കൊച്ചി: കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ സിഐടിയു അക്രമത്തില്‍ പോലീസിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കോടതിയലക്ഷ്യ കേസില്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയും ,സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ബസുടമയെ സിഐടിയുടെ നേതാവ് ആക്രമിച്ചപ്പോൾ എത്ര പോലീസുകാർ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു. പോലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമം. ഒന്നു തല്ലിക്കോ എന്ന സമീപനം പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായി. അക്രമം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം ഉണ്ടായോ എന്ന് ചോദിച്ച കോടതി പോലീസ് നാടകം കളിച്ചതാണോ എന്ന് സംശയിക്കുന്നതായും പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ കോടതിയിൽ വന്നാലും നീതി കിട്ടില്ല എന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാകും. ആ അടികിട്ടിയത് കോടതിയുടെ മുഖത്താണ്, ബസ് ഉടമയ്ക്ക് അല്ല. പൗരൻമാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. കോടതിക്ക് മുന്നിലും…
Read MoreTag: CITU
കോടതി വിധിയ്ക്ക് പുല്ലുവില കല്‍പ്പിച്ച് സിഐടിയു ! സര്‍വീസ് പുനരാരംഭിക്കാന്‍ എത്തിയ ബസുടമയെ കയ്യേറ്റം ചെയ്തു
സിഐടിയുക്കാര്‍ സര്‍വീസ് നിര്‍ത്തിച്ച ബസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസുടമയെ കയ്യേറ്റം ചെയ്ത് സിപിഎം പഞ്ചായത്തംഗം. വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്മോഹനു നേരെയാണ് രാവിലെ കയ്യേറ്റം ഉണ്ടായത്. തിരുവാര്‍പ്പ് പഞ്ചായത്തംഗം കെ.ആര്. അജയനാണു കയ്യേറ്റം നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. സര്‍വീസ് പുനരാരംഭിക്കാന്‍ ബസിനു മുന്നില്‍ കെട്ടിയ കൊടിതോരണങ്ങള്‍ അഴിക്കുമ്പോഴായിരുന്നു സംഭവം. ഉടന്‍ പോലീസ് പിടിച്ചു മാറ്റിയെങ്കിലും രാജ് മോഹന്‍ നിലത്തു വീണു. രാജ്മോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സര്‍വീസിന് തടസ്സമില്ലെന്നും കൊടിതോരണം നശിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് സിഐടിയുവിന്റെ വിശദീകരണം. ബസ് സര്‍വീസ് പോലീസ് സംരക്ഷണയില്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ബസിനു മുന്നിലെ കൊടി തോരണങ്ങള്‍ മാറ്റാത്തതിനാല്‍ ഇന്നലെ സര്‍വീസ് ആരംഭിക്കാനായില്ല. ഈ തോരണങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നാണ് സിഐടിയു…
Read Moreസൂപ്പർ മാർക്കറ്റ് ഉടമയ്ക്ക് സിഐടിയു പ്രവർത്തകരുടെ ക്രൂര മര്‍ദനം; അക്രമത്തിന്റെ കാരണം തേടി പോലീസ്; പത്തോളം പേർ അടങ്ങുന്ന സംഘം മർദിക്കുന്ന ദൃശ്യം പുറത്ത്
