കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ അന്വേഷണം തമിഴ്നാട്ടിലെ ഏര്‍വാടിയിലേക്ക് വ്യാപിപ്പിച്ച് അന്വേഷണസംഘം. ഇസ്ലാമിയ പ്രചാര പേരവൈ എന്ന സംഘടനയ്ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ മന്‍പായിയുടെ വീട്ടില്‍ പരിശോധന നടത്തിയ തമിഴ്നാട് പോലീസ്, ഇയാളെ ചോദ്യം ചെയ്തു. തിരുനെല്‍വേലി മേലാപാളയം സ്വദേശിയായ മുഹമ്മദ് ഹുസൈന് എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇസ്ലാമിയ പ്രചാര പേരവൈ എന്ന സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് ഹുസൈന് മുമ്പ് കുറേക്കാലം കോയമ്പത്തൂരില്‍ ഒരു പള്ളിയിലും ജോലി നോക്കിയിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒരു ട്രാവല്‍ ഏജന്‍സിയും കാറ്ററിംഗ് യൂണിറ്റും നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയതും ഇവരെ ചോദ്യം ചെയ്തതും. കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട്, സ്ഫോടനത്തില്‍ കൊല്ലപ്പെട്ട…
Read MoreTag: coimbatore
ആലത്തൂരില്‍ നിന്നു കാണാതായ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കണ്ടെത്തി ! വിദ്യാര്‍ഥികളെ കണ്ടെത്തിയത് കൊയമ്പത്തൂരില് നിന്ന്…
ആലത്തൂരില്‍നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കണ്ടെത്തി. തമിഴ്നാട്ടിലെ കൊയമ്പത്തൂരില്നിന്നാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായ നാലുപേരെയും പോലീസ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കുട്ടികള്‍ ഇത്രയും ദിവസം എവിടെയൊക്കെ പോയെന്നോ എന്താണ് വീട് വിട്ടിറങ്ങാന്‍ കാരണമായതെന്നോ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നവംബര്‍ മൂന്നാം തീയതിയാണ് ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയത്. പാലക്കാട് ബസ് സ്റ്റാന്‍ഡിലെ സിസിടിവികളില്‍നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ പൊള്ളാച്ചിയില്‍നിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥികളെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും ഒരുവിവരവും ലഭിക്കാതിരുന്നത് പോലീസിനും തലവേദന സൃഷ്ടിച്ചിരുന്നു. കുട്ടികളുടെ…
Read Moreസുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി ! കോയമ്പത്തൂരില്‍ നടന്നത് അതിദാരുണ സംഭവം
കോയമ്പത്തൂരില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി ആറംഗസംഘം. പ്രതികളില്‍ നാല് പേരെ പിടികൂടിയതായി പോലീസ് ശനിയാഴ്ച വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് സുഹൃത്തിനൊപ്പം 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പുറത്ത് പോയത്. പാര്‍ക്കില്‍ പോകുന്നു എന്ന് പറഞ്ഞിറങ്ങിയ പെണ്‍കുട്ടി വീട്ടില്‍ തിരികെ എത്തിയത് രാത്രി ഒമ്പത് മണിക്കാണ്. പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ഇതിനുശേഷം ആറംഗസംഘം കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും പ്രതികള്‍ ചിത്രീകരിച്ചുവെന്ന് പോലീസ് പറയുന്നു. വീട്ടില്‍ തിരികെയെത്തിയ പെണ്‍കുട്ടി കാര്യങ്ങള്‍ അമ്മയോടു പറയുകയായിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം തന്നെ ഇവര്‍ പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പ്രതികളെ പോലീസ് പിടികൂടി. രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചിലിലാണ് തങ്ങള്‍ എന്നും പോലീസ് വ്യക്തമാക്കി.
