അന്യഗ്രഹജീവികളെയും പറക്കുംതളികകളെയും കുറിച്ചുള്ള വാര്‍ത്തകള്‍ ആളുകള്‍ക്ക് എന്നും കൗതുകമുള്ളവയാണ്. അടുത്തിടെ ഇത്തരത്തിലുള്ള ധാരാളം വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഏറ്റവും പുതുതായി ഏറെ വിചിത്രമായ ഒരു സംഭവത്തിനാണ് കഴിഞ്ഞദിവസം അലാസ്കയിലെ ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്. അലാസ്കയിലെ ലേസി മലനിരകള്‍ക്ക് മുകളിലായി രൂപപ്പെട്ട വിചിത്ര ആകൃതിയിലുള്ള മേഘമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. വെള്ളി നിറത്തിലുള്ള മേഘം നീളത്തില്‍ ഒരു കുഴല്‍ പോലെയാണ് കാണപ്പെട്ടത്. ഏറെ ദൂരം വ്യാപിച്ചുകിടക്കുന്ന മേഘത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പലരും പകര്‍ത്തിയിരുന്നു. ഇവ വൈറലായതോടെ അതിന്റെ കാരണം എന്തെന്നായി പിന്നീടുള്ള ചര്‍ച്ചകള്‍. പറക്കും തളിക ഭൂമിക്കു സമീപത്തുകൂടി കടന്നു പോയതോ ഭൂമിയിലേക്കെത്തിയതോ ആണോ എന്നതായിരുന്നു പലരുടേയും ആശങ്ക. എന്നാല്‍ മറ്റു ചിലരാവട്ടെ മിസൈലോ ഉല്‍ക്കയോ പതിച്ചതാവാം എന്ന അനുമാനത്തിലെത്തി. സൈന്യം രഹസ്യ ആയുധം പരീക്ഷിച്ചതാണോയെന്നും വിമാനം തകര്ന്നുവീണതാണോയെന്ന തരത്തിലും വരെ ചര്‍ച്ചകള്‍ എത്തി. വിചിത്ര മേഘത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍…
Read More