മലയാളികളുടെ മനസ്സില്‍ ഒരു കുളിര്‍മഴയായി ക്ലാര പെയ്‌തൊഴിഞ്ഞിട്ട് ഇന്നേക്ക് 33 വര്‍ഷം പൂര്‍ത്തിയാവുന്നു. ക്ലാരയും മണ്ണാര്‍ത്തൊടി ജയകൃഷ്ണനും രാധയുമെല്ലാം മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളാണ്. പടം ഇറങ്ങി കാലം ഇത്ര കഴിഞ്ഞിട്ടും ‘തൂവാനത്തുമ്പികള്‍’ ഇപ്പോഴും മലയാളി യുവത്വത്തിന് ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ്്. പത്മരാജന്റെ ‘ഉദകപ്പോള’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ‘തൂവാനത്തുമ്പികള്‍’ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പാതിവഴിയില്‍ നിന്നു പോകുമായിരുന്ന ചിത്രമായിരുന്നുു ‘തൂവാനത്തുമ്പികള്‍’. അന്ന് സഹായഹസ്തവുമായി എത്തിയത് മോഹന്‍ലാലായിരുന്നെന്ന് തുറന്നുപറയുകയാണ് പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി. ”നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു പോകേണ്ട ‘തൂവാനത്തുമ്പികള്‍’ മുന്നോട്ട് പോവാന്‍ സഹായഹസ്തം ലഭിച്ചിരുന്നു. ‘തൂവാനത്തുമ്പികളുടെ’ ചിത്രീകരണം നടക്കുന്നതിനിടെ സിനിമയുടെ നിര്‍മ്മാതാവിന് ഹൃദയസ്തംഭനം ഉണ്ടായി. സിനിമ നിന്നു പോയേക്കും എന്ന അവസ്ഥ വന്നപ്പോള്‍ സ്വന്തം കൈയില്‍ നിന്നും പണം മുടക്കി ഷൂട്ടിങ് തുടങ്ങാന്‍…
Read MoreTag: clara
മലയാളികളുടെ പ്രിയപ്പെട്ട ‘ക്ലാര’യുടെ മകന്‍ സിനിമയിലേക്ക്; അഭിഷേക് ഗൗഡയെ സിനിമയിലെത്തിക്കുന്നത് മാതാപിതാക്കളുടെ പാരമ്പര്യം
മലയാളികളുടെ തൂവാനത്തുമ്പിയായിരുന്ന സുമലതയുടെ മകന്‍ സിനിമയിലേക്ക്. തൂവാനത്തുമ്പിയിലെ ക്ലാരയെ മറക്കാന്‍ പ്രണയം മനസില്‍ സൂക്ഷിക്കുന്ന ഒരു മലയാളിക്കും കഴിയില്ല. പ്രമുഖ കന്നട നടന്‍ അംബരീഷിന്റെയും സുമലതയുടെയും മകനായ അഭിഷേക് ഗൗഡയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. പ്രശസ്ത നിര്‍മാതാവ് സന്ദേശ് നാഗരാജ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് അഭിഷേകിന്റെ അരങ്ങേറ്റം. മലയാളം അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് സുമലത. അംബരീഷാണെങ്കില്‍ കന്നഡയിലെ തിരക്കുള്ള താരവും. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 1991 ഡിസംബര്‍ 8നാണ് ഇരുവരും വിവാഹിതരായത്. സുമലത അഭിനയത്തിന് ഇടവേള നല്‍കിയെങ്കിലും അംബരീഷ് ഇപ്പോഴും സിനിമാതിരക്കുകളിലാണ്. രാഷ്ട്രീയരംഗത്തും തിളങ്ങിയിട്ടുള്ള അംബരീഷ് 2006-2007ല്‍ മന്ത്രിയായിരുന്നു.
Read More