തിരുവനന്തപുരം: നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെഎസ്ആര്‍സിയെ രക്ഷിക്കാന്‍ കൈമെയ് മറന്ന് പൊരുതിയതിനു ശേഷമാണ് ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തു നിന്നു തെറിക്കുന്നത്. തച്ചങ്കരിയെ പുറത്താക്കാന്‍ സര്‍ക്കാരിനു പ്രേരണയായതാവട്ടെ യൂണിയന്‍കാരുടെ സമ്മര്‍ദ്ദവും. തച്ചങ്കരി പോയതോടെ പിന്നെയും ചങ്കരന്‍ തെങ്ങേല്‍ എന്ന അവസ്ഥയിലായിരിക്കുകയാണ് കെഎസ്ആര്‍ടിസി. തച്ചങ്കരിയെ പുറത്താക്കിയതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനവും കുത്തനെ ഇടിഞ്ഞു. ശബരിമല വിവാദങ്ങളില്‍ ദേവസ്വംബോര്‍ഡിനുണ്ടായ 100 കോടിയുടെ നഷ്ടം സര്‍ക്കാര്‍ നികത്തിയതു പോലെ ഈ നഷ്ടവും സര്‍ക്കാര്‍ നികത്തത്തുമെന്നാണ് ഇടതു യൂണിയന്‍ നേതാക്കള്‍ പറയുന്നത്. കെഎസ്ആര്‍ടിസി ലാഭത്തില്‍ പോയില്ലെങ്കിലും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നടക്കണമെന്നേ യൂണിയന്‍ നേതാക്കള്‍ക്കുള്ളൂ. ഭരണം അവര്‍ കൈയാളുമ്പോള്‍ മറ്റ് യൂണിയനുകള്‍ പിണക്കത്തിലുമാണ്. ഏകപക്ഷീയ തീരുമാനങ്ങള്‍ നടപ്പാക്കുന്ന സിഐടിയുവിനെതിരെ കോണ്‍ഗ്രസ്, ബിജെപി സംഘടനകള്‍ രംഗത്ത് എത്തി കഴിഞ്ഞു. തച്ചങ്കരി ചുമതല ഒഴിഞ്ഞെങ്കിലും പുതിയ എംഡി എത്തിയിട്ടില്ല. ഇതിനിടെ ഏഴുകോടിക്ക് മേലെത്തിയ ദിവസവരുമാനം കുത്തനെ…
Read MoreTag: CITU
മുഖ്യമന്ത്രി അങ്ങനെ പലതും പറയും…വീടുപണിക്കെത്തിച്ച സിമന്റ് ഇറക്കാന്‍ ശ്രമിച്ച ഗൃഹനാഥന്റെ കൈ സി.ഐ.ടി.യുക്കാര്‍ തല്ലിയൊടിച്ചു; മുഖ്യമന്ത്രി പറഞ്ഞത് വെറുംവാക്കായി…
കുമരകം:നോക്കുകൂലിയും യൂണിയനുകളുടെ തൊഴിലാളി വിതരണവും അവസാനിപ്പിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില കല്‍പ്പിച്ച് സിപിഎമ്മിന്റെ തൊഴിലാളി സംഘടന. നോക്കുകൂലി ഇനിയില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി നാവെടുക്കും മുമ്പേ തന്നെ വീടുപണിക്കെത്തിച്ച സിമന്റ് ലോറിയില്‍നിന്ന് ഇറക്കാന്‍ ശ്രമിച്ച ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചാണ് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. ഇന്നലെ വൈകിട്ട് 3.30ന് കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്‌കൂളിനു മുന്നിലായിരുന്നു സംഭവം. സ്വന്തം വീടിന്റെ കോണ്‍ക്രീറ്റ് പണിക്കായി എത്തിച്ച സിമെന്റ് ഇറക്കാന്‍ ശ്രമിച്ച വായിത്ര ആന്റണി (51)ക്കാണു മര്‍ദനമേറ്റത്. കുമരകം പഞ്ചായത്തിന്റെ ആംബുലന്‍സ് ഡ്രൈവറായ ആന്റണി ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ജോയലിന്റെ സഹായത്തോടെ ഏതാനും ചാക്ക് സിമെന്റ് ഇറക്കിയപ്പോഴേക്കും സി.ഐ.ടി.യുക്കാരാണെന്നും തങ്ങള്‍ സിമെന്റ് ഇറക്കുമെന്നും പറഞ്ഞ് മൂന്നുപേരെത്തി. അതു വേണ്ടെന്നും സ്വയം ഇറക്കിക്കൊള്ളാമെന്നും പറഞ്ഞ് ലോറിയില്‍ കയറിയ തന്നെ തള്ളിയിട്ട് മര്‍ദിക്കുകയായിരുന്നെന്ന് ആന്റണി പറഞ്ഞു. പരുക്കേറ്റ ആന്റണി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More