അഞ്ചല്‍ : നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയ്ക്ക് സി ഐ ടി യു പ്രവർത്തകരുടെ ക്രൂര മർദനം. സ്ഥാപനത്തിനുള്ളിൽ കടന്നാണ് പത്തോളം വരുന്ന സി ഐടിയു പ്രവർത്തകർ യൂണിയൻ സൂപ്പര്‍ മാർട്ട് ഉടമ ഷാനെ മർദിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. പോലീസ് പറയുന്നത് ഇങ്ങനെ- മദ്യപിച്ചെത്തിയ ഒരു സിഐടിയു പ്രവർത്തകന് സൂപ്പര്‍ മാര്‍ട്ടിലെ ഗോഡൗണില്‍ കയറിയിരുന്നു. ഇത് ചോദ്യം ചെയ്ത ഷാന്‍ ഇയാളെ ഇവിടെ നിന്ന് ഇറക്കി വിടുകയും ചെയ്തു. എന്നാല്‍ തന്നെ ഷാന്‍ മര്‍ദിച്ചെന്ന് ഇയാള്‍ പ്രദേശത്തെ സി ഐ ടി യു പ്രവര്‍ത്തകരോട് പറയുകയും ഇവര്‍ സംഘടിച്ചെത്തി ഷാനെ മര്‍ദിക്കുകയുമായിരുന്നു. സ്ഥാപനത്തിനുള്ളില്‍ കടന്നു കൗണ്ടറില്‍ ഉണ്ടായിരുന്ന ഷാനെ വലിച്ചിറക്കി മര്‍ദിക്കുകയും നിലത്തു വീഴുന്ന ഇയാളെ ചവിട്ടുകയും ഉള്‍പ്പെടെ ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. സംഭവത്തിൽ അഞ്ചു സിഐടിയു പ്രവർത്തകർക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തക്കുറിച്ച്…
Read Moreതൊഴിലാളികളുടെ മിന്നല്‍ പണിമുടക്കിനോട് യോജിപ്പില്ല; ഐ ടി മേഖലയിലെ തൊഴിലാളികൾ സംഘടനവേണമെന്ന് ആവശ്യപ്പെട്ടാൽ രൂപീകരിക്കുമെന്ന് എളമരം കരീം
തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നതിനോടു സംഘനയ്ക്ക് യോജിപ്പില്ലെന്ന് എളമരം കരീം പറഞ്ഞു. മിന്നല്‍ സമരം പ്രോല്‍സാഹിപ്പിക്കേണ്ടതില്ല എന്നതാണ് സംഘടനയുടെ നിലപാട്. എന്നാല്‍ ട്രേഡ് യൂണിയന് ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഐടി മേഖലയില്‍ തൊഴിലാളികള്‍ക്ക് സംഘടന ഇന്നില്ല.സംഘടന രുപീകരണമെന്ന ആവശ്യവുമായി ഈ മേഖലയിലെ തൊഴിലാളികള്‍ മുന്നോട്ടുവന്നിട്ടില്ല. ബംഗളുരുവില്‍ ഐടി രംഗത്ത് ട്രേഡ് യൂണിയനുണ്ട്. തൊഴിലാളികള്‍ മുന്നോട്ടുവന്നാല്‍ സംഘടനയ്ക്ക് രൂപം നല്‍കും. ഐടി അധിഷ്ഠിത വ്യവസായ മേഖലയില്‍ തൊഴിലാളികള്‍ക്ക് സംഘടനയുണ്ട്. വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനംനാളെ കോഴിക്കോട്ട് തുടക്കംകോഴിക്കോട്: സിഐടിയു സംസ്ഥാന സമ്മേളനം 17 മുതല്‍ 19 വരെ കോഴിക്കോട്ട് നടക്കും. സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത 1018 യൂണിറ്റുകളില്‍നിന്നായി 604 പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരംകരീം എംപിയും സ്വാഗതസംഘം ചെയര്മാന് ടി.പി. രാമകൃഷ്ണന് എംഎല്‍എയും അറിയിച്ചു. പതാക ജാഥയും…
