ഒരു കാലത്ത് മലയാളത്തിലെ മുന്‍നിര നടിയായിരുന്ന കനകയുടെ സിനിമ ജീവിതത്തിന് തിരശ്ശീല വീണത് അപ്രതീക്ഷിതമായി ആയിരുന്നു. മോഹന്‍ലാല്‍,മമ്മൂട്ടി, രജനികാന്ത്, പ്രഭു തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാമൊപ്പം അഭിനയിക്കാന്‍ ചുരുങ്ങിയ കാലയളവില്‍ കനകയ്ക്കായി. മികച്ച അഭിനയവും സൗന്ദര്യവും താരത്തിന് ഒരുപാട് നല്ല സിനിമകളിലേക്ക് അവസരം സമ്മാനിച്ചു. സൂപ്പര്‍ സ്റ്റാറുകളെ പോലെ കനകയുടെ ഡേറ്റിനായി പ്രമുഖ സംവിധായകര്‍ പല സിനിമകളുടെയും ഷൂട്ടിംഗ് വരെ ഒരുകാലത്ത് നീട്ടിവെച്ചിട്ടുണ്ട്. 1989 ലാണ് താരം സിനിമയില്‍ എത്തിയതെങ്കിലും പിന്നീട് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ഗോഡ്ഫാദറിലൂടെയാണ് കനക മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ചത്. പിന്നീട് നരസിംഹം, ഗോളാന്തരവര്‍ത്ത, കുസൃതികുറുപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ കൂടി മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയവരുടെ നായികയായും താരം അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടി. ഈ മഴ തേന്‍ മഴ എന്ന ചിത്രമായിരുന്നു താരത്തിന്റെ അവസാന ചിത്രം. പിന്നെ ഏറെ വര്‍ഷങ്ങള്‍ കനകയെക്കുറിച്ച് ആരും കേട്ടില്ല.…
Read MoreTag: cinema
ആരാധ്യ ജീവിതത്തിലേക്ക് കടന്നു വന്നതോടെ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നത് നിര്‍ത്തി ! നഷ്ടമായത് ഒരുപാട് സിനിമകളെന്ന് അഭിഷേക് ബച്ചന്‍…
മകള്‍ ആരാധ്യ ജീവിതത്തിലേക്ക് കടന്നുവന്നതില്‍ പിന്നെ തന്റെ അഭിനയ ജീവിതത്തില്‍ കാര്യമായ മാറ്റമുണ്ടായെന്ന് നടന്‍ അഭിഷേക് ബച്ചന്‍. ആരാധ്യയ്ക്ക് അസ്വസ്ഥത തോന്നാതിരിക്കാന്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നത് അവസാനിപ്പിച്ചുവെന്നാണ് അഭിഷേക് തുറന്നു പറയുന്നത്. ഈ തീരുമാനം മൂലം തനിക്ക് പല സിനിമകളും നഷ്ടമായെന്ന് അഭിഷേക് വ്യക്തമാക്കി. ആരാധ്യയ്ക്ക് ഇപ്പോള്‍ എട്ടു വയസായി. തന്റെ മകള്‍ അസ്വസ്ഥത തോന്നുന്ന അല്ലെങ്കില്‍ ഇതൊക്കെ എന്താണ് എന്ന് അവള്‍ക്ക് ചോദിക്കേണ്ടി വരുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. റൊമാന്റിക് സീനുകളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് സിനിമയ്ക്ക് സൈന്‍ ചെയ്യുന്നതിന് മുമ്പ് പറയും. അത്തരത്തിലുള്ള രംഗങ്ങള്‍ സംവിധായകര്‍ ഒഴിവാക്കാറുണ്ട്. റൊമാന്റിക് സീനുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെങ്കില്‍ അതില്‍ നിന്നും പിന്‍മാറാറുണ്ടെന്നും അഭിഷേക് പറയുന്നു. കുറേ ചിത്രങ്ങള്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ ദുഖമില്ലെന്നും അഭിഷേക് വ്യക്തമാക്കി. 2007ലാണ് അഭിഷേകും ഐശ്വര്യ റായിയും വിവാഹിതരായത്. 2011ലാണ് ആരാധ്യ ജനിച്ചത്. എന്തായാലും അഭിഷേകിന്റെ…
Read Moreഗായിക അമൃത സുരേഷ് സിനിമയിലേക്ക് ? പ്രതിസന്ധി ഘട്ടങ്ങളില്‍ കരുത്തായത് കുടുംബത്തിന്റെ പിന്തുണയെന്ന അമൃത; അഭിനയ രംഗത്തേക്കുള്ള ഗായികയുടെ ചുവടുവയ്പ്പിങ്ങനെ…
