നാട്ടില്‍ തെങ്ങുകയറുന്നവര്‍ക്ക് പെണ്ണുകിട്ടാത്ത അവസ്ഥയാണെന്ന് ഇപി ജയരാജന്. തെങ്ങില്‍ കയറുന്നവര്‍ക്ക് തഴമ്പുണ്ടാകുമെന്നും ഇത്തരത്തില്‍ തഴമ്പുള്ളവരെ സൗന്ദര്യ ശാസ്ത്ര പ്രകാരം സ്ത്രീകള്‍ക്ക് ഇഷ്ടമല്ലെന്നും ഇപി പറഞ്ഞു. അതിനാല്‍ നാട്ടില്‍ തെങ്ങുകയറാന്‍ ആളെക്കിട്ടാനില്ലെന്നും ഇപി വ്യക്തമാക്കി. കോഴിക്കോട് നടന്ന പത്രസമ്മേളനത്തില്‍ മദ്യനയത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ഇപിയുടെ പരാമര്‍ശങ്ങള്‍. മദ്യനയത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചര്‍ച്ച നടത്താം. ട്രേഡ് യൂണിയനുകള്‍ക്ക് എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. നിയമം കൊണ്ട് മദ്യപാനം ഇല്ലാതാക്കാനാകില്ല. തെങ്ങില്‍ കയറാന്‍ ആളില്ല അതാണിപ്പോഴത്തെ പ്രശ്നം. തേങ്ങ പറിക്കുന്നില്ല, അതെന്തുകൊണ്ടാണന്നു വെച്ചാല്‍ ഈ സൗന്ദര്യ ശാസ്ത്രം. പുതിയ ചെറുപ്പക്കാരൊന്നും ചെത്തിനു വരുന്നില്ല കാരണം കൈക്കും കാലിനുമൊക്കെ തഴമ്പുണ്ടാകും. അത് സൗന്ദര്യശാസ്ത്ര പ്രകാരം പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഈ ചെത്തിന് പോകുന്നില്ല. ചെറുപ്പക്കാരധികം തേങ്ങ പെറുക്കിയെടുക്കുകയാണ്. ടോഡി ബോര്‍ഡ് ഉടന്‍ രൂപീകരിക്കുമെന്നും കള്ള് വ്യവസായത്തെ വിപുലപ്പെടുത്താതെ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ചെത്തു…
Read MoreTag: coconut
തേങ്ങ പൊതിക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങി ! യന്ത്രം പൊളിച്ച് യുവാവിനെ രക്ഷിച്ചു…
തേങ്ങ പൊതിക്കുന്നതിനിടയില്‍ യുവാവിന്റെ കൈയന്ത്രത്തില് കുടുങ്ങി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കൈ പുറത്തേയ്ക്ക് എടുത്ത് യുവാവിനെ രക്ഷിച്ചു. മഞ്ചേരി വള്ളുവമ്പ്രം പുലിക്കത്ത് വീട്ടില്‍ അബ്ദുള്‍ റൗഫിന്റെ (38) കൈയാണ് അബദ്ധത്തില്‍ യന്ത്രത്തില്‍ കുടുങ്ങിയത്. അട്ടപ്പാടി ഭൂതിവഴിയിലെ വഴിയോരം റസ്റ്റോറന്റിന് സമീപത്തെ കൃഷിയിടത്തില്‍ തേങ്ങ പൊതിക്കുന്നതിനിടെ ശനിയാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. സഹായിയോടൊപ്പം യന്ത്ര സഹായത്തോടെ തേങ്ങ പൊതിക്കുന്നതിനിടെയാണ് റൗഫിന്റെ വലതുകൈ യന്ത്രത്തില്‍ അകപ്പെട്ടത്. ഉടന്‍ തന്നെ സഹായി യന്ത്രത്തിന്റെ സ്വിച്ച് ഓഫ് ചെയ്തതു കൊണ്ട് വന്‍ അപകടം ഒഴിവായി. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ വലതു കൈയുടെ മുട്ടുവരെ യന്ത്രത്തില്‍ കുടുങ്ങിയിരുന്നു. യന്ത്രം പൊളിച്ച് കൈ പുറത്തെടുക്കല്‍ മാത്രമായിരുന്നു ഏക മാര്‍ഗം. ഇതിനായി മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്സിന്റെ സഹായം തേടി. വേദന കൊണ്ട് പുളഞ്ഞ റൗഫിന് പ്രാഥമിക ശുശ്രൂഷ നല്‍കാനായി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെയും വിവേകാനന്ദ…
Read Moreസ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ തലയില്‍ തേങ്ങ വീണാല്‍ ! റോഡിലേക്ക് മറിഞ്ഞിട്ടും രക്ഷയായത് ഹെല്‍മറ്റ്; വീഡിയോ കാണാം…
അപ്രതീക്ഷിതമായെത്തുന്ന ചില അപകടങ്ങള്‍ ചിലപ്പോള്‍ ആളുകളുടെ ജീവിതം തന്നെ അവസാനിപ്പിക്കാറുണ്ട്. പലപ്പോഴും ആളുകള്‍ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നത് ഭാഗ്യത്തിന്റെ കൂടെ പിന്തുണയോടെയാണ്. ബൈക്ക് യാത്രകളില്‍ ഹെല്‍മറ്റ് ധരിയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒരു അപകടത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്കൂട്ടറില്‍ യാത്ര ചെയ്ത യുവതിയുടെ തലയിലേക്ക് തേങ്ങ വീഴുന്ന വീഡിയോയാണ് പുറത്ത് വന്നത്. മലേഷ്യയിലെ ജെലാന് തേലൂക്ക് കുംബാറിലായിരുന്നു സംഭവം. സ്കൂട്ടറിന്റെ പിന്നിലിരുന്നു സഞ്ചരിച്ച യുവതിയുടെ തലയിലേക്ക് തേങ്ങ വീഴുന്ന വീഡിയോയാണ് പുറത്ത് വന്നത്. തേങ്ങ തലയിലിടിച്ച് യുവതി റോഡിലേക്കു വീഴുന്നതും ഹെല്‍മറ്റ് തെറിച്ചു പോകുന്നതും വീഡിയോയില്‍ കാണാം. ആളുകള്‍ ഓടിക്കൂടി ഇവരെ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ മാത്രമാണ് യുവതി രക്ഷപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്കൂട്ടറിന് പിറകില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോര്‍ഡ് ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
Read More