Read Moreകെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ഓഗസ്റ്റില്‍ അവസാനിക്കുമെന്ന് സിഎംഡി ! ഇലക്ട്രിക് ബസുകള്‍ തടയുമെന്ന് പ്രഖ്യാപിച്ച് സിഐടിയു…
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്ന് യൂണിയനുകള്‍ക്ക് ഉറപ്പു നല്കി സിഎംഡി ബിജു പ്രഭാകര്‍. ജൂണിലെ മുടങ്ങിയ ശമ്പളം ഓഗസ്റ്റ് അഞ്ചിന് മുന്‍പായും ജൂലായ് മാസത്തിലെ ശമ്പളം പത്താം തീയതിക്കുള്ളിലും നല്‍കുമെന്ന് സിഎംഡി അറിയിച്ചു. എന്നാല്‍, യൂണിയനുകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധത്തിലേക്ക് കടക്കാന്‍ സിഐടിയു അടക്കമുള്ള യൂണിയനുകള്‍ തീരുമാനിച്ചു. അടുത്ത ദിവസം ഉദ്ഘാടനം ചെയ്യുന്ന ഇലക്ട്രിക് ബസുകള്‍ തടയുമെന്ന് സിഐടിയു. വ്യക്തമാക്കി. ഇലക്ട്രിക് ബസുകള്‍ കെ-സ്വിഫ്റ്റിന് നല്‍കാനുള്ള നീക്കത്തില്‍നിന്ന് മാനേജ്മെന്റ് പിന്തിരിയണമെന്ന് ഇന്നു നടന്ന ചര്‍ച്ചയില്‍ സിഐടിയു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചില്ല. ഇതാണ് പ്രതിഷേധത്തിലേക്ക് കടക്കാന്‍ സിഐടിയുവിനെ പ്രേരിപ്പിച്ചത്. കെഎസ്ആര്‍ടിസിക്ക് ബസുകളും ശമ്പളവും ഇല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുകയെന്ന് സിഐടിയു ആരോപിക്കുന്നു. ബിഎംഎസും നാളത്തെ ഉദ്ഘാടന പരിപാടി ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സിഎംഡിയുമായി നടത്തിയ ചര്‍ച്ച കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ബഹിഷ്കരിച്ചിരുന്നു. ശമ്പളം ലഭിക്കാതെ…
Read Moreബസ് വാങ്ങാന്‍ 445 കോടി അനുവദിച്ചതോടെ സിഐടിയു അനശ്ചിതകാല സമരത്തിലേക്ക് ! പുരോഗതിയുടെ തുടക്കമോ അതോ മരണമണിയോ ?
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ കെഎസ്ആര്‍ടിസിയില്‍ പുതിയ ബസ് വാങ്ങാന്‍ 445 കോടി അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം. സിഎന്‍ജി ബസുകളാണ് വാങ്ങാനാണ് കിഫ്ബി വഴി പണം നല്‍കുക. ആറ് മുതല്‍ 10 മാസത്തിനുള്ളില്‍ ബസുകള്‍ വാങ്ങും. സിഎന്‍ജിയിലേക്ക് മാറുമ്പോള്‍ ഇന്ധന ചെലവ് കുറയും. മൈലേജ് കൂടും. കെഎസ്ആര്‍ടിസിയിലെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാനാണ് ഈ തീരുമാനം. അദാനിയും പൊതുമേഖല കമ്പനികളും കൂടുതല്‍ സിഎന്‍ജി സ്റ്റേഷനുകള്‍ തുടങ്ങാന്‍ സ്ഥലമെടുപ്പ് തുടങ്ങി. എന്നാല്‍ ശമ്പള പ്രതിസന്ധി ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യാഞ്ഞതോടെ ഈ മാസം 20നെങ്കിലും ശമ്പളം നല്‍കുമെന്ന പ്രതീക്ഷ മങ്ങി. ശമ്പളം പ്രതിസന്ധിയിലായതോടെ സിഐടിയുവും അനിശ്ചിത കാല സമരത്തിലേക്ക് കടക്കുന്നു. 20ന് സമര പ്രഖ്യാപനവും ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നില്‍ സമരം നടത്തുമെന്നാണ് അറിയിപ്പ്.
