ഓസ്ട്രേലിയ മാത്രമല്ല ലോകം മുഴുവന്‍ ക്ലിയോ എന്ന പിഞ്ചുബാലികയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥനയിലായിരുന്നു. കുടുംബത്തോടൊപ്പം അവധിക്കാല ക്യാമ്പില്‍ കഴിയുമ്പോഴാണ് നാല് വയസ്സുകാരി ക്ലിയോയെ കാണാതായത്. പിന്നീട് തിരച്ചിലിന്റെ നാളുകളായിരുന്നു. നൂറിലധികം ഉദ്യോഗസ്ഥര്‍ ക്ലിയോയെ കണ്ടെത്താനായുള്ള തിരച്ചിലില്‍ പങ്കെടുത്തു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അവളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഏവരുടെയും പ്രതീക്ഷ അസ്തമിച്ചു തുടങ്ങി. ഒടുവില്‍ 18 ദിവസങ്ങള്‍ക്കു ശേഷം ആളില്ലാതെ പൂട്ടിക്കിടന്ന ഒരു വീട്ടില്‍ നിന്ന് വെസ്റ്റ് ഓസ്ട്രേലിയന്‍ പോലീസ് അവളെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 36കാരനായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വെസ്റ്റ് ഓസ്ട്രേലിയയില്‍ നിന്ന് കഴിഞ്ഞ മാസമാണ് ക്ലിയോ സ്മിത്തിനെ കുടുംബത്തിനൊപ്പം നിന്ന് കാണാതായത്. പെര്‍ത്ത് നഗരത്തില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെയുള്ള അവധിക്കാല ക്യാമ്പിലായിരുന്നു കുടുംബം. ഇവര്‍ താമസിച്ചിരുന്ന ടെന്റ് തുറന്ന് ആരോ അകത്ത് പ്രവേശിച്ച് കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന് കുടുംബം മനസ്സിലാക്കിയത് തൊട്ടടുത്ത…
Read More