടെ ചുവടു പിടിച്ചാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍ വ്യക്തമാക്കി. തിരുവനന്തപുരത്തെ ലൊക്കേഷനുകളിലാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച പരിശോധന നടത്തിയത്. എന്നാല്‍, ഒന്നും തന്നെ കണ്ടെത്താനായില്ല. അതേസമയം, ഏതൊക്കെ ലൊക്കേഷനുകളിലാണ് പരിശോധന നടത്തിയതെന്ന് എക്സൈസ് വ്യക്തമാക്കിയിട്ടില്ല. അടുത്തിടെ നടന്‍ ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണങ്ങള്‍ ശക്തമായത്. സിനിമാ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും എക്സൈസ് പരിശോധന നടത്തണമെന്നും നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന.
Read More