Read Moreസിഐടിയു വിട്ട് സ്വതന്ത്ര യൂണിയനുണ്ടാക്കിയ ചുമട്ടു തൊഴിലാളി ജീവനൊടുക്കി! സിപിഎമ്മില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ആത്മഹത്യാക്കുറിപ്പ്…
സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന് രൂപീകരിച്ച ചുമട്ടുതൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൃശൂര്‍ പീച്ചി സ്വദേശി സജി(49)യെയാണ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സിപിഎമ്മില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. സിപിഎം ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാരുടെ പേരും ആത്മഹത്യാ കുറിപ്പിലുണ്ട്. ഏറെക്കാലമായി പീച്ചിയിലെ സിഐടിയു യൂണിറ്റില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സജി ഉള്‍പ്പെടെയുള്ള ഒരുവിഭാഗം സിഐടിയു പ്രവര്‍ത്തകര്‍ യൂണിയന് വസ്ത്രവും ബഹിഷ്കരിച്ചിരുന്നു. സിഐടിയു ഓഫീസിനെ സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയന് എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തിരുന്നു. പ്രശ്നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. എന്നാല്‍ ചില തൊഴിലാളികള്‍ പിന്നീട് പാര്‍ട്ടിപക്ഷത്തേക്ക് മാറിയതോടെ സജി പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയായിരുന്നു. ഇതാണ് സജിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ആത്മഹത്യക്കുറിപ്പില്‍ സിപിഎമ്മിലെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരേ പരാമര്‍ശം വന്നതിന് പിന്നാലെ പീച്ചിയില്‍ സിപിഎം പ്രവര്‍ത്തകര്‍…
Read Moreസിഐടിയു വിലക്ക് ഏര്‍പ്പെടുത്തിയ കടയില്‍ നിന്നു സാധനം വാങ്ങിയ യുവാവിന് മര്‍ദ്ദനം ! 10 സിഐടിയു തൊഴിലാളികള്‍ക്കെതിരേ കേസ്…
കണ്ണൂരില്‍ സിഐടിയു തൊഴിലാളികള്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പത്ത് സിഐടിയു തൊഴിലാളികള്‍ക്കെതിരേ കേസ്. മാതമംഗലം സിഐടിയു യൂണിറ്റ് സെക്രട്ടറി മബീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. പയ്യന്നൂര്‍ മാതമംഗലത്ത് നോക്കുകൂലി തര്‍ക്കം നിലനില്‍ക്കുന്ന എസ്ആര്‍ അസോസിയേറ്റ്സ് എന്ന ഹാര്ഡ്വെയര് ഷോപ്പില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയതിനാണ് അഫ്സല് എന്നയാളെ സിഐടിയു തൊഴിലാളികള്‍ നടുറോഡില്‍ വളഞ്ഞിട്ട് തല്ലിയത്. ഈ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുന്നത് സിഐടിയുക്കാര്‍ വിലക്കിയിരുന്നുവെന്നാണ് പരിക്കേറ്റ അഫ്സല് പറയുന്നത്. ആക്രമണത്തില്‍ അഫ്സലിന്റെ തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സിഐടിയുക്കാര്‍ വിലക്കിയ കടയില്‍ നിന്നും സാധനം വാങ്ങിയതിനാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് അഫ്സല് പ്രതികരിച്ചതെങ്കിലും സമരം പൊളിക്കാനെത്തിയ ആളെയാണ് കൈകാര്യം ചെയ്തതെന്നാണ് സിഐടിയു യൂണിയന് സെക്രട്ടറിയുടെ വിശദീകരണം.
