തിരുവനന്തപുരം: വേനല്‍ മഴയുടെ ദൗര്‍ലഭ്യം മൂലം വലയുന്ന ഏഴു ജില്ലകളില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ കൃത്രിമമഴയ്ക്കായി ക്ലൗഡ് സീഡിങ് (മേഘക്കൃഷി) നടത്താനാണു കാലാവസ്ഥാകേന്ദ്രം, ജലവിഭവവകുപ്പ്, ഭൂജലവകുപ്പ്, ദുരന്തനിവാരണ അതോറിട്ടി, ഐ.എസ്.ആര്‍.ഒ, സെസ് എന്നിവയുടെ സംയുക്തനീക്കം. കൃഷിവകുപ്പിന്റെ റിപ്പോര്‍ട്ടും ലഭിച്ചശേഷമാകും അന്തിമതീരുമാനം. ഈ വേനലില്‍, മൂന്നുമാസത്തിനിടെ 1300 ഏക്കര്‍ നെല്‍ക്കൃഷി നശിച്ചു. ജലസംഭരണികളില്‍ നിരപ്പു താണു. ഭൂജലവിതാനത്തിലും കുറവുണ്ടായി. രാത്രി അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചു. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആഗിരണം ചെയ്യുന്ന സൂര്യതാപം രാത്രി പുറന്തള്ളുന്നതിന്റെ ഫലമായാണിതെന്നാണു വിലയിരുത്തല്‍. ചൂട് 40 ഡിഗ്രി കടന്നാല്‍ സൂര്യാതപമേറ്റുള്ള അപകടങ്ങള്‍ വര്‍ധിക്കുമെന്നാണു ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇതു മുന്നില്‍ക്കണ്ടാണു ക്ലൗഡ് സീഡിങ്ങിലൂടെ മഴ പെയ്യിക്കാനൊരുങ്ങുന്നത്. ഈ ജില്ലകളില്‍ വേനല്‍മഴ ശക്തമായാല്‍ പദ്ധതി ഉപേക്ഷിക്കും. കഴിഞ്ഞവര്‍ഷത്തെ വരള്‍ച്ചയിലും കൃത്രിമമഴയെക്കുറിച്ചു സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും…
Read More