ഏറ്റവും സാധാരണമായ അസുഖമായാണ് ജലദോഷത്തെ കണക്കാക്കുന്നത്. എന്നാല്‍ കോവിഡ് എത്തിയതോടെ ജലദോഷത്തെ ആളുകള്‍ ഗൗരവമായി കാണാന്‍ തുടങ്ങി. അമ്പരപ്പിയ്ക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ യുകെയിലെ എസ്സെക്സില്‍ നിന്ന് പുറത്ത് വരുന്നത്. ജലദോഷം പിടിപെട്ടതിനെ തുടര്‍ന്ന് 20 വര്‍ഷത്തെ ഓര്മ നഷ്ടമായിരിയ്ക്കുകയാണ് ക്ലെയര്‍ മുഫറ്റ് റീസ് എന്ന യുവതിയ്ക്ക്. തലച്ചോറിനെ ബാധിക്കുന്ന എന്‍കഫലൈറ്റസ് എന്ന അവസ്ഥയാണ് ക്ലെയറിന് ഉണ്ടായത്. ദീര്‍ഘകാലം നീണ്ടു നില്ക്കുന്ന അലര്‍ജിയിലൂടെയാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത്. തലച്ചോറിലുണ്ടായ അണുബാധ ഓര്മ നഷ്ടമാക്കുകയായിരുന്നു. ലോക എന്‍കഫലൈറ്റസ് ദിനത്തില്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ ക്ലെയറും കുടുംബവും പങ്കെടുത്തിരുന്നു. രണ്ട് ആണ്മക്കള്ക്കും ഭര്‍ത്താവ് സ്കോട്ടിനും ഒപ്പം എസെക്സിലാണ് ക്ലെയര്‍ താമസിക്കുന്നത്. ഈ പരിപാടിയിലാണ് ഇവര്‍ തങ്ങള്‍ക്ക് സംഭവിച്ച അവസ്ഥകളെ കുറിച്ച് തുറന്നു പറഞ്ഞത്. 2021ലെ ഒരു രാത്രി ഉറങ്ങുന്നതിനു മുന്‍പ് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. സാധാരണ ജലദോഷമാണെന്നു കരുതി…
Read More