കോഴിക്കോട്: തനിച്ചു താമസിച്ച മധ്യവയസ്കയെ കൊലപ്പെടുത്തിയ പ്രതിയിലേക്ക് പോലീസിനെ എത്തിച്ചത് ഉടുപ്പിലെ ബട്ടണ്‍സ്. അരക്കിണറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് പിടിയിലായത് വെറും 16 വയസ്സ് മാത്രം പ്രായമുള്ള പയ്യനെ. കേരളത്തെ ഞെട്ടിച്ച സംഭവത്തില്‍ സിനിമയെ വെല്ലുന്ന അന്വേഷണരീതിയില്‍ പ്രതിയുടെ സ്വഭാവസവിശേഷതകളും മാനറിസങ്ങളും പോലീസിനെ പോലും അമ്പരപ്പിച്ചു. സംഭവദിവസം കൊലപാതകത്തിനിടയില്‍ പയ്യന്റെ ഷര്‍ട്ടില്‍ നിന്നും തെറിച്ചുവീണ ബട്ടന്‍സായിരുന്നു പോലീസിന് ആദ്യം പിടിവള്ളിയായത്. കുട്ടികളുടെ വസ്ത്രത്തില്‍ ഉപയോഗിക്കുന്ന തരം ബട്ടണാണെന്നതായിരുന്നു ആദ്യ നിഗമനം. ഇതോടെ വീടുമായി ബന്ധമുള്ള കൗമാരക്കാരനിലേക്ക് അന്വേഷണം എത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ പതിവായി വരാറുള്ള 16 കാരനെ ചോദ്യം ചെയ്തത്. പണം കടം ചോദിക്കാന്‍ ചെന്ന പയ്യന് പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിച്ചതും ആമിന തടഞ്ഞതുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കത്തിയെടുത്ത് തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. ഇതിനിടെയുള്ള പിടിവലിക്കിടെ പയ്യന്റെ ഷര്‍ട്ടിലെ ബട്ടന്‍സ് തെറിച്ചു…
Read More