അച്ഛന്റെ ശവസംസ്കാര ചടങ്ങിനെ ഫോട്ടോഷൂട്ട് നടത്തിയ മോഡലിനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ.ഫ്ളോറിഡ സ്വദേശിനി ജെയ്ന്‍ റിവേറ (20) ആണ് അച്ഛന്റെ ശവപ്പെട്ടിക്ക് ഒപ്പം നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത്. റാംപിലേതു പോലെയായിരുന്നു ജെയ്നിന്റെ നില്‍പ്പും വേഷവും. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനു പിന്നാലെയാണു വിമര്‍ശനം ഉയര്‍ന്നത്. അച്ഛന് മരിച്ചതിന്റെ യാതൊരു ദുഃഖവും മകളുടെ മുഖത്ത് കാണാനില്ല. ഈയൊരു സാഹചര്യത്തിലും സ്റ്റൈലിഷ് വസ്ത്രം ധരിച്ചിരിക്കുന്നു. യാതൊരു മാന്യതയുമില്ലാത്ത പ്രവൃത്തി. നമ്മുടെ സംസ്കാരം നഷ്ടമായി…. എന്നിങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍. ഇതോടെ ജെയ്ന്‍ ചിത്രങ്ങള്‍ നീക്കി. എങ്കിലും ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായ പ്രചരിച്ചു. ”മോശം പ്രതികരണങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍ നല്ല ഉദ്ദേശത്തോടെ പകര്‍ത്തിയ ചിത്രങ്ങള്‍ ആണ് അവ. ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അച്ഛന് പൂര്‍ണമായും എനിക്ക് പിന്തുണ നല്‍കുമായിരുന്നു. പ്രിയപ്പെട്ടവരുടെ വിയോഗം ഓരോരുത്തരും അവരുടെ രീതിയില്‍ കൈകാര്യം ചെയ്യുന്നു. അച്ഛന് ഒപ്പം…
Read MoreTag: coffin
സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കരിക്കാന്‍ പെട്ടിതുറന്നപ്പോള്‍ കണ്ടത് യുവതിയുടെ മൃതദേഹം; എന്തുചെയ്യണമെന്ന് എത്തുംപിടിയും കിട്ടാതെ ബന്ധുക്കള്‍
പത്തനംതിട്ട: സൗദിയില്‍ ഹൃദയാഘാതം മൂലം 25 ദിവസം മുന്‍പ് മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനായി പെട്ടി തുറന്നപ്പോള്‍ കണ്ടത് യുവതിയുടെ മൃതദേഹം. കുമ്മണ്ണൂര്‍ മുസ്ലിം പള്ളിയില്‍ ഇന്ന് രാവിലെയാണ് സംഭവം. കുമ്മണ്ണൂര്‍ ഈട്ടിമൂട്ടില്‍ റഫീഖിന്റെ(27) മൃതദേഹമാണ് മാറിപ്പോയത് പകരം ലഭിച്ചതാകട്ടെ.ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹവും. 31-ാം നമ്പര്‍ പെട്ടിയിലാണ് റഫീഖിന്റെ മൃതദേഹം ഉള്ളതെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നത്. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും മൃതദേഹം ഏറ്റു വാങ്ങി കുമ്മണ്ണൂര്‍ പള്ളിയിലെത്തിച്ചത് ഇന്നു രാവിലെയാണ്. നമസ്കാരത്തിന് മയ്യത്ത് കുളിപ്പിക്കാനായി പെട്ടി തുറന്നപ്പോഴാണ് മൃതദേഹം യുവതിയുടേതാണെന്ന് മനസിലായത്. ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ തങ്ങള്‍ക്ക് കിട്ടിയ പെട്ടിയുടെ നമ്പര്‍ 35 ആണെന്ന് മനസിലായി. ഇനി റഫിഖിന്റെ മൃതദേഹം എവിടേക്ക് പോയെന്നും തങ്ങള്‍ക്ക് കിട്ടിയ യുവതിയുടെ മൃതദേഹം ഏതു നാട്ടിലേക്കുള്ളതാണെന്നും തിരിച്ചറിയേണ്ട ഗതികേടിലാണ് ബന്ധുക്കള്‍. പൊലീസിനും ഇത് പിടിപ്പത് പണിയാണ് നല്‍കിയിരിക്കുന്നത്. മൃതദേഹം അടക്കം…
Read More