പൊട്ടിത്തെറിച്ച് ‘കൊക്കക്കോള അഗ്നിപര്‍വതം’ ! പരീക്ഷണത്തിനായി ഉപയോഗിച്ചത് 10000 ലിറ്റര്‍ കൊക്കക്കോള;വീഡിയോ വൈറലാകുന്നു…

കൊക്കക്കോളയ്‌ക്കൊപ്പം മെന്റോസും അപ്പക്കാരവുമൊക്കെ ചേര്‍ത്തുള്ള പരീക്ഷണങ്ങളുടെ വീഡിയോകള്‍ക്ക് എന്നും ആരാധകര്‍ നിരവധിയാണ്. ഇവിടെ ഒരു റഷ്യക്കാരന്‍ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. അഗ്‌നിപര്‍വ്വതത്തിന് സമാനമായ പരീക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. നാലു വര്‍ഷത്തെ തയ്യാറെടുപ്പിനു ശേഷമാണ് ഇയാള്‍ അഗ്നപര്‍വതത്തിനു സമാനമായ സാഹചര്യം ഒരുക്കിയത്. പതിനായിരം ലിറ്റര്‍ കൊക്കകോളയാണ് ഇതിനായി ഉപയോഗിച്ചത്. അപ്പക്കാരവുമായി ചേര്‍ത്താണ് പരീക്ഷണം നടത്തിയത്. തരിശായ സ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ ഉപകരണം ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ഏഴു ലക്ഷം രൂപയാണ് ഇതിന് ചെലവായത്. പ്രത്യേകം ഒരുക്കിയിരിക്കുന്ന സംവിധാനത്തിലേക്ക് കൊക്കകോള ഒഴിക്കുന്നതും അപ്പക്കാരം ചേര്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒരു പൊട്ടിത്തെറിയോടെയാണ് അഗ്‌നിപര്‍വ്വതത്തിന് സമാനമായി ദ്രാവകം പുറന്തളളിയത്. 20 മിനിറ്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ ലാവ പുറന്തളളുന്നത് പോലെ ദ്രാവകം പുറത്തേയ്ക്ക് ഒഴുകുന്നത് വീഡിയോയില്‍ വ്യക്തമാണ്. ശീതള പാനീയത്തിലെ ആഡിഡ് സാന്നിധ്യവും അപ്പക്കാരത്തിലെ കാര്‍ബണ്‍ അംശവും സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതാണ് പതഞ്ഞു…

Read More

14 വര്‍ഷത്തിനു ശേഷം പ്ലാച്ചിമടയില്‍ പുതിയ അടവുമായി കൊക്കക്കോള ! ഫാക്ടറി പരിസരം വെട്ടിത്തെളിച്ച് വൃത്തിയാക്കിത്തുടങ്ങി; പുതിയ പദ്ധതിയെക്കുറിച്ച് കമ്പനി അധികൃതര്‍ പറയുന്നതിങ്ങനെ…

പാലക്കാട്: ദീര്‍ഘനാളുകള്‍ നീണ്ട സമരത്തെത്തുടര്‍ന്ന് പാലക്കാട്ടെ പ്ലാച്ചിമടയില്‍ നിന്നും കെട്ടുകെട്ടിയ കൊക്കക്കോള കമ്പനി 14 വര്‍ഷത്തിനു ശേഷം പ്രദേശത്ത് പുതിയ നീക്കത്തിനൊരുങ്ങുന്നു.കൊക്കകോളയുടെ ഉത്പാദനം നിര്‍ത്തിയെങ്കിലും പഴച്ചാര്‍ സംസ്‌കരണ സംഭരണ കേന്ദ്രമാക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍, ജലചൂഷണം ഉണ്ടാകുമോ എന്ന് ഭയന്ന് പദ്ധതി മുന്നോട്ട് പോയിരുന്നില്ല. ഇപ്പോള്‍ ഇതുള്‍പ്പടെയുള്ള ഫുഡ്പാര്‍ക്കിന് കളമൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. നേരത്തെ സമരത്തെ തുടര്‍ന്ന് കാടുപിടിച്ച് കിടക്കുകയായിരുന്ന 34 ഏക്കര്‍ വരുന്ന ഫാക്ടറി പരിസരം വെട്ടിത്തെളിച്ച് വൃത്തിയാക്കി തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അനുമതിക്കായി കമ്പനി അധികൃതര്‍ സമീപിച്ചിട്ടില്ലെന്നാണ് പെരുമാട്ടി ഗ്രാമ പഞ്ചായത്ത് പറയുന്നത്. കുടിവെള്ളമുപയോഗിച്ചുള്ള ഒരു വ്യവസായവും ഇവിടെ ഇനി അനുവദിക്കില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. തത്ക്കാലം പുതിയ പദ്ധതികളില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുമുണ്ട്. പഴച്ചാറ് സംസ്‌കരണ കേന്ദ്രമെന്ന ആശയമുള്‍പ്പെടെ നിരവധി പദ്ധതികള്‍ പ്ലാച്ചിമടയിലേക്ക് ആലോചിക്കുന്നുണ്ടെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍…

Read More