Read Moreഅശ്ലീലവീഡിയോ കാട്ടി കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ! സിഐടിയു പ്രവര്ത്തകന് അറസ്റ്റില്‍…
കുട്ടികളെ വീട്ടില്‍ വിളിച്ചു വരുത്തി അശ്ലീല വീഡിയോ കാണിച്ചും നഗ്നത പ്രദര്‍ശിപ്പിച്ചും പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു വന്ന സിഐടിയു തൊഴിലാളി അറസ്റ്റില്‍. പെരിങ്ങമ്മല കുണ്ടാളം കുഴി ലക്ഷംവീട് കോളനിയില്‍ പ്രേംകുമാര്‍(59) ആണ് അറസ്റ്റിലായത്. പോക്സോ കേസ് ചുമത്തി പ്രതിയെ റിമാന്‍ഡ് ചെയ്തു. ആളില്ലാത്ത സമയങ്ങളില്‍ സമീപ പ്രദേശങ്ങളിലെ കുട്ടികളോട് സ്നേഹം നടിച്ചു വീട്ടില്‍ വിളിച്ചു വരുത്തി തന്റെ ഫോണില്‍ക്കൂടി അശ്ലീലം കാണിക്കുന്നതും നഗ്നത പ്രദര്‍ശിപ്പിച്ചു പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും പതിവായിരുന്നുവെന്നു പറയുന്നു. ഒരു കുട്ടി ഇതു വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്നാണു സംഭവം ചുരുളഴിഞ്ഞത്. കുട്ടിയുടെ പിതാവ് വിദ്യാലയം മുഖേന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ടു. അവര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണു അറസ്റ്റ്. പ്രതി പ്രദേശത്തെ സജീവ സിപിഎം പ്രവര്‍ത്തകനും താന്നിമൂട് യൂണിറ്റ് സിഐടിയു മുന്‍ കണ്‍വീനറുമാണ്. പാലോട് ഇന്‍സ്പെക്ടര്‍ സി.കെ. മനോജിന്റെ നേതൃത്വത്തില്‍…
Read Moreമുഖ്യമന്ത്രി അങ്ങനെ പറഞ്ഞെന്നു വച്ച് ഞങ്ങള്‍ക്ക് ശീലം മാറ്റാന്‍ പറ്റുമോ ? സൗജന്യ കിറ്റിന്റെ പച്ചരി ഇറക്കാന്‍ വന്‍ അട്ടിമറിക്കൂലി വാങ്ങി സിഐടിയു…
സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റിലേക്കു നല്കാന് എത്തിച്ച പച്ചരി ഇറക്കാന്‍ വന്‍ അട്ടിമറിക്കൂലി വാങ്ങി തൊഴിലാളികള്‍. അമിത കൂലി ഈടാക്കുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചതിനു പിന്നാലെയാണു വലിയതുറ എഫ്സിഐ ഗോഡൗണില്‍ പച്ചരി ഇറക്കാന്‍ ചാക്ക് ഒന്നിന് 16.50 രൂപ വീതം സിഐടിയു സംഘടനയില്‍ പെട്ട തൊഴിലാളികള്‍ വാങ്ങിയത്. കണ്ടു നിന്ന സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ വിഷയത്തില്‍ ഇടപ്പെട്ടില്ല. മേലധികാരികളെ അറിയിച്ചുമില്ല. അരി വിതരണം ചെയ്യാന്‍ കരാറെടുത്ത വള്ളക്കടവിലെ നിഹാന ട്രേഡേഴ്സ് ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഭക്ഷ്യ മന്ത്രിക്കും സപ്ലൈകോ എംഡിക്കും പരാതി നല്‍കിയിട്ടുണ്ട്. ഏഴ് ലോഡ് അരി വിതരണം ചെയ്യാനാണ് ഈ സ്ഥാപനത്തിനു കരാര്‍ നല്‍കിയത്. ഒരു ലോഡില്‍ 240 ചാക്ക് അരി. ഒരു ചാക്കില്‍ 50 കിലോഗ്രാം. ഇന്നലെ രണ്ട് ലോഡ് മാത്രമാണ് എത്തിയത്. വാടകയ്ക്കു ലോറി പോലും കിട്ടാനില്ലാത്ത…
Read More