2015ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടി വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് ടീന ദാബി. ആദ്യ ശ്രമത്തില്‍ തന്നെ ഒന്നാം റാങ്ക് എന്ന അപൂര്‍വനേട്ടവും അന്ന് ടീന കരസ്ഥമാക്കിയിരുന്നു. ജയ്സാല്‍മീറിലെ ആദ്യ വനിതാ കളക്ടറായും ടീന ചരിത്രം കുറിച്ചിരുന്നു. കരിയറിലെ അവരുടെ നേട്ടങ്ങള്‍, ഐഎഎസ് ഉദ്യോഗസ്ഥന് അത്തര്‍ അമീര്‍ ഖാനില്‍ നിന്നുള്ള വിവാഹമോചനത്തിന് ശേഷം ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് ഗാവണ്ടെയുമായുള്ള വിവാഹം, തുടങ്ങിയവയെല്ലാം വാര്‍ത്താ കോളങ്ങളില്‍ നിറഞ്ഞു നിന്നു. ഇപ്പോള്‍ ടീന ഗര്‍ഭിണായാണെന്ന വാര്‍ത്തയും സോഷ്യല്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. പ്രസവാവധി ആരംഭിക്കുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ടീന പങ്കുവെച്ച പോസ്റ്റും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. താന്‍ കളക്ടറായിരുന്ന സമയത്ത് ജയ്സാല്‍മീറിലെ ജനങ്ങള്‍ നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. ഈ ജില്ലയെ സേവിക്കാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജയ്സാല്‍മീര്‍ കളക്ടറായിരിക്കേ കൈവരിച്ച നേട്ടങ്ങളെ…
Read MoreTag: collector
കളക്ടർക്ക്”ബിഗ് സല്യൂട്ട്’
കണമല: ജില്ലാ കളക്ടർക്ക് ബിഗ് സല്യൂട്ട് നൽകി പന്പാവാലിക്കാർ. രണ്ടു പേരുടെ മരണത്തിനിടയാക്കിയ ആക്രമണകാരിയായ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടതാണ് കളക്ടർ ഡോ. പി.കെ. ജയശ്രീയെ നാടിനു പ്രിയങ്കരിയാക്കിയത്. കളക്ടർക്ക് “ബിഗ് സല്യൂട്ട്’ എന്ന പേരിൽ ഫ്ളക്സ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു പന്പാവാലിജനത. സിആർപിസി 133 1 (എഫ്) പ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്നവയെ കൊല്ലുന്നതിനായി ഉത്തരവിറക്കാൻ ധീരത കാണിച്ച്, കേരളത്തിന്റെ അഭിമാനമായി മാറിയ ജില്ലാ കളക്ടറുടെ നടപടിയിൽ പന്പാവാലി ജനത അഭിമാനം കൊള്ളുന്നു എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. എന്നാൽ, എതിർപ്പുമായെത്തിയ വനംവകുപ്പ് ഈ ഉത്തരവു മാറ്റി പോത്തിനെ കൊല്ലാതെ മയക്കുവെടി വച്ചുപിടിക്കാൻ പുതിയ ഉത്തരവിറക്കുകയായിരുന്നു. ഉത്തരവു മാറ്റിയെങ്കിലും നാടിന്റെ സങ്കടം ചേർത്തുപിടിച്ച കളക്ടറെ മറക്കാൻ കഴിയില്ലെന്നു നാട്ടുകാർ പറഞ്ഞു. കാട്ടുപോത്തിനെ പിടിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച നാട്ടുകാർ കളക്ടർ എത്തി വെടിവയ്ക്കാൻ ഉത്തരവിട്ടതോടെയാണു സമരം…
