ഫേസ്ബുക്കിന്റെ ഉപയോഗം താന്‍ അവസാനിപ്പിക്കുന്നതായി ആളുകള്‍ കളക്ടര്‍ ബ്രോ എന്നു വിളിക്കുന്ന മുന്‍ കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത്. ഈ ലോകം ശരിക്കും കേരളം പോലെയായെന്നും വിഷം ചീറ്റുന്ന കോബ്രകളും മുദ്രകുത്താന്‍ മാത്രം അറിയാവുന്ന സംഘി-കൊങ്ങി-കമ്മി-സുഡാപ്പി-മഞ്ച് മാക്രിലോകത്ത് എന്തിനിങ്ങനെ ശ്വാസം പിടിച്ച് ജീവിക്കണം? എന്നും പ്രശാന്തിന്റെ കുറിപ്പില്‍ പറുന്നു. പ്രശാന്തിന്റെ കുറിപ്പ് ഇങ്ങനെ… ഇനി ഞാനിറങ്ങട്ടെ… ഒന്നുരണ്ട് തവണ ഈയുള്ളവന്‍ ഫേസ് ബുക്കിലെ ഇഹലോകവാസം വിട്ട് സന്ന്യാസിയാവാന്‍ ഒരുമ്പെട്ടിറങ്ങിയതാണെന്ന് അറിയാമല്ലോ. അന്ന്, രാത്രിയുടെ ഏഴാം യാമത്തില്‍ നീലച്ചടയന്‍ പോലൊരു നീല ടിക്ക് തന്നെന്റെ മനസ്സ് മയക്കി സുക്കര്‍ ഭായ്. ചോദിക്കാതെ ടിക്ക് തന്ന ഭായ് എന്നെ വല്ലാതങ്ങ് തോല്‍പ്പിച്ച് കളഞ്ഞു. എന്നാല്‍ ഏറെ നാള്‍ കഴിയും മുന്‍പെ, ഫേസ് ബുക്കിലെ ലൗകിക ജീവിതത്തില്‍ വീണ്ടും വിരക്തി തോന്നി ഞാനിറങ്ങി. പടിപ്പുര കടന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ പ്രളയം. പ്രകൃതി…
Read MoreTag: collector bro
കുറേ കൂട്ടായ്മ ടീംസ് ഇറങ്ങിയിട്ടുണ്ട് ! അവര്‍ക്ക് ‘നന്മ’ ചെയ്യാന്‍ മുട്ടി വയ്യാണ്ടായിട്ടാ. പണം സ്വകാര്യ അക്കൗണ്ടിലേക്കോ ക്യാഷായിട്ടോ ചോദിക്കും; കളക്ടര്‍ ബ്രോയുടെ കുറിപ്പ് ഇങ്ങനെ…
ദുരിതാശ്വാസത്തിനായി പണം നല്‍കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ റിലീഫ് ഫണ്ടിലേക്ക് പണം നല്‍കിയാല്‍ മതിയെന്ന മുന്നറിയിപ്പുമായി ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ കലക്ടറുമായ പ്രശാന്ത് നായര്‍. ദുരിതാശ്വാസത്തിന്റെ പേരില്‍ പണം വ്യക്തിപരമായ അക്കൗണ്ടുകളിലേക്ക് നല്‍കുന്നത് പരമാവധി ഒഴിവാക്കണമെന്ന് പ്രശാന്ത് പറയുന്നു. സാധനസാമഗ്രികള്‍ ജില്ലാതല കളക്ഷന്‍ സെന്ററില്‍ ഏല്‍പ്പിക്കുകയോ മികച്ച സംഘടനകള്‍ വഴി നല്‍കുകയോ ചെയ്താല്‍ മതി. ഇത്തരം പിരിവുകള്‍ ദുരന്തനിവാരണ നിയമത്തില്‍ കുറ്റകരമാണ്. തട്ടിപ്പുകാരാണെന്ന് തോന്നിയാല്‍ പൊലീസില്‍ അറിയിക്കണമെന്നും അദ്ദേഹംഫേസ്ബുക്കില്‍ കുറിച്ചു. കളക്ടര്‍ ബ്രോയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം… കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്. നിങ്ങളുടെ പോക്കറ്റിലെ പണം ചോദിക്കും. അവര്‍ക്ക് ‘നന്മ’ ചെയ്യാന്‍ മുട്ടി വയ്യാണ്ടായിട്ടാ. പണം സ്വകാര്യ അക്കൗണ്ടിലേക്കോ ക്യാഷായിട്ടോ ചോദിക്കും. (പരിചയക്കാരോ കൂട്ടുകാരോ ഏകോപിപ്പിക്കാന്‍ പിരിവിടുന്ന കാര്യമല്ല പറയുന്നത്) ബ്രോസ്, ദുരിതാശ്വാസത്തിന്റെ പേരില്‍ പേര്‍സണല്‍ അക്കൗണ്ടിലേക്കു സംഭാവനകള്‍ അയക്കുന്നത് മാക്‌സിമം ഒഴിവാക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ പണം…
Read Moreപിണറായി സര്‍ക്കാരിനെ പേടിച്ച് മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ നാടുവിടുന്നു ! പഠനത്തിനായി ശ്രീറാം; കേന്ദ്ര ഡെപ്യൂട്ടേഷനായി രാജമാണിക്യവും നിശാന്തിനിയും; പിന്നിലുള്ള കാരണങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: കേരളത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ എണ്ണം കൂടിവരുന്നു. കളക്ടര്‍ ബ്രോയ്ക്കു പിന്നാലെ മൂന്നാര്‍ സിങ്കം ശ്രീറാം വെങ്കട്ടരാമനും കേരളാ സര്‍വീസില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറിനില്‍ക്കാനാനൊരുങ്ങുകയാണ്. പത്ത് മാസത്തെ പഠനത്തിന് ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്കാണ് ശ്രീറാം പറക്കുക. മൂന്നാറിലെ കൈയ്യേറ്റ മാഫിയയെ വിറപ്പിച്ച ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാമിനെ നാഷണല്‍ എപ്ലോയിമെന്റ് കേരളയുടെ ഡയറക്ടറായി സ്ഥലം മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് പഠനത്തിന്റെ പേരില്‍ ശ്രീറാം വെങ്കട്ടരാമന് കേരളം തല്‍കാലത്തേക്ക് വിടുന്നത്. പത്ത് മാസമാണ് കോഴ്‌സിന്റെ കാലാവധി. സര്‍ക്കാരിന്റെ അനുമതിയോടെയാകും പഠനത്തിനായി പറക്കുക. ശ്രീറാമിനൊപ്പം ഇടുക്കിയുടെ കളക്ടറെന്ന നിലയില്‍ ശക്തമായ നിലപാട് എടുത്ത ജി.ആര്‍ ഗോകുലും സംസ്ഥാനം വിടും. ശ്രീറാമും ഗോകുലും അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ ,ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിനായാണ് പോകുന്നത്. പഠനം ‘സേവന’ കാലമായി ഉപയോഗപ്പെടുത്താനാണ് ശ്രീറാമും ഗോകുലും ശ്രമിക്കുന്നത്. സ്വന്തം കേഡറില്‍ എട്ടു വര്‍ഷം…
Read More