കേരളത്തില്‍ വലിയ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്.ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. പിന്നീട് നിരവധി സ്റ്റേജ് ഷോകള്‍, സ്വന്തമായ യൂ ട്യൂബ് ചാനല്‍ അങ്ങനെ തന്റേതായ വഴിയിലൂടെ സഞ്ചരിക്കുകയാണ് അമൃത. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്. ഇതിനിടയ്ക്ക് നടന്‍ ബാലയുമായുള്ള വിവാഹമോചനം അമൃതയെ മാനസികമായി തളര്‍ത്തിയിരുന്നു.കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. പ്രതിസന്ധിഘട്ടങ്ങള്‍ അതിജീവിക്കാന്‍ കരുത്ത് പകര്‍ന്നത് കുടുംബം ആണെന്നും, അനുജത്തി അഭിരാമിയുടെ പിന്തുണ എടുത്തു പറയേണ്ടതാണെന്നും താരം വ്യക്തമാക്കി. അമ്മയെന്ന നിലയില്‍ മകള്‍ പാപ്പുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും താരം പങ്ക് വച്ചു. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും നല്ല റോളുകള്‍ കിട്ടിയാല്‍ ഒരുകൈ നോക്കുമെന്നും അതിന് ആദ്യ പടിയായി വെബ് സീരീസ് ഉടനെ തുടങ്ങുമെന്നും അമൃത വ്യക്തമാക്കി. ലത മങ്കേഷ്‌കറുടെ വലിയ…
Read Moreകൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു ! അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത് സൂപ്പര്‍താരം മോഹന്‍ലാല്‍…
കേരളത്തെയാകെ ഞെട്ടിച്ച് കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു. 14 വര്‍ഷത്തിനിടെ ആറുപേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവം സിനിമയാകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമാണ് ‘കൂടത്തായി കൊലപാതക പരമ്പര’ വിഷയമാക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തും. സംഭവത്തിലെ മുഖ്യപ്രതി ജോളിയായി ആരെ കാസ്റ്റ് ചെയ്യുമെന്നതടക്കമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
Read Moreആ ഒരൊറ്റ കാരണം കൊണ്ടാണ് ഞാന്‍ എറെ നാള്‍ സിനിമയില്‍ നിന്ന് മാറി നിന്നത് ! സിനിമയില്‍ നിന്ന് ഇടവേളയെടുക്കാനുള്ള കാരണം തുറന്നു പറഞ്ഞ് പ്രേംകുമാര്‍
പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ സജീവമായ നടനാണ് പ്രേംകുമാര്‍. തിരുവനന്തപുരത്തെ വിവിധ കലാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തി ആക്കിയ ശേഷം തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നതോടെയാണ് പ്രേംകുമാറിന്റെ പ്രൊഫഷണല്‍ അഭിനയജീവിതം തുടങ്ങുന്നത്. അവിടെ നിന്നും ഒന്നാം റാങ്കോടെ ആണ് പ്രേംകുമാര്‍ പാസ്സായത്. പ്രശസ്ത സംവിധായകന്‍ പി എ ബക്കറിന്റെ പി കൃഷ്ണപ്പിള്ളയെക്കുറിച്ചുള്ള ‘സഖാവ്’ എന്ന സിനിമയില്‍ ആയിരുന്നു ആദ്യം അഭിനയിച്ചത്.എന്നാല്‍ അത് പ്രദര്‍ശനത്തിനു എത്തിയില്ല. തുടര്‍ന്ന് തൊണ്ണൂറുകളില്‍ ദൂരദര്‍ശന്‍ മലയാളം ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ലംബോ’ എന്ന ടെലിഫിലം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ട് വരുന്നത്..വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടിവി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് ആദ്യം റിലീസ് ആയത്. ഇരുപതു വര്‍ഷത്തില്‍ അധികമായി അഭിനയ രംഗത്തുള്ള പ്രേംകുമാര്‍,…
Read Moreപരസ്യത്തില്‍ അഭിനയിക്കാന്‍ പോലും കോടികള്‍ വാങ്ങുന്ന നിങ്ങള്‍ എന്തിനാണ് പൊതുജനങ്ങളോട് അപേക്ഷിക്കുന്നത്;ഡബ്ല്യുസിസിയുടെ പോസ്റ്റിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
കൊച്ചി: അസുഖ ബാധിതയായ മുന്‍ സിനിമ താരം തൊടുപുഴ വാസന്തിയെ സഹായിക്കാന്‍ പൊതുജനങ്ങളോട് അപേക്ഷിച്ച് സ്ത്രീകളുടെ സിനിമ സംഘടന വുമണ്‍ ഇന്‍ കള്കടീവിന്റെ പോസ്റ്റിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. തൊടുപുഴ വാസന്തിയുടെ നിലവിലെ സ്ഥിതി വിവരിച്ച് ഡബ്ല്യുസിസിയുടെ ഫേസ്ബുക്കിലിട്ടിരിക്കുന്ന പോസ്റ്റിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നടിക്ക് കഴിയുന്ന സഹായങ്ങള്‍ തങ്ങള്‍ ചെയ്ത് നല്‍കുമെന്നും ഒപ്പം സിനിമാപ്രേമികളും ഇവരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നുമാണ് ഡബ്ല്യുസിസിയുടെ ആവശ്യം. തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച തൊടുപുഴ വാസന്തി ഇതിനോടകം 20 റേഡിയേഷന്‍ ചികിത്സയ്ക്ക് വിധേയയായി കഴിഞ്ഞു. വര്‍ഷങ്ങളോളം സിനിമയില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ചിട്ടും തന്നെ സഹായിക്കാന്‍ ഒരു സിനിമ സംഘടനയും മുന്നോട്ട് എത്തിയില്ലെന്ന് നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. വാര്‍ത്തയറിഞ്ഞ് സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി രംഗത്ത് എത്തിയെങ്കിലും ഓപ്പറേഷനുള്ള പണം സമാഹരിക്കാന്‍ സിനിമ പ്രേമികളോട് ആവശ്യപ്പെട്ടത് പ്രതികൂലമായ പ്രതികരണത്തിനാണ് വഴിവെച്ചത്. സിനിമ നടി എന്നതിനപ്പുറം ഒരു…
Read Moreചോദ്യം ഇഷ്ടപ്പെട്ടില്ല, അങ്കമാലി ഡയറീസിന്റെ സംവിധായകന്‍ ഇറങ്ങിപ്പോയി, പോലീസ് അപമാനിച്ചെന്ന ചോദ്യത്തില്‍ പ്രകോപിതനായത് ലിജോ ജോസ് പെല്ലിശേരി
റിലീസ് ചെയ്തതു മുതല്‍ അങ്കമാലി ഡയറീസ് എന്ന ചിത്രം മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുകയാണ്. മികച്ച സിനിമയെന്ന അഭിപ്രായമായിരുന്നു ആദ്യം ആളുകളെ ആകര്‍ഷിച്ചത്. എന്നാല്‍ പിന്നീട് ചിത്രത്തിലെ സംവിധായകനും അഭിനേതാക്കളും പോലീസിനെതിരേ ആരോപണവുമായി രംഗത്തെത്തിയതോടെ ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റിയും കിട്ടി. മൂവാറ്റുപുഴയില്‍ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു പിഴ ഈടാക്കിയതായിരുന്നു ഇതിന് ആധാരമായ സംഭവം. ഇപ്പോള്‍ വീണ്ടും അങ്കമാലി ഡയറീസ് വാര്‍ത്തയില്‍ നിറയുകയാണ്. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം കേട്ട് പ്രകോപിതനായ സംവിധായകന്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോയതാണ് കാരണം. എറണാകുളം പ്രസ്ക്ലബിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അങ്കമാലി ഡയറീസ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയാണ് പത്രസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയത്. അങ്കമാലി ഡയറീസ് സിനിമയുടെ പ്രചാരണതാര്‍ത്ഥം താരങ്ങളെ വഴിയില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് സംവിധായകനെ പ്രകോപിതനാക്കിയത്. ഇന്നോവ കാറിന്റെ ഗ്ലാസ് ഉള്‍പ്പടെ മറച്ചു കൊണ്ട് സ്റ്റിക്കര്‍ ഒട്ടിച്ചത് നിയമവിരുദ്ധമല്ലേയെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട്…
Read More