സംഗതി സിംപിളാണെങ്കിലും അത്ര ‘ക്ലിയറല്ല’ ! ക്ലിയര്‍ ആന്‍ഡ് സിംപിള്‍ പ്രെഗ്നന്‍സി ടെസ്റ്റ് വിപണിയില്‍ നിന്നു പിന്‍വലിച്ചു; കിറ്റ് വ്യാജ ഗര്‍ഭമുണ്ടാക്കിയത് നൂറുകണക്കിന് സ്ത്രീകള്‍ക്ക്…

ഗര്‍ഭിണിയാണോയെന്നറിയാന്‍ ഇന്ന് തരത്തിലുള്ള സംവിധാനങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും ഏവര്‍ക്കും പ്രിയം വളരെ ലളിതമായി വീട്ടിലിരുന്നു തന്നെ ഇക്കാര്യം സ്ഥിരീകരിക്കാവുന്ന പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റുകളോടാണ്. എന്നാല്‍, ഈ കിറ്റുകളിലൂടെ ലഭിക്കുന്ന ഫലം തെറ്റാണെങ്കിലോ? ചൈനയില്‍ നിര്‍മ്മിക്കുന്ന ക്ലിയര്‍ ആന്‍ഡ് സിംപിള്‍ പ്രെഗ്‌നന്‍സി ടെസ്റ്റ് കിറ്റാണ് ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് വ്യാജഗര്‍ഭമുണ്ടാക്കിയത്. വിപണിയില്‍നിന്ന് ക്ലിയര്‍ ആന്‍ഡ് സിംപിള്‍ ടെസ്റ്റിംഗ് കിറ്റ് ഉദ്പാദകര്‍ തിരിച്ചുവിളിച്ചതോടെയാണ് ഇതുപയോഗിച്ച് ഗര്‍ഭം സ്ഥിരീകരിച്ച പലരും തങ്ങളുടേത് യഥാര്‍ഥമാണോ എന്ന സംശയത്തിലായത്. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രോഡ്ക്ട്്സ് റെഗുലേറ്ററി ഏജന്‍സി(എംഎച്ച്ആര്‍എ)യാണ് ക്ലിയര്‍ ആന്‍ഡ് സിംപിള്‍ ടെസ്റ്റിംഗ് കിറ്റിന്റെ ഒരു ബാച്ച് തെറ്റായ പോസിറ്റീവ് റീഡിങ്ങാണ് നല്‍കുന്നതെന്ന വിവരം പുറത്തുവിട്ടത്. തുടര്‍ന്ന് കമ്പനി വിപണിയില്‍ ശേഷിക്കുന്ന കിറ്റുകള്‍ പിന്‍വലിക്കുകയും ചെയ്തു. കഴിഞ്ഞദിവസം മാത്രമാണ് ഇക്കാര്യം ഏജന്‍സി പുറത്തുവിട്ടതെങ്കിലും, തിരിച്ചുവിളിക്കാനുള്ള അറിയിപ്പ് ഒരുമാസം മുന്നെ നല്‍കിയിരുന്നുവെന്നാണ് സൂചന. ഇക്കാലയളവിനിടെ ഈ ബാച്ചില്‍പ്പെട്ട…

Read More