തൃശ്ശൂര്‍: തൊഴിലാളിയെ പിരിച്ചുവിട്ടശേഷം ശമ്പളക്കുടിശ്ശിക ചില്ലറത്തുട്ടുകളായി നല്‍കി പകപോക്കല്‍ നടത്തിയാല്‍ തൊഴിലുടമയ്ക്ക് എട്ടിന്റെ പണികിട്ടിയേക്കാം. രാജ്യത്തെ സാമ്പത്തിക നയം നടപ്പിലാക്കുന്ന റിസര്‍വ് ബാങ്കിന്റെ നിയമപ്രകാരം നാണയത്തുട്ടുകളായി 1,000 രൂപവരെ മാത്രമേ നല്‍കാനാകൂ. അതും ഒരു രൂപ നാണയങ്ങളായിരിക്കണം. 50 പൈസാ നാണയങ്ങളാണ് നല്‍കുന്നതെങ്കില്‍ പരമാവധി പത്ത് രൂപ വരെ മാത്രം. അതിലും താെഴയുള്ള നാണയങ്ങളാണെങ്കില്‍ ഒരു രൂപയുടെ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ. ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട വേലൂപ്പാടം പുത്തന്‍വീട്ടില്‍ ഹസീനയ്ക്ക് ശമ്പളക്കുടിശികയായി കിഴക്കേക്കോട്ടയിലെ ബ്യൂട്ടി പാര്‍ലറായ ലൈറയുടെ ഉടമ നല്‍കിയത് 6000 രൂപയുടെ നാണയം. അതില്‍ ഒരു രൂപയുടെ നാണയങ്ങള്‍ 600 മാത്രം. ഇത് വാങ്ങുന്നതില്‍ ഹസീനയ്ക്ക് നിയമതടസ്സമില്ല. എന്നാല്‍ ബാക്കി നാണയങ്ങളുടെ കാര്യത്തില്‍ തൊഴിലുടമ നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. 50 പൈസയുടെയും 25 പൈസയുടെയും നാണയങ്ങളാണ് ബാക്കി. ഇതില്‍ 10 രൂപയ്ക്കുള്ള 50 പൈസയുടെ നാണയങ്ങള്‍ വാങ്ങാന്‍ മാത്രമേ ബാധ്യതയുള്ളൂ.…
Read More