മണ്‍തവ എന്ന പേരില്‍ വഴിയരികില്‍ നാടോടികള്‍ വില്‍ക്കുന്നത് ഗ്രാനൈറ്റ്, മാര്‍ബിള്‍ വേസ്റ്റ് തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിക്കുന്ന തവകളെന്ന് വിവരം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇത്തരം തവകള് ഉണ്ടാക്കുക. ഇവ ഗ്യാസില്‍ വെച്ച് ചപ്പാത്തിയും മറ്റും പാകം ചെയ്തു കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ തന്നെ ഒപ്പം വരും. മാരക വിഷപാത്രമാണ് മണ്‍തവ എന്ന നിലയില്‍ ഇവര്‍ വില്‍പ്പന നടത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇത്തരം ഫ്രൈ പാനുകള്‍ വാങ്ങിച്ചു വഞ്ചിതരാവരുത് എന്നാണ് ആരോഗ്യവിദഗ്ദര് നല്കുന്ന മുന്നറിയിപ്പ്. ഗ്രാനൈറ്റ് വേസ്റ്റ് കെമിക്കല്‍ ചേര്‍ത്ത് റെഡ് ഓക്സൈഡ് കൊണ്ട് മണ്‍തവ എന്ന രീതിയില്‍ പെയിന്റു ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. അടുപ്പില്‍ വെച്ച് മണ്‍തവ ചൂടാക്കുമ്പോള്‍ ഒരു പ്രത്യേക കെമിക്കലിന്റെ മണമാണ് വരുന്നത്. ദേശീയ പാതയോരങ്ങളിലെല്ലാം ഇത്തരം തവകളുടെ വില്‍പ്പന വ്യാപകമാണ്. മണ്‍പാത്രത്തിന്റെ കളര്‍ അടിച്ചാണ് ഇത് വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്നത് എന്നതിനാല്‍ ആരും തിരിച്ചറിയില്ല.…
Read More