രാവിലെ എഴുന്നേറ്റ് കൂവുന്നത് പൂവന് കോഴികളുടെ ശീലമാണ്. ആരു വിചാരിച്ചാലും അത് മാറ്റാനും പറ്റില്ല. അപ്പോള്‍ പിന്നെ പൂവന് കോഴി കൂകിയെന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ എന്താകും അവസ്ഥ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആണ് സംഭവം. അയല്‍വീട്ടിലെ പൂവന്‍കോഴി കൂകുന്നതിനാല്‍ തനിക്ക് സ്വസ്ഥമായി കഴിയാന്‍ സാധിക്കുന്നില്ല എന്ന പരാതിയുമായാണ് ഒരു ഡോക്ടറാണ് പോലീസ് സ്റ്റേഷനില്‍ എത്തിയിരിക്കുന്നത്. പൂവന്‍കോഴിയുടെ ഉടമസ്ഥയായ അയല്‍ക്കാരിക്ക് എതിരെയാണ് ഇയാള്‍ പരാതി കൊടുത്തത്. ഏതായാലും ഡോക്ടറുടെ പരാതി പോലീസ് സ്വീകരിച്ചിട്ടുണ്ട്. ആദ്യം ഇരുകൂട്ടരെയും വിളിച്ചുവരുത്തി പരാതി രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ഇരുകൂട്ടരും പ്രശ്നം പരിഹരിക്കാന്‍ സഹകരിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്‍ഡോറിലെ പലാസിയ എന്ന സ്ഥലത്താണ് ഈ പൂവന് കോഴി പ്രശ്നം. പലാസിയ ഏരിയയിലെ ഗ്രേറ്റര്‍ കൈലാഷ് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഡോക്ടര്‍ അലോക് മോദി രേഖാമൂലം പരാതി…
Read MoreTag: cock
രണ്ടുവയസുകാരനെ കൊത്തി മാരകമായി പരിക്കേല്‍പ്പിച്ച് പൂവന്‍കോഴി ! ഉടമയ്ക്കെതിരേ കേസ്; പൂവന്‍കോഴി സ്ഥിരം പ്രശ്നക്കാരനെന്ന് വിവരം…
രണ്ടുവയസുകാരനെ കൊത്തി മാരകമായി പരുക്കേല്പിച്ച് പൂവന്‍കോഴി. ഇതേത്തുടര്‍ന്ന് കോഴിയുടെ ഉടമയ്ക്കെതിരേ പോലീസ് കേസെടുത്തു. എറണാകുളം മഞ്ഞുമ്മലില്‍ മുട്ടാര്‍ കടവു റോഡിലാണ് സംഭവം. രണ്ടു വയസ്സുകാരന്റെ കണ്ണിനു താഴെയും തലയ്ക്കു പിന്നിലുമെല്ലാം പൂവന് കോഴി ഗുരുതരമായി കൊത്തി പരുക്കേല്പിച്ചെന്ന പരാതിയില്‍, കോഴിയുടെ ഉടമ കടവില്‍ ജലീലിനെതിരെ ഏലൂര്‍ പോലീസാണ് കേസെടുത്തത്. മഞ്ഞുമ്മലില്‍ താമസിക്കുന്ന പരാതിക്കാരനെയും ഭാര്യയെയും സന്ദര്‍ശിക്കാന്‍ ആലുവയില്‍നിന്നു മകളും കുടുംബവും എത്തിയിരുന്നു. അവരുടെ കുട്ടിയെയാണ് കോഴി ആക്രമിച്ചത്. കുഞ്ഞ് അലറി കരഞ്ഞെങ്കിലും കോഴി പിന്മാറിയില്ല. കുഞ്ഞിന്റെ അമ്മ ഓടിയെത്തിയപ്പോഴേക്കും കൊത്ത് കൊണ്ട് കുട്ടിയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു. കണ്ണിനു തൊട്ടു താഴെയും കവിളിലും ചെവിക്കു പിന്നിലും തലയിലുമെല്ലാം ആഴത്തില്‍ മുറിവേറ്റു. കുഞ്ഞിനെ ഉടന്‍ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊത്ത് കാഴ്ചയെ ബാധിക്കാന്‍ ഇടയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. അതേസമയം ഈ കോഴി മുന്‍പും ആക്രമണ സ്വഭാവം കാണിച്ചിട്ടുണ്ടെന്നും വീട്ടു…
Read Moreപൂവന്കോഴികള് കൂട്ടത്തോടെ പാഞ്ഞടുത്തു ! പേടിച്ചുവിറച്ച് കൊമ്പന്; ഒടുവില്‍ ലോറിയില്‍ കയറ്റിവിട്ടു…
പഴയന്നൂര്ന്മ ഭഗവതി ക്ഷേത്രോത്സവത്തിനെത്തിയ കൊമ്പന് ചിറ്റേപ്പുറത്ത് ശ്രീക്കുട്ടനെ വണ്ടി കയറ്റി മടക്കി വിട്ടു. കോഴികളെ കണ്ടു കൊമ്പന് വിരണ്ടതോടെയാണിത്. രണ്ടാം ഉത്സവ ദിനമായ തിങ്കളാഴ്ച രാവിലെ നടന്ന കാഴ്ചശീവേലിക്കിടെയാണു കൊമ്പന് കോഴികളെ കണ്ടു വിരണ്ടത്. ഭഗവതിയുടെയും പള്ളിപ്പുറത്തപ്പന്റെയും തിടമ്പേറ്റിയ രണ്ട് ആനകളാണു ശീവേലിക്കുണ്ടായിരുന്നത്. ക്ഷേത്ര പ്രദക്ഷിണത്തിനിടെ പൂവന് കോഴികള്‍ കൂട്ടത്തോടെ ആനകള്ക്കിടയിലൂടെയും മുന്നിലൂടെയുമൊക്കെയായി സൈ്വര വിഹാരം നടത്തുന്നുണ്ടായിരുന്നു. കോഴികള്‍ അടുത്തെത്തുമ്പോഴൊക്കെ ശ്രീക്കുട്ടന് എന്ന ആന ഭയന്ന് അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഭയപ്പെട്ട ആനയുടെ പ്രകടനങ്ങള്‍ കണ്ടു ഭക്തരും വിരണ്ടു. പലവട്ടം ആവര്‍ത്തിച്ചതോടെ തിടമ്പിറക്കി ആനയെ ലോറിയില്‍ കയറ്റി മടക്കി വിടുകയായിരുന്നു. പഴയന്നൂര്‍ ക്ഷേത്രത്തിലെ മുഖ്യ വഴിപാട് പൂവന് കോഴികള്‍. കാശി പുരാണപുരിയിലെ ഭഗവതിയെ ഭജിച്ചു പഴയന്നൂരിലേക്കു പുറപ്പെട്ട പെരുമ്പടപ്പു സ്വരൂപത്തിലെ ഒരു രാജാവിനൊപ്പം പൂവന് കോഴിയുടെ രൂപത്തില്‍ ഭഗവതി പുറപ്പെട്ടു വന്നെന്നാണ് ഐതിഹ്യം. വിഷ്ണു പ്രതിഷ്ഠ മാത്രമാണുണ്ടായിരുന്ന പഴയന്നൂര്‍…
Read More