Read Moreദൃശ്യം മോഡല്‍ കൊലപാതകം വീണ്ടും ! കാമുകിയെ കാമുകന് കൊലപ്പെടുത്തി വീട്ടുകാരുടെ സഹായത്തോടെ കുഴിച്ചിട്ടു; പോലീസ് കുഴി പരിശോധിച്ചപ്പോള്‍ കിട്ടിയത് നായയുടെ ജഡം; ഒടുവില്‍ ആ ഞെട്ടിപ്പിക്കുന്ന സത്യം പുറത്തുവന്നു…
വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകം. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വി. മുത്തരശിയെന്ന രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയെയാണ് കാമുകനായ ഭരത് കൊന്ന് കുഴിച്ചുമൂടിയത്. മുത്തരശിയും കാമുകന് ഭരതും പ്രണയത്തിലായിരുന്നു, ഇവര്‍ ഒളിച്ചോടുകയും ചെയ്തിരുന്നു. ഇതിനിടെ മുത്തരശിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരി തമിഴരശി പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് ഭരതിനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പുറത്തെത്തിയ വിവരങ്ങള്‍ അറിഞ്ഞ് പോലീസുകാര്‍വരെ ഞെട്ടി. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചത്. എന്നാല്‍ അന്ന് തന്നെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഭരത് മുത്തരശിയെ അടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഭയന്നുപോയ ഭരത് അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. മൃതദേഹവുമായി ആത്തുകല്‍പാളയത്തെ വീട്ടിലേക്ക് വരാന്‍ അമ്മ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം വീടിന് പുറകില്‍ കുഴിച്ചിട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ ഭരത് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. എന്നാല്‍ വീടിന് പിന്നില്‍ നിന്നും…
Read Moreപാതിരാത്രിയില്‍ സ്കൂള്‍ കുട്ടികളെ യൂണിഫോമില്‍ വിമാനത്താവളത്തില്‍ കണ്ട സിഐഎസ്എഫ് കാര്യം തിരക്കി ! എന്നാല്‍ വിദ്യാര്‍ഥിനികള്‍ പറഞ്ഞ കാര്യം പോലീസുകാരെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു…
വിമാനത്താവളത്തില്‍ പാതിരാത്രിയില്‍ രണ്ടു കുട്ടികളെ സ്കൂള്‍ യൂണിഫോമില്‍ വിമാനത്താവളത്തില്‍ കണ്ടാല്‍ ആരുമൊന്നമ്പരക്കും. ചൊവ്വാഴ്ച രാത്രിയില്‍ ഇത്തരത്തില്‍ കൊയമ്പത്തൂര് വിമാനത്താവളത്തില്‍ രണ്ടു വിദ്യാര്‍ഥിനികളെ കണ്ടതോടെയാണ് സിഐഎസ്എഫ് കാര്യം തിരക്കിയത്. എന്നാല്‍ ഇവര്‍ പറഞ്ഞ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. അച്ഛനമ്മമാര്‍ക്ക് സ്നേഹമില്ലാത്തതിനാലാണ് വീടുവിട്ടിറങ്ങിയതെന്നായിരുന്നു ഇവരുടെ മറുപടി. ഉദുമല്‍പ്പേട്ട സ്വദേശികളായ വിദ്യാര്‍ഥിനികള്‍ 80 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയത്. സ്കൂള്‍ വിട്ട സമയം പിന്നിട്ടതോടെ കുട്ടികള്‍ക്കായി നാട്ടില്‍ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. പിന്നീട് സിഐഎസ്എഫ് ഉദുമല്‍പേട്ട പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരും പൊലീസും വിമാനത്താവളത്തിലെത്തി കുട്ടികളെ ഉദുമല്‍പേട്ട സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. അതേസമയം ഇത്രയും ദൂരം കുട്ടികള്‍ സഞ്ചരിച്ച് എത്തിയതിന് പിന്നില്‍ മറ്റെന്തെങ്കിലും ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സ്വകാര്യസ്കൂള്‍ വിദ്യാര്‍ഥികളായ ഇരുവരും പൊള്ളാച്ചി, കോയമ്പത്തൂര്‍ നഗരങ്ങള്‍ പിന്നിട്ട് ഒന്നിലേറെ ബസുകള്‍ മാറിക്കയറി മാത്രമെ വിമാനത്താവളത്തില്‍ എത്താനാകു. മറ്റാരെങ്കിലും ഇവരെ സഹായിച്ചിരുന്നോയെന്നും, ഇത്രയുംദൂരം…
Read More