കേരം തിങ്ങും കേരളനാടിന്റെ സ്വന്തം എണ്ണയാണ് വെളിച്ചെണ്ണ. അന്യസംസ്ഥാനക്കാര്‍ കടുകെണ്ണയും പാമോയിലും പോലുള്ള എണ്ണകള്‍ കൂടുതലായി ഉപയോഗിക്കുമ്പോള്‍ മലയാളികള്‍ക്ക് എന്തിനും ഏതിനും വെളിച്ചെണ്ണ വേണം. വെളിച്ചെണ്ണയുടെ അത്ര രുചി മറ്റ് എണ്ണകള്‍ക്കില്ലെന്നാണ് മലയാളികളുടെ പക്ഷം. വെളിച്ചെണ്ണയോടുള്ള ഇഷ്ടമാണ് ചൂഷകര്‍ മുതലെടുക്കുന്നതും. മറ്റ് എണ്ണകളുടെ ഇരട്ടിവിലയാണ് ഇപ്പോള്‍ വെളിച്ചെണ്ണയ്ക്ക് കേരളത്തിലുള്ളത്. ഈ അവസരം പരമാവധി മുതലെടുത്ത് കൊള്ളലാഭം കൊയ്യാനാണ് പല അന്യസംസ്ഥാന വ്യാപാരികളുടെയും ശ്രമം. ഇപ്പോള്‍ കേരളത്തിലേക്ക് കൃത്രിമ എണ്ണ കലര്‍ത്തിയ വെളിച്ചെണ്ണയുടെ കുത്തൊഴുക്കാണുള്ളത്.പരിശോധനയില്‍ പോലും കണ്ടെത്താനാവാത്ത ഈ മായം കലര്‍ത്തി കൊള്ളലാഭത്തിനായി നടത്തുന്ന കച്ചവടച്ചതി കണ്ടെത്താന്‍ നമ്മുടെ നാട്ടില്‍ സംവിധാനങ്ങളുമില്ല. വെളിച്ചെണ്ണയില്‍ കലര്‍ത്തുന്ന കൃത്രിമഎണ്ണയ്ക്ക് കേവലം 84 രൂപയാണ് വില. ഈ എണ്ണയില്‍ 20 ശതമാനം മാത്രം വെളിച്ചെണ്ണ കലര്‍ത്തുമ്പോള്‍ വില 220ല്‍ ആകും. പരിശോധിച്ചാലും കണ്ടെത്താന്‍ കഴിയാത്ത എണ്ണയാണ് വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നതെന്നാണു കച്ചവടക്കാര്‍ പറയുന്നത്. തമിഴ്നാട്ടിലെ…
Read MoreTag: coconut oil
വെളിച്ചെണ്ണ വിഷമാണ് ! നിങ്ങള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ഏറ്റവും മോശവും; അമേരിക്കന്‍ വനിതാ പ്രൊഫസറുടെ പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ…
മലയാളികള്‍ക്ക് ഒഴിച്ചു കൂട്ടാനാവാത്ത ഒന്നാണ് വെളിച്ചെണ്ണ. എന്നാല്‍ മലയാളികളുള്‍പ്പെടെ വെളിച്ചെണ്ണ വ്യാപകമായി ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ നെഞ്ചിലേക്ക് തീ കോരിയിടുകയായിരുന്നു അമേരിക്കയിലെ ഹാര്‍ഡ്‌വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ കരിന്‍ മിഷേല്‍സ് വെളിച്ചെണ്ണയെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തിലൂടെ ചെയ്തത്. വെളിച്ചെണ്ണ വിഷമാണെന്നായിരുന്നു മിഷേല്‍സിന്റെ പ്രസ്താവന. ബാങ്കോക്കിലെ ഏഷ്യ – പസഫിക് കോക്കനട്ട് കമ്യൂണിറ്റിയില്‍ ഒരു പ്രഭാഷണത്തിനിടെയാണ് മിഷേല്‍സ് വിവാദപരമായ പരാമര്‍ശം നടത്തിയത്. വെളിച്ചെണ്ണ വിഷമാണെന്നും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഏറ്റവും മോശമായതുമാണ് ഇതെന്നുമായിരുന്നു മിഷേല്‍സിന്റെ പരാമര്‍ശം. ഇന്ത്യ വെളിച്ചെണ്ണ തിരിച്ചെടുക്കാന്‍ തീരുമാനമെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. 18 രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് മിഷേല്‍സ് ഈ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ മിഷേല്‍ ഈ പ്രസ്താവന തിരുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുകയാണ്. ഹോര്‍ട്ടികള്‍ച്ചറല്‍ കമ്മീഷണര്‍ ബി.എന്‍ ശ്രീനിവാസ മൂര്‍ത്തി പരാമര്‍ശം തിരുത്തണമെന്നാവശ്യപ്പെട്ട് കരിന്‍ മിഷേല്‍സിന് മെയില്‍ അയച്ചു. ഹര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്…
Read More