തൃശൂർ : ആഘോഷമായി കൊണ്ടാടാനൊരുങ്ങുകയാണ് 19ന് കൊക്കോ ഡേ. കൊക്കോ എന്ന കാർഷികവിളയെ കുറിച്ച് പഠിക്കുകയും ഗവേഷണ നിരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന തൃശൂരിലെ കൊക്കോ ഗവേഷണ കേന്ദ്രം വികസനമുന്നേറ്റത്തിന്റെ പുതിയ വഴിയിലൂടെ യാത്ര തുടരുകയാണ്. കൊക്കോ കൃഷി നേരിടുന്ന പുതിയ കാലാവസ്ഥ പ്രശ്നങ്ങളെയടക്കം തരണം ചെയ്യാനുള്ള പുതിയ ഗവേഷണങ്ങളും വെള്ളാനിക്കരയിൽ നടക്കുന്പോൾ ഇന്ത്യൻ കൊക്കോ വിപണിയുടെ ശ്രദ്ധ ഇവിടേക്കാണ് പതിയുന്നത്.1970ൽ ലോക ബാങ്കിന്റെ സാന്പത്തിക സഹായത്തോടുകൂടി ആരംഭിച്ച കൊക്കൊ ഗവേഷണ പദ്ധതി 1987 മുതൽ കാഡ്ബറി (മൊണ്ടലിസ്) യുമായുള്ള സഹകരണ പദ്ധതിയായി മാറി. കഴിഞ്ഞ 36 വർഷമായി ഈ ഗവേഷണം നല്ല രീതിയിൽ നടന്നു വരികയും ചെയുന്നു. ഇന്ത്യയിൽ പബ്ലിക് പ്രൈവറ്റ് സഹകരണത്തിൽ ഇത്രയും ദീർഘമായ ഒരു പദ്ധതി വേറെ ഇല്ല. 23 രാജ്യങ്ങളിൽ നിന്നുള്ള കൊക്കൊ ഇനങ്ങൾ ഉൾപ്പെടെ ഏഷ്യയിലെ ഏറ്റവും വലിയ ജനിതക ശേഖരം…
Read More