കൊച്ചി: സിനിമാ നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പ് കൊച്ചിയില്‍ വ്യാപകമാവുന്നു. ഇത്തരത്തിലുള്ള വാഗ്ദാനം നല്‍കി ലക്ഷക്കണക്കിനു രൂപയും കാറുകളും കൈക്കലാക്കിയ യുവാവിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പുതിയ തരം തട്ടിപ്പിന്റെ കാണാപ്പുറങ്ങള്‍ വെളിവായത്. മോഹനവാഗ്ദാനങ്ങളില്‍ പെടുത്തി പണം തട്ടിയെടുക്കുന്നവരുടെ പ്രധാന ഇരകള്‍ വലിയ വീട്ടിലെ സ്ത്രീകളാണ്. കാലടി ഈസ്റ്റ് വില്ലേജ് കാഞ്ഞൂര്‍ തണ്ണിക്കോട്ട് വീട്ടില്‍ റിഷിന്‍ തോമസ്(36) ആണ് ഇന്നലെ പോലീസിന്റെ പിടിയിലായത്. എറണാകുളം ഹൈക്കോടതി പരിസരത്തുനിന്ന് പൊലീസ് തന്ത്രപൂര്‍വം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുരീക്കാട് സ്വദേശിയില്‍ നിന്ന് 22 ലക്ഷം രൂപയും ഇന്നോവ കാറുമാണ് തട്ടിപ്പിലൂടെ ഇയാള്‍ കൈക്കലാക്കിയത്. തമിഴ് സിനിമയായ ‘തല പോലെ വരുമോ’ എന്ന സിനിമ കന്നഡ നടന്‍ തേജസിനെ വച്ച് നിര്‍മ്മിക്കുന്നുണ്ടെന്നും അതില്‍ പങ്കാളിയാക്കാം എന്നും വിശ്വസിപ്പിച്ച് ഒരു വര്‍ഷം മുന്‍പാണ് കാറും പണവും തട്ടിയത്. പണത്തിനൊപ്പം വാഹനങ്ങളും തട്ടുകയാണ്…
Read More