തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടികൂട്ടാൻ ഒരു കോടിയോളം രൂപ ചെലവഴിക്കുന്നതിനെതിരെ പ്രതിപക്ഷം. നിയമസഭയിലാണ് പ്രതിപക്ഷം ഇതിനെ ചോദ്യം ചെയ്തത്. എങ്ങനെ ഇത്രയും വലിയ തുക ചെലവഴിക്കാൻ കഴിയുന്നെന്ന് പി.ടി തോമസ് എംഎൽഎ ചോദിച്ചു. പുരാതന കെട്ടിടങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ മറുപടി പറഞ്ഞു.98 ലക്ഷത്തോളം രൂപയ്ക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള കരാര്‍. ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ട് ഗണ്മാന്മാര്, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായുള്ള വിശ്രമ മുറികളാണ് നവീകരിക്കുക. അതേസമയം, മറ്റ് മന്ത്രിമന്ദിരങ്ങളുടെയും അറ്റകുറ്റപ്പണികള്‍ക്കുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
Read MoreTag: cliff house
സ്ഥിരമാണല്ലേ…ഇക്കൊല്ലം സ്വപ്ന ക്ലിഫ് ഹൗസിലെത്തിയത് ചുരുങ്ങിയത് പത്തുതവണ; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തുവിടുന്ന വിവരങ്ങള്‍ ഇങ്ങനെ
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സ്ഥിരം സന്ദര്‍ശകയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സൂചന ലഭിച്ചു. ഈ വര്‍ഷം കുറഞ്ഞത് പത്തു തവണയെങ്കിലും സ്വപ്ന ക്ലിഫ്ഹൗസിലെത്തിയതായാണ് വിവരം. ഇതില്‍ ജൂണില്‍ മാത്രം നാലു തവണ സ്വപ്ന ക്ലിഫ് ഹൗസില്‍ സന്ദര്‍ശനം നടത്തിയെന്നാണ് വിവരം. മൊബൈല്‍ ടവര്‍ ലൊക്കേഷനും ജിപിഎസ് ലൊക്കേഷനും പരിശോധിച്ചപ്പോഴാണ് ഈ വിവരം കണ്ടെത്തിയത്. സ്വപ്നയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നും തന്റെ പക്കല്‍നിന്നു പലതവണ കടം വാങ്ങിയിരുന്നെന്നുമുള്ള എം. ശിവശങ്കറിന്റെ മൊഴി ഏറെ സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്. അദ്ദേഹത്തെക്കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉന്നതരായ പലര്‍ക്കും സ്വപ്നയുമായി ബന്ധമുണ്ടായിരുന്നുവെന്ന നിഗമനവും ശക്തം. സ്വപ്നയുടെ ഔദ്യോഗിക-അനൗദ്യോഗിക യാത്രകളിലെല്ലാം നിയമസഭയിലെ ഒരു പ്രമുഖനും ഒപ്പമുണ്ടായിരുന്നതായും സൂചനയുണ്ട്. സ്വപ്നയുടെ ഒപ്പം വിദേശ യാത്ര നടത്തിയവരില്‍ ശിവശങ്കര്‍ ഒഴികെയുള്ളവരില്‍ ആരുടെയും പേരുവിവരം പുറത്തു വന്നിട്ടില്ലെന്നത് ദുരൂഹതയുണര്‍ത്തുന്നു. അറബിയിലും…
Read Moreമരിച്ച രാജതങ്കം തനിത്തങ്കമെന്ന് പത്തുകാണിയിലെ ജനങ്ങള്‍;കൊലപാതകങ്ങള്‍ക്കു പിന്നില്‍ രാജതങ്കത്തിന്റെ മകന് കേദലെന്നു സംശയം; ഇയാള്‍ മയക്കുമരുന്നിന് അടിമ
തിരുവനന്തപുരം : നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീട്ടിനുള്ളില്‍ ദമ്പതികളടക്കം നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്തകേട്ട് ഞെട്ടിയിരിക്കുകയാണ് പത്തുകാണി ഗ്രാമനിവാസികള്‍. കേരളാ തമിഴ്നാട് അതിര്‍ത്തിയിലാണ് പത്തുകാണി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കൊല്ലപ്പെട്ട പ്രൊഫസര്‍ രാജതങ്കവും കുടുംബവും ഇവിടുത്തുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. കാളിമലയ്ക്ക് താഴെ കോടികളുടെ ആസ്തിയുള്ള രാജതങ്കത്തിന്റെ മരണം ഈ പ്രദേശവാസികളെ അക്ഷരാര്‍ത്ഥത്തില്‍ ദുഃഖത്തിലാക്കി. മാസത്തിലൊരിക്കാല്‍ ഇവിടെ വന്നുപോകുന്ന രാജതങ്കത്തെ കുറിച്ച് നാട്ടുകാര്‍ക്ക് നല്ലതു മാത്രമേ പറയാനുള്ളു. രാജതങ്കത്തിന്റെ മകന് കേദലിനെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസും ഇവിടെയും എത്തിയിരുന്നു. ഈ പ്രദേശത്ത് കേദല്‍ ഒളിച്ചു താമസിക്കാനുള്ള സാധ്യത തേടിയാണ് പോലീസ് എത്തിയത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള എട്ട് മന്ത്രിമാര്‍ താമസിക്കുന്ന ക്ലിഫ് ഹൗസിനു സമീപം നടന്ന കൊലപാതകം കേരളാപോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. നന്തന്‍കോട്ട് രാജ തങ്കം, ഭാര്യ റിട്ട ആര്‍എംഒ ഡോ. ജീന്‍ പത്മ, ദമ്പദികളുടെ മകള്‍ കാരളിന്, ബന്ധുവായ സ്ത്രീ…
Read More