കഴിഞ്ഞ ദിവസം രാത്രിയില്‍ കോട്ടയത്ത് കോളജ് വിദ്യാര്‍ഥിനിയ്ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആ സംഭവത്തില്‍ മാനസികമായും ശാരീരികമായും താന്‍ തളര്‍ന്നുപോയെന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ ആശുപത്രിക്കിടക്കയില്‍ നിന്ന് വിദ്യാര്‍ഥിനി പറയുന്നു. സുഹൃത്തിനൊപ്പം രാത്രി പത്തിനു ശേഷം നഗരത്തിലെ കടയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ തുടങ്ങിയ കമന്റടി ശാരീരികാക്രമണത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥിനിയുടെ വാക്കുകള്‍ ഇങ്ങനെ…കൂടുതലും എന്നെ ഫോക്കസ് ചെയ്തായിരുന്നു അവരുടെ കമന്റടി. ആ സമയത്ത് ഞാന്‍ അവിടെ ഇരുന്നതാണ് അവരെ പ്രകോപിപ്പിച്ചത്. എന്നെയാണ് അവര്‍ കളിയാക്കിക്കൊണ്ടിരുന്നത്. മോശമായി പെരുമാറുകയും തെറിവിളിക്കുകയും ചെയ്തു. വൃത്തികേടുകളും അധിക്ഷേപങ്ങളും വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന അവരെ ഞാന്‍ പോടാ എന്ന് വിളിച്ച് പ്രതികരിച്ചു. അത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. കാറില്‍ പിന്തുടര്ന്ന് എത്തി ബൈക്ക് തടഞ്ഞു. എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെയാണ് തല്ലിത്തുടങ്ങിയത്. തടയാന്‍ ശ്രമിച്ചതോടെ എനിക്കു നേരെയായി ആക്രമണം. ‘ഞങ്ങള്‍ ആരാണെന്നാടീ നിന്റെ…
Read MoreTag: collage girls
ബസ്സ്റ്റോപ്പില്‍ കോളജ് വിദ്യാര്‍ഥിനികളുടെ കൂട്ടത്തല്ല് ! പൊരിഞ്ഞ അടിയുടെ ദൃശ്യങ്ങള്‍ വൈറല്‍…
കോളജ് വിദ്യാര്‍ഥിനികള്‍ തമ്മില്‍ ബസ് സ്റ്റോപ്പില്‍ വച്ചുണ്ടായ വാഗ്വാദം ഒടുവില്‍ എത്തിപ്പെട്ടത് കൂട്ടത്തല്ലില്‍. ഇന്നലെ ചെന്നൈയിലാണ് സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വടക്കന്‍ ചെന്നൈയില്‍ ന്യൂ വാഷര്‍മന്‍പേട്ട് ബസ് സ്റ്റോപ്പില്‍ വച്ചാണ് ഇത് സംഭവിച്ചത്. നിരവധി കോളജ് വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. അതിനിടെയാണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ തമ്മില്‍ത്തല്ലുകയായിരുന്നു. പിന്നാലെയാണ് കൂട്ടത്തല്ല് അരങ്ങേറിയത്. വിദ്യാര്‍ത്ഥിനികള്‍ പരസ്പരം അടിക്കുന്നതും നിലത്ത് വീണു പോരടിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ചുറ്റുമുള്ള വിദ്യാര്‍ത്ഥിനികള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ചിലര്‍ നിലത്തുവീണ് കിടക്കുന്ന വിദ്യാര്‍ത്ഥിനിയെ തല്ലുന്നതുമൊക്കെ വീഡിയോയില്‍ കാണാം. കൂട്ടത്തല്ല് കണ്ട് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. തല്ലുണ്ടാക്കിയ വിദ്യാര്‍ത്ഥിനികളെ വിളിച്ച് ഉപദേശം നല്കിയ പോലീസ് മുന്നറിയിപ്പും നല്‍കിയാണ് വിട്ടത്.
Read More