Read Moreകെട്ടാന്‍ പെണ്ണെവിടെ സര്‍ക്കാരേ ! വധുവിനെ കണ്ടെത്തിത്തരണമെന്നാവശ്യപ്പെട്ട് കളക്ടറുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി യുവാക്കള്‍
വധുവിനെ കിട്ടാനില്ലെന്നു പറഞ്ഞ് കളക്ടറുടെ ഓഫീസിലേക്ക് യുവാക്കളുടെ മാര്‍ച്ച്. മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം. ആണ്-പെണ് അനുപാതത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഒരുകൂട്ടം യുവാക്കളുടെ മാര്‍ച്ച്. ജ്യോതി ക്രാന്തി പരിഷത്ത് ‘ബ്രൈഡ്ഗ്രൂം മോര്‍ച്ച’ എന്ന പേരില്‍ ജാഥ സംഘടിപ്പിച്ചത്. ഗര്‍ഭധാരണത്തിനും പ്രസവത്തിനും മുന്‍പ് നടത്തുന്ന ഡയഗ്നോസ്റ്റിക് പരിശോധനകള്‍ (പിസിപിഎന്‍ഡിറ്റി) സംബന്ധിച്ച നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ഇവര്‍ ജാഥയ്ക്ക് പിന്നാലെ ജില്ലാ കളക്ടറുടെ ഓഫീസില്‍ സമര്‍പ്പിച്ചു. ജാഥയില്‍ പങ്കെടുത്തവര്‍ക്കെല്ലാം സര്‍ക്കാര്‍ വധുവിനെ കണ്ടെത്തി നല്‍കണമെന്നും നിവേദനത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹവേഷത്തില്‍ കുതിരപ്പുറത്തിരുന്നു ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഇവരുടെ മാര്‍ച്ച്. ആളുകള്‍ പരിസഹിച്ചേക്കാം എന്നാല്‍ സംസ്ഥാനത്തെ വിവാഹപ്രായമെത്തിയ പുരുഷന്മാര്ക്ക് വധുവിനെ കിട്ടാനില്ല എന്നതാണ് യഥാര്‍ത്ഥ്യമെന്ന് ജ്യോതി ക്രാന്തി പരിഷത്തിന്റെ സ്ഥാപകനും ജാഥയുടെ സംഘാടകനുമായ രമേശ് ഭരാസ്കര്‍ പറഞ്ഞു. ആണ്-പെണ് അനുപാതത്തിലെ പ്രശ്നങ്ങളാണ് ഇതിന് കാരണം. മഹാരാഷ്ട്രയിലെ ആണ്-പെണ് അനുപാതം…
Read Moreമുഖ്യമന്ത്രി എന്നെ അനുഗ്രഹിക്കണം ! ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിയുടെ കാലില്‍ വീണ് ജില്ലാ കളക്ടര്‍; കാലില്‍ വീണത് ‘ഫാദേഴ്സ് ഡേ’ ആയതിനാലെന്ന് കളക്ടര്‍…
ജില്ലാ കളക്ടറുടെ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയുടെ കാലില്‍ വീണ് ജില്ലാ കളക്ടറുടെ അപ്രതീക്ഷിത പെരുമാറ്റം. തെലങ്കാനയിലെ സിദ്ധിപേട്ടിലെ പുതിയ കളക്ടറേറ്റില്‍ ഞായറാഴ്ചയാണ് സംഭവം. ഉദ്ഘാടനം നടത്തിയ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ കാലില്‍ വീണ കളക്ടര്‍ വെങ്കട്റാം റെഡ്ഡി താന്‍ ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി തനിക്ക് അച്ഛന് തുല്യനായ മനുഷ്യനാണ്. ഞായറാഴ്ച ഫാദേഴ്സ് ഡേയായതിനാലാണ് താന്‍ അങ്ങനെ ചെയ്തതെന്നും അതില്‍ തെറ്റൊന്നും ഇല്ലെന്നുമായിരുന്നു കളക്ടറുടെ പക്ഷം. സംഭവത്തിന്റെ വൈറലായ വീഡിയോയില്‍ കാണുന്നത് ഇങ്ങനെയാണ്. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍ വെങ്കട്റാം റെഡ്ഡി. മറ്റ് വിശിഷ്ടാതിഥികളും സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ റെഡ്ഡി മുഖ്യമന്ത്രിയുടെ കാല്ക്കല് വീഴുകയായിരുന്നു. മുഖ്യമന്ത്രി കളക്ടറുടെ ശ്രമം തടയാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. താന്‍ ചെയ്തത് തെലങ്കാനയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും കളക്ടര്‍ റെഡ്ഡി പറഞ്ഞു. പുതിയതായി ചാര്‍ജെടുക്കും മുന്‍പെ അനുഗ്രഹം വാങ്ങിയതാണെന്ന്…
Read Moreവിവാഹവേദിയില്‍ ആക്ഷന്‍ഹീറോ കളിക്കാന്‍ നോക്കി കളക്ടര്‍ ! കര്‍ഫ്യൂവിന്റെ പേരില്‍ വരനെയും ബന്ധുക്കളെയും കയ്യേറ്റം ചെയ്തു; വീഡിയോ വൈറലായതോടെ കളക്ടറുടെ ചീട്ടുകീറി…
കര്‍ഫ്യൂവിന്റെ പേരുപറഞ്ഞ് വിവാഹപന്തലില്‍ സിനിമസ്റ്റൈല്‍ പ്രകടനവുമായി കളക്ടര്‍. വരനേയും വധുവിന്റേതടക്കമുള്ള ബന്ധുക്കളേയും കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്താണ് കളക്ടര്‍ ഷോ കാട്ടിയത്. എന്നാല്‍ സംഭവം വിവാദമായതോടെ കളക്ടര്‍ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. വെസ്റ്റ് ത്രിപുര ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാര്‍ യാദവിന്റെ നേതൃത്വത്തിലായിരുന്നു സംഭവം നടന്നത്. ആരുടേയും വികാരങ്ങളെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ക്ഷമ ചോദിക്കുന്നതായും ശൈലേഷ് കുമാര്‍ പിന്നീട് പറഞ്ഞു. വിവാഹം തടസ്സപ്പെടുത്തിയ സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ചീഫ് സെക്രട്ടറി മനോജ് കുമാറിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറുടെ മാപ്പ് പറച്ചില്. ത്രിപുരയിലെ മാണിക്യ കോര്‍ട്ടില്‍ നടന്ന വിവാഹത്തിലായിരുന്നു കളക്ടറുടെ നേതൃത്വത്തില്‍ പോലീസിന്റെ അതിക്രമം ഉണ്ടായത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അഗര്‍ത്തല മുനിസിപ്പല്‍ കൗണ്‍സില്‍ പരിധിയില്‍ രാത്രി പത്ത് മണി മുതല്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി നടന്ന…
Read Moreഒരു കൗതുകത്തിനു ചെയ്തതാ പക്ഷെ ! ഫേസ്ബുക്കിലൂടെ വിവാഹം ക്ഷണിച്ചു; വിവാഹദിവസം വീടിന്റെ പടികടന്നു വന്ന ആളെകണ്ട് ഓട്ടോഡ്രൈവറായ വരന് ഞെട്ടി…
ഫേസ്ബുക്ക് ഫ്രണ്ട്സിനെയെല്ലാം വിവാഹം ക്ഷണിക്കുന്നത് ഇപ്പോള്‍ പതിവുള്ള കാര്യമാണ്. പിന്നെ പല പ്രമുഖരെയും ഫേസ്ബുക്കിലൂടെ വിവാഹം ക്ഷണിക്കാറുമുണ്ട്. എന്നാല്‍ അടുത്ത സുഹൃത്തുക്കളല്ലാതെ ഒട്ടുമിക്ക ആളുകളും ഫേസ്ബുക്ക് ക്ഷണം സ്വീകരിച്ച് വരാറില്ലയെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ തന്റെ വിവാഹ ദിവസം വീട്ടിലേക്ക് കയറിവന്ന ആളെ കണ്ട് ഓട്ടോ ഡ്രൈവര്‍ രാകേഷിന്റെ കണ്ണു തള്ളിപ്പോയി. കാസര്‍കോട് ജില്ലാകളക്ടറായിരുന്നു ആ അപ്രതീക്ഷിത അതിഥി. എല്ലാവരെയും ഫേസ്ബുക്കിലൂടെ ക്ഷണിച്ച കൂട്ടത്തില്‍ കളക്ടറെയും രാകേഷ് ക്ഷണിച്ചിരുന്നു.എങ്കിലും വീട് തേടിപ്പിടിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. വിവാഹ വീട്ടില്‍ ചെന്ന കാര്യം കളക്ടറും പോസ്റ്റി. ഈ പോസ്റ്റ് കാസര്‍കോട്ട് വൈറലായിരിക്കയാണ്.കളക്ടറുടെ പോസ്റ്റിലും കാര്യമുണ്ട്. ഭര്‍ത്താവ് മരിച്ച ഏഴ് വയസ് പ്രായമുള്ള മകളുള്ള യുവതിയെ രാകേഷ് വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കാന്‍ തീരുമാനിച്ചു. ഈ മാതൃകയാണ് കളക്ടറെ ആ വീട്ടിലേയ്ക്ക് ആകര്‍ഷിച്ചത്. ഭര്‍ത്താവ്…
Read Moreപുര കത്തുമ്പോള്‍ വാഴവെട്ടാനൊരുങ്ങി ഫേക്ക് ഐഡികള്‍ ! ഫ്ളാറ്റിന്റെ 11-ാം നിലയില്‍ താമസിക്കുന്ന തനിക്ക് പുറത്തിറങ്ങാന്‍ ഹെലികോപ്ടര്‍ വേണമെന്നും പണം നല്‍കാമെന്നും കളക്ടറോട് പൊട്ടന്‍കളിച്ച് യുവതിയുടെ പേരിലുള്ള ഫേക്ക് ഐഡി
നാടു മുഴുവന്‍ മുങ്ങുമ്പോള്‍ ആ വെള്ളത്തില്‍ ചൂണ്ടയിട്ടു രസിക്കുകയാണ് ചിലര്‍. ദുരന്തം മുതലെടുക്കാനുള്ള ചില ഫേക്ക് ഐഡികളുടെ ശ്രമം പുരകത്തുമ്പോള്‍ വാഴവെട്ടുന്നതിനു തുല്യമാണെന്ന് പറയാതെ വയ്യ. ദുരിത ബാധിതരുമായി ആശയവിനിമയം നടത്തുന്ന എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വ്യാജ ഐഡിയില്‍ നിന്നും ഒരാള്‍ പരിഹാസ കമന്റ് ഇട്ടിരിക്കുകയാണ്. അടിയന്തര സഹായം ആവശ്യമുള്ള നിരവധി പേര്‍ക്ക് സഹായകരമാകുന്നതാണ് കളക്ടറുമായിട്ടുള്ള ഫേസ്ബുക്കിലൂടെയുള്ള ആശയവിനിമയം. ഇതിനിടെ കളക്ടറെ പരിഹസിക്കുന്ന രീതിയിലുള്ള കമന്റ് നോബി അഗസ്റ്റിന് എന്ന പേരുള്ള ഫേസ്ബുക്ക് പേജിലൂടെ പ്രത്യക്ഷപ്പെട്ടത്. നടിയുടെ ചിത്രമാണ് ഇയാള്‍ പ്രൊഫൈല്‍ പിക്ചറായി ഉപയോഗിച്ചിരിക്കുന്നത്. താന്‍ പെരിയാര്‍ റസിഡിന്‍സി ഫ്ളാറ്റിലാണ് താമസിക്കുന്നത്. ഇവിടെ വെള്ളപ്പൊക്കം അനുഭവപ്പെടുന്നു. അടിയന്തര സഹായം ആവശ്യമുണ്ടെന്നും നോബി ആദ്യ കമന്റില്‍ പറയുന്നു. ദയവായി ഫോണ്‍ നമ്പര്‍ തരൂ, ഉദ്യേഗസ്ഥര്‍ നിങ്ങളെ ബന്ധപ്പെടൂമെന്ന് കളക്ടര്‍ മറുപടി നല്കി. ഇതോടെ സ്ഥിതി…
Read More