പനമരം പൊലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ എ എലിസബത്തി(54)നെ കാണാനില്ലെന്ന പരാതി. തിങ്കളാഴ്ച വൈകിട്ട് 6.30 മുതലാണ് ഇവരെ കാണാതായത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്ത് പിന്നീട് മടങ്ങിയെത്തിയില്ല. എലിസബത്തിന്റെ സ്വകാര്യ ഫോണ്‍ നമ്പറും ഔദ്യോഗിക നമ്പറും സ്വിച്ച് ഓഫാണ്. സംഭവത്തില്‍ